Saturday 26 November 2011

വിദ്വേഷം ആശുപത്രി കിടക്കയില്‍



സ്നേഹവും വിദ്വേഷവും വീണ്ടും ഒരു നാള്‍ കണ്ടു മുട്ടി
സ്നേഹം ചിരിച്ചു ,നന്നായി പുഞ്ചിരിച്ചു , വിദ്വേഷം പ്രതികരിച്ചില്ല
സ്നേഹം ചോദിച്ചു
ഏന്തിനു നീ ഹൃത്തടത്തില്‍ കയറി ഇരുന്നു കൂര്‍ക്കം വലിക്കുന്നു ?,വികാരത്തില്‍ അമര്‍ന്നിരുന്നു ആക്രോശം മുഴകുന്നു ?
കണ്ണുനീരിലും ,വേദനയിലും പകയുടെ കോലം കെട്ടി നൃത്തം ചെയ്യുന്നു ?
കലങ്ങിയ കണ്ണ് കൊണ്ട് എന്ത് നേടി നീ ? .വിറകുന്ന മൂക്ക് കൊണ്ട് നിനക്ക് എന്ത് ആശ്വാസം ലഭിച്ചു ?
വിദ്വേഷം പ്രതികരിക്കാന്‍ തുടങ്ങി
കണ്ണ് ചുവന്നു . നാസിക വിടര്‍ന്നു , കൈകള്‍ ഉയര്‍ന്നു , ,,,,,സ്നേഹത്തിന്ടെ നേരെ അട്ടഹസിച്ചു
കൊല്ലും , നിന്നെ ഞാന്‍ കൊല്ലും , ഇന്ന് ഞാന്‍ നിന്നെ വക വരുത്തും
സ്നേഹം വീണ്ടും പുഞ്ചിരിച്ചു ,,,,,,,
പെട്ടെന്ന് എന്തോ സംഭവിച്ചത് പോലെ വിദ്വേഷം തറയിലേക് താഴ്ന്നു വീണു .വൈദ്യന്‍ മാരുടെ സംഘം ഓടി എത്തി
പരിശോധന ശക്തമാക്കി .,രക്ത സമ്മര്‍ദം കൂടിയതാണ് ,
എങ്ങിനെ എങ്കിലും ജീവന്‍ രക്ഷിക്കണം .ആവശ്യം ശക്തമായി
ആരൊക്കെയോ താങ്ങി എടുത്തു ആശു പറ്റി കിടക്കയിലേക് കൊണ്ട് പോവുന്നത് സ്നേഹം വേദനയോടെ നോക്കി നിന്നു

Thursday 13 October 2011

കഴുക കണ്ണുകള്‍ ,,,,,,,,,,!!!!


പുരുഷനെന്ന രൂപത്തെ ഞാന്‍ ഭയകുന്നു
പുരുഷ സമൂഹത്തെ വെറുകുന്നു
വൃത്തി കെട്ട കണ്ടാമൃഗങ്ങള്‍ ,
നൊന്തു പെറ്റ ഗര്‍ഭ പത്രം പോലും കുത്തി കീറുന്ന വര്‍ഗ്ഗം .
ആകാശവും ഭൂമിയും , സൃഷ്‌ടിച്ച ദൈവം തമ്പുരാനെ പുരുഷ പിശാചില്‍ നിന്നും പരിരക്ഷിക്കണേ,,,,,,,,,,,,,,,,,,,,,,,,,,
പറയുമ്പോള്‍ കണ്ണ് നീര്‍ ഉണ്ടായിരുന്നോ അവളില്‍
അയാള്‍ അവളെ നോക്കി കുറെ നേരം നിന്നു
നിര്‍വികാരതയാണ്‌ പ്രകടമായി തോന്നുന്ന വികാരം ,
അലസമായി പാറി നടക്കുന്ന വൃത്തി കേട്ടതായി തോന്നുന്ന മുടികള്‍
ശുഷ്കിച്ച ശരീരം ,പുരുഷനെ വശീകരിക്കുന്നതായി ഒന്നും അവളുടെ ശരീരത്തില്‍ ഇല്ല
ഇരുണ്ട നിറം , ഒട്ടിയ കവിളുകള്‍ ,ഇസ്തിരി ഇടാത്ത വളരെ പഴക്കം തോന്നിക്കുന്ന ചുരിദാര്‍ .
നിറം മങ്ങിയ എന്തോ ആഭരണം കാതുകളില്‍ കാണാം .
അനുഭവങ്ങളാണ് പലപ്പോഴും കാഴ്ചപാടുകള്‍ ആവുന്നത് ,
പുരുഷനെ കുറിച്ച് ഇത്രയും മോശമായ കാഴ്ച്ചപാടിന്ടെ ഉറവിടം എവിടെയാണ് ?
അജ്മാന്‍ കോര്‍ണിഷി ലൂടെ യുള്ള അയാളുടെ പതിവ് നടത്തതിനിടയിലാണ് ,കാറ്റിനോട് പരിഭവം പറയുന്ന അവള്‍ ശ്രദ്ധയില്‍ പെട്ടെത്
പേരെന്താ ? പിന്നില്‍ നിന്നും ഭാര്യ ചോദിച്ചു
പുരുഷനെ കുറിച്ച് ഇത്രയും മോശ മായ അഭിപ്രയം പ്രകടിപിച്ചതിലുള്ള നീരസം അവളില്‍ പ്രകടമായിരുന്നു
ഗീത ലക്ഷ്മി
അജ്മാനില്‍ എത്തിയിട്ട് കുറേ കാലമായോ?
മൂന്ന് വര്ഷം
എന്ത് ചെയ്യുന്നു ?
സ്ഥിരം തൊഴില്‍ ഇല്ല , പല വീടുകളിലായി വീട് വേല ചെയ്യും ...........
അയാളുടെ ഭാര്യ നീട്ടി ഒന്ന് മൂളി ,,,,,,,,,"ഹൌസ് മൈഡ്" എന്തോ ഒരു പരിഹാസം ആ മൂളലില്‍ ഉണ്ടായിരുന്നോ?
എന്ത് കൊണ്ടോ അയാളുടെ കണ്ണുകള്‍ അവളില്‍ നിന്നും മായുന്നില്ല
ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ തുറിച്ചു നോക്കുകയോ ?
ഉദ്ദേശം എന്തായാലും അനുവദിക്കാന്‍ കഴിയില്ല. അവളിലെ" പെണ്ണത്തം"
നിവര്ന്നെഴുനേറ്റു.പരിഹാസവും ശകാരവും അയാളുടെ മേല്‍ ആവുവോളം "സ്പ്രേ "ചെയ്തു
പക്ഷെ അയാള്‍ പിന്മാറാന്‍ തയ്യാറായില്ല ,തന്ടെ സഹോദരി മാരുടെ രൂപങ്ങള്‍ മുന്നില്‍ പ്രത്യക്ഷപെട്ടു .
വേദനകളെ മാത്രം പ്രസവിക്കുന്ന ഒരു പാവം പെണ്‍കുട്ടി ,കണ്ടാല്‍ അറിയാം
കൂടിയാല്‍ ഇരുപത്തിരണ്ടു അതില്‍ കൂടതല്‍ പ്രായം കാണില്ല ,
എവിടെയാ താമസം ,?
അജ്മാന്‍ ലുലു സെന്റെരിന്‍ അടുത്താ
അവരുടെ താമസ സ്ഥലത്തിനടുത്ത് തന്നെയാണ് അവള്‍ താമസിക്കുന്ന വില്ല എന്ന് മനസിലായി
വീട്ടില്‍ എത്തിയിട്ടും അവളുടെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല ,
തൊട്ടടുത്ത ദിവസം ഭാര്യയെയും കൂട്ടി അവളുടെ വില്ലയിലേക്ക് ചെന്നു,
നാലു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ആ മുറിയില്‍ അവര്‍ പത്തു പേര്‍ താമസിക്കുന്നു
അവരെ കണ്ട തോടെ ഓരോരുത്തരായി, തല പുറതെകിട്ടു കാര്യം തിരക്കി
ഗീത ലക്ഷ്മി യെ കാണണം ,ഭാര്യ ആവശ്യപെട്ടു
അവള്‍ പുറത്തു വന്നു , ഒന്ന് ചിരിച്ചു .
പൊട്ടിയ പല്ലുകള്‍ക്കിടയിലൂടെ രണ്ടു തേനിച് കള്‍ പറന്നു പോയി
ഇന്ന് ജോലിക്ക് പോയില്ലേ ? അയാള്‍ ചോദിച്ചു
എല്ലാ ദിവസങ്ങളിലും ജോലി ഉണ്ടാവാറില്ല , ജോലി ഉണ്ടെങ്കില്‍ പൈസ കിട്ടും അത്ര തന്നെ
എങ്കില്‍ ഞങ്ങളുടെ വീട്ടില്‍ വരൂ ഇന്ന് .ഭാര്യ ആവശ്യപെട്ടു , അവള്‍ എതിര് പറഞ്ഹില്ല
ആ സൌഹൃതം ,നന്നായി വളര്‍ന്നു,, ചില്ലകളും , കായ്കളും ഉണ്ടായി
വികാരങ്ങള്‍ തളം കെട്ടി നില്കൂന്ന മനസ്സില്‍ നിന്നും അവള്‍ ജീവിതടിണ്ടേ
കറുത്തിരുണ്ട കാലത്തേക്ക് അവരെ കൂട്ടി കൊണ്ട് പോയി,
ഇതാ ഇത് അവളുടെ ചരിതം
മദ്യപാനിയായ അച്ഛന്‍ . വേദനകള്‍ അനുസ്യുതം സേവിക്കാന്‍ വിധി ക്കപെട്ട അമ്മ . ഒരു സഹോദരന്‍ ,
ഇളയ രണ്ടു സഹോതരിമാര്‍
ഇതായിരുന്നു കുടുംബ ഘടന . അച്ഛന്‍ സ്വന്തമായി ഒന്നും നേടിയില്ല , നേടിയതോക്കേ കുടിച്ചു തീര്‍ത്തു .
മുത്തച്ഛന്‍ പണക്കരനയിരുന്നു. അവകാശമായി അച്ഛന് വരേണ്ട സ്വത്തുകള്‍ തട്ടി എടുക്കാന്‍ , മദ്യ ലഹരിയില്‍ ആയ അച്ഛനെ
രേഖ കളില്‍ ഒപ്പ് വെപ്പിച്ചതിനു ശേഷം മരണത്തിന്ടെ വായിലെക്ക് തള്ളിയിട്ടു .വ്യക്തമായി പറഞ്ഹല്‍ സ്വത്തിനു വേണ്ടി അച്ഛനെ കൊന്നു !,ഒരേ രക്ത ബന്ധമുള്ളവര്‍ അച്ഛന്ടെ മരണം കൊലപാതകമാണെന്ന് മനസിലാക്കിയ സഹോദരന്‍ പ്രതികരതിനോരുങ്ങി മരണം വാഹനാപകടതിണ്ടേ രൂപത്തില്‍ സഹോതരനെയും തട്ടി എടുത്തു
,അത് മറ്റൊരു കൊലപാതകം !!
അമ്മയുടെ മനസിനെ കൂട്ടി യോച്ചിപിച്ച നൂലുകള്‍ പൊട്ടി ,സമനില തെറ്റിയ അമ്മ , ഇളയ രണ്ടു സഹോദരിമാര്‍
എന്ത് ചെയ്യും ,ചിന്തകള്‍ അപ്പുപ്പന്‍ താടി പോലെ പാറി നടന്നു ,,
മലയാള സാഹിത്യത്തില്‍ ബിരുദ പഠനത്തിനു പ്രവേശനം നേടി ഒരാഴ്ച കഴിന്ഹു കാണും ?
,ഇനി എന്ത് ? കരയാന്‍ അവളുടെ കണ്ണില്‍ കണ്ണുനീര്‍ ഇല്ലായിരുന്നു ?
അപ്പോഴാണ് അമ്മാമന്‍ ( അമ്മയുടെ സഹോതരനായി വരും ) യു എ ഇ ല്‍ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞഉസമീപികുന്നത്
ആഴ കടലില്‍ വീണപ്പോള്‍ ലഭിക്കുന്ന പിടി വള്ളി,,ജീവിതം കടുത്ത പരീക്ഷണമാണ് പലപ്പോഴും നേരിടുക ,,ജീവിക്കണം മരിക്കുവോളം ,മനസിന്‌ ആരോഗ്യം വരന്‍ തുടങ്ങി ,ഉറച്ച തീരുമാനം
അമ്മാവന്‍ വിസ ശരിയാക്കി!
ദുരിധ സാഗരതിലെക്കുള്ള വിമാന മായിരുന്നു അത് ,ഇവിടം വരെ ജീവിതം" ക്ലീന്‍ " ആണ് ,
കറുകറുത്ത ഇരുട്ട് ജിവിതത്തെ തുറിച്ചു നോക്കാന്‍ തുടങ്ങിയത് ഇവിടെ വെച്ചാണ്‌ ,,അവള്‍ ഒന്ന് തേങ്ങി .
ജീവിചിരികുന്നില്ല എന്നാല്‍ മരിച്ചിട്ടുമില്ല ,ജിവിതത്തിനും , മരണത്തിനുമിടയില്‍,,ജിവിതമെന്നും മരണമെന്നും ,,,,,,
പറയാന്‍ കഴിയാത്ത അവസ്ഥ ,,അവിടെയാണ് എത്തിപെട്ടത് ,
എയര്‍പോര്‍ട്ടില്‍ അമ്മാവന്‍ ഇല്ല ,
അമ്മാവന്‍ ഒരു വാഹനാപകത്തില്‍ പെട്ടെന്നും പകരം എന്നെ അയച്ചതാണ്
ഒരാള്‍ പരിചയപെടുത്തി ,,അമ്മാവന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയാല്‍ വിളിക്കാന്‍ പറഞ്ച നമ്പരില്‍ നിന്നും അയാളുടെ ശബ്ദം
കാര്‍ പുറത്ത് കാത്തിരികുന്നുണ്ട് ,,
അപരിചിതമായ ലോകം ,!,അപരിചിതരായ മനുഷ്യര്‍ .ആരും ആരെയും ശ്രദ്ടികുന്നില്ല , ജീവിക്കാനുള്ള ഓട്ട മത്സരം
കാര്‍ പായാന്‍ തുടങ്ങി ,,ലക്ഷ്യ സ്ഥാനത്തേക്.
എത്തിപെട്ടത് ഷാര്‍ജ റോള കടുത് ഒരു ഫ്ലാറ്റില്‍ ,
,തന്നെ പോലെ കുറെ പെണ്‍കുട്ടികള്‍ !.യാന്ത്രികമായ സംസാരങ്ങള്‍ , ആ സത്യം അറിഞ്ഹപ്പോള്‍ ശരിക്കും ,,,ഞാന്‍ ഇല്ലാതായി , എന്നിലെ ഞാന്‍ മരികുന്നത് പോലെ.....,,
അമ്മാവന്‍ എന്നെ വില്‍ക്കുകയയിരുന്നത്രേ .കന്യകയ്ക്ക് "മാംസ വില്പന കേന്ദ്രത്തില്‍ നല്ല വിലയാനത്രേ
അനുഭവമുള്ള നല്ല വ്യപരിയാണ്‌ അമ്മാവന്‍ .എനിക്കുള്ള വില എയര്‍ പോര്‍ട്ടില്‍ ഞാന്‍എത്തുന്നതോടെ ,അമ്മാവന്ടെ
ബാങ്ക് ബാലന്സിലെക് മാറ്റ പെട്ടിരുന്നു .
ആ ബാങ്ക് ബാലന്‍സ് അമ്മാവന്ടെ മകളുടെ കന്യാചര്‍മം പൊട്ടി കുന്നവന് നല്‍കാനുള്ളതാണ്
സ്വന്തം മകള്‍ക്ക് ഇഷ്ടാനുസരണം സ്വര്‍ണം നല്കി പുരുഷന്‍ കണ്ടു പിടിച്ചു കൊടുത്തിട്ടുണ്ട്‌ അയാള്‍ ,നിയോഗമാവം ,അവള്‍ പിന്നീട ആത്മഹത്യ ചെയ്തു
.പഷേ അയാള്‍ ഒരിക്കല്‍ പോലും എന്റെ മുന്നില്‍ പ്രത്യക്ഷ പെട്ടിട്ടില്ല ,,,,,,,,

കാമ വ്യാപാര കേന്ദ്രം അഥവാ വേശ്യാലയം ,പുരുഷന്ടെ കാമ പൂരണ ശമന കേന്ദ്രം ...."ലോകമൊരു തറവാട് '
ശരിയാണ് പാകിസ്ഥാനികള്‍, ഇന്ത്യകാര്‍ ,,ബംഗ്ലാദേശികള്‍ ,ഈജിപ്റ്റ്‌ കാര്‍ ,, ,ഉപഭോക്തകളുടെ നീണ്ട നിര
ഒന്ന് നിലവിളികാന്‍ പോലും സ്വതത്രമില്ലാതെ നാലു ചുവരുകള്‍ക്കിടയില്‍ നിഷ്കരുണം ഹോമിക്കപെടുന്ന എത്ര എത്ര
നിരപരാതികളായ പെണ്‍കുട്ടികള്‍ ,,,,,,,,,,,,
,ഇത്തരം വ്യാപാരികളുടെയും , സ്ത്രീപീഡകാരുടെയും , ലിംഗം മുറിച്ചു മാറ്റണം
ഗീത ലക്ഷ്മി നന്നായി കിതയ്കുന്നുണ്ടായിരുന്നു,,രണ്ടു വര്ഷം ,ആ കാരാഗ്രഹത്തില്‍ ,,രണ്ടായിരം വര്‍ഷത്തെ പീഡനങ്ങള്‍ ,,,
ഒടുക്കം രണ്ടു വര്‍ഷത്തിനു ശേഷം ,,,രക്തസ്രവം , സ്വകാര്യ ക്ലിനികില്‍ കൊണ്ടെത്തിച്ചു എന്നെ ,,,
നന്നായ് പാലും വളവും നല്‍കുന്ന പശുവായിരുന്നു ഞാന്‍അവര്‍ക്ക് , അത് കൊണ്ടാവാം ചികിത്സക്കായി എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചത്
ശക്തമായ കരങ്ങളാണ് അവരുടേത് , കരാള കരങ്ങളില്‍ നിന്നും രക്ഷ പെടുക എളുപ്പമല്ല ,
പണത്തെ മാത്രം സ്നേഹിക്കുന്ന മനുഷ്യ രൂപങ്ങള്‍ ഉണ്ടാവുമ്പോള്‍ ,,,എന്നെ പോലുള്ളവരുടെ ശബ്ദം ആര് കേള്‍ക്കാന്‍
പക്ഷെ ,അവിടെ ദൈവം എന്നോട് കനിവ് കാട്ടി ,
ആരും അറിയാതെ ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങി ഓടി
എത്തി പെട്ടത് മനസില്‍ മില്യണ്‍ സമ്പാദ്യം ഉള്ള , എന്നാല്‍ കയ്യില്‍ കാര്യമായി ഒന്നും ഇല്ലാത്ത , കുറെ പച്ചയായ
സ്ത്രീകളുടെ ഇടയിലേക്ക് ,അവര്‍ എന്നെ സംരക്ഷിച്ചു ,,,ദൈവത്തിനു നന്ദി ,!
,ജീവിത്തില്‍ ഒരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത , ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത ,ആരെന്നു ഞാന്‍തന്നെ അറിയാത്ത ഒരാളുടെ ബീജം രക്തതിന്ടെ രൂപത്തില്‍ ഹോസ്പിറ്റലില്‍ നിന്നും ഇല്ലാതായി ,

ഇനി പറയു ,,,ഞാന്‍ എന്ത് പറയണം പുരുഷനെ കുറിച്ച്
എന്താണ് ഈ പെണ്‍കുട്ടിയോട് പറയേണ്ടത് ? എന്തശ്വാസ വാക്കുകള്‍ പ്രസക്തി ഉണ്ട് ഇവിടേ ?
കുട്ടി ,,നീ ഞങ്ങളുടെ കൂടെ കഴിയുക ഭാര്യ പറഞ്ചു ,,ദൈവത്തിന്ടെ കോടതിയില്‍ നമുക്ക് വിചാരണ കാണാം
അതിലപ്പുറം ഒന്നും കഴിയില്ല ,എല്ലാ കണ്ണുകളും സാഗരങ്ങളായി വേദനകളുടെ മഴ ,വികാരങ്ങളുടെ മഴ ,,,,
എന്ത് കൊണ്ടോ അവള്‍ അവരുടെ ക്ഷണം സ്വീകരിച്ചില്ല ,, അവള്‍ അവളുടെ മുറിയിലേക്ക് മടങ്ങി
അയാള്‍ അവളെ ആശ്വസിപിച്ചു ,,,കുട്ടി നിനക്ക് ഒരു സഹോദരനും , ചേടത്തിയും ഇവിടെ ഉണ്ടെന്നു കരുതുക
ഞങ്ങങ്ങളില്‍ ഒരാളാണ് നീ എന്ന് , എന്ത് വേണമെങ്കിലും പറയുക ,,അതിലപ്പുറം എന്താണ് അയാള്‍ക് പറയാന്‍ കഴിയുക
കാലം വീണ്ടും പരഭാവമിലല്തെ കടന്നു പോയി
***************
ഇന്ന് കാലത്ത് അയാള്‍ എന്നെ ഫോണ്‍ ചെയ്തു പറഞ്ചു ,,ബഷീര്‍ ഗീത ലക്ഷ്മിയെ സി ഐ ഡി പിടിച്ചു ,,,,,,,
ചാടി പോയെന്നു പരാതി ഉണ്ടായിരുന്നത്രേ ,, നോ എന്‍ട്രി അടിച്ചു നാട്ടിലേക്ക് കയറ്റുമെന്ന അറിഞ്ഹത് ,,,,,,,
ഇപ്പോള്‍ അവിടെയാണെന്ന് ഒരു വിവരവുമില്ല ,അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു ,,,,,,,,
എവിടെ അവള്‍ ,,,അവള്‍ ,,മനസ്സില്‍ നിന്നും ,,,,കണ്ണ് നീര്‍ തുള്ളികള്‍ പുറത്തേക്ക് വന്നു പലതും സംസാരിക്കാന്‍ തുടങ്ങി

Tuesday 11 October 2011

വിദ്യാര്‍ഥി ഐക്യം തോറ്റിട്ടില ,! സമരം നീണാള്‍ വാഴട്ടെ!! കോളേജ് പ്രവേശനം ,ചില നിര്‍ദേശങ്ങള്‍ ..........



ഷ്യയില്‍ പഠിക്കാന്‍ പോവുന്നവര്‍ ഒരു വര്ഷം റഷ്യന്‍ ഭാഷ പഠിക്കാന്‍ നീക്കി വെക്കണമെന്ന് കേട്ടിട്ടുണ്ട് .
ഭാഷ പഠിച്ചതിനു ശേഷമേ കോഴ്സ് പഠനത്തിനു തുടക്കം കുറിക്കുകയുള്ളു വത്രെ

കേരളത്തില്‍ പുതിയ രീതിയില്‍ ഇത്തരം ഭേദഗതികള്‍ ആവശ്യമായി വരികയാണോ ?
റഷ്യയില്‍ റഷ്യന്‍ ഭാഷ പഠിക്കാന്‍ ആണെങ്കില്‍ കേരളത്തില്‍ പഠനത്തിനു പുറത്തുള്ള ചില "ക്രയവിക്രയ" യങ്ങളില്‍ ആണെന്ന് മാത്രം
രക്ഷിതാകള്‍ ശ്രദ്ധിക്കുക ! വീട്ടില്‍ വെച്ചും വല്ല പരിശീലനവും
കൊടുക്കാന്‍ പറ്റുമോ എന്ന് ആലോചിക്കാവുന്നതാണ്
.ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ കൊടുക്കുന്നു,

ഒന്ന് - രക്തം കണ്ടാല്‍ തല കറങ്ങാന്‍ പാടില്ല . അതിനു വേണ്ട പരിശീലനങ്ങള്‍ ലഭിച്ചിരിക്കണം .കാരണം ഇതു നിമിഷവും , കല്ലേറും, ചോര ഒഴുക്കും ഉണ്ടായേക്കാം
.
രണ്ട് :പുസ്തകം സ്ഥിരമായി കയ്യില്‍ വെക്കരുത് ,കാരണം അതിന്ടെ ആവശ്യം വല്ലപോഴുമേ ഉണ്ടാവുകയുള്ളൂ

മൂന്ന് : ബാഗുകള്‍ കരുതാന്‍ മറക്കരുത് ,ബാഗില്‍ ബുക്കുകള്‍ മാറ്റി ഉരുളന്‍ കല്ലുകള്‍ കരുതുക. സ്വയം രക്ഷയ്ക്ക് വേണ്ടിയാണു . സ്ഥിരമായി കല്ലുകള്‍ മാത്രമായി കോളേജ് കാമ്പസില്‍ എത്തുന്നവരുണ്ട്‌ , അവര്‍ ഏപ്പോഴും അത് ഉപയോഗിച്ചേക്കാം , സ്വയം അവരില്‍ നിന്നും രക്ഷ നേടാന്‍ നിങ്ങളും അത് ഉപയോഗിക്കേണ്ടി വന്നേക്കും

നാലു :അത്യാവശ്യത്തിനു ബോംബു നിര്‍മാണവും ഉപയോഗവും പഠിക്കല്‍ നല്ലതാവും , കാമ്പസിലും , ചുറ്റും , ഒരു ഭീകരാവസ്ഥ ഉണ്ടക്കാന്‍ കഴിയുന്നവനെ തേടി ഒരു പാട് സാധ്യതകള്‍ ഉണ്ടാവും , പ്രത്യേകിച്ച് ക്വട്ടേഷന്‍ വ്യാപാരം തഴച്ചു വളരുന്ന സാദ്യത കൂടി കണക്കില്‍ എടുക്കുമ്പോള്‍ . ഭാവിയില്‍ ഇത്തരം ആഗ്രഹങ്ങള്‍ ഉള്ള വിദ്യാര്‍ഥികള്‍ ക്ലാസ്സുകളില്‍ ഹാജരാവണമെന്ന് ആവശ്യ പെടുന്ന അധ്യാപകര്‍ ഉണ്ടെങ്കില്‍ അവരെയും പാഠം പഠിപ്പികണം

അഞ്ച് : പോലീസ് കാരില്‍ നിന്നും മാറി നില്‍ക്കുക , കാരണം പലരും കല്ലുകള്‍ പരീക്ഷികുന്നത് പോല്സിനെ ആക്രമിച്ചു കൊണ്ടാണ് . പോലീസ് കാര്‍ പനനീര്‍ പൂകള്‍ തരിച്ചു തരില്ല .ചില പോലീസ് കാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ രക്തം ഹരം കൂടിയാണ്

ആറ്‌ : എഞ്ചിനീയറിംഗ് കോളേജ് പോലുള്ള പ്രൊഫഷണല്‍ വിദ്യാര്‍ഥി ആണെങ്കില്‍ "ബുള്ളറ്റ് പ്രൂഫ്‌ " വസ്ത്രം ലഭ്യമാവുമോ എന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ് .ചില വിദ്യാര്‍ഥികള്‍ വെടി ഉണ്ടകള്‍ ആവശ്യപെടുകയും , "ലക്കുകേട്ട "ചില പോലീസുകാര്‍ അത് ഉപയോഗികുകയും ചെയ്തേക്കാം

ഏഴ് : പോലീസ് കാരില്‍ നിന്നും കൂടുതല്‍ തലോടല്‍ ലഭിക്കാന്‍ ഭാഗ്യമുള്ളവരെ തേടി , മാധ്യമങ്ങളും നേതാക്കളും ,പ്രശ്നം ശന്തമായാല്‍ ഓടി എത്തും, പക്ഷെ തുടര്‍ന്നുള്ള ചികിത്സ ചിലവുകളും , മറ്റും രക്ഷിതാക്കള്‍ മുന്‍ കൂട്ടി കരുതി വെക്കണം , അതിനു കഴിവില്ല്ലത്തവര്‍ മക്കളെ കോളേജ് കാമ്പസില്‍ വിടരുത്

എട്ടു : കഴിയുന്നതും സര്‍കാര്‍ വാഹനത്തിന്ടെ അടുത്ത് നില്‍ക്കുകയോ സര്‍കാര്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കൂടെ നടന്നു പോവുകയോ ചെയ്യരുത് തീ കളിയും പ്രയോഗവും പരീക്ഷികുന്നതിവിടെയാണ് .

Sunday 18 September 2011

ഇന്ന് ഹര്‍ത്താലാണ് !!!



ഇന്ന് ഹര്‍ത്താലാണ്
പെട്രോളിന് തീ പിടിച്ചു ,,
കേന്ദ്ര സര്‍ക്കാര്‍ തുലയട്ടെ
ഇതാ ഇത് നിര്‍ദേശം
കട തുറക്കരുത് .വാഹനം ഓടരുത്
ഇരു ചക്ര വാഹവനവും ജാഗ്രതെ
കാല്‍ നട യാത്ര കാരനും സുക്ഷിക്കുക
സര്കുലര്‍ മെയില്‍ ചെയ്തിട്ടുണ്ട്
നടപ്പിലാക്കാന്‍ ശ്രദ്ദിക്കുക
കല്ലുകള്‍ കരുതുക ,സംഭരിക്കുക . എപ്പൊഴും ആവശ്യം വരും
ബോംബും , നാടന്‍ തോക്കും ആവശ്യത്തിനു കരുതണം
ആരെയും വെറുതെ വിടരുത് ,
പെട്രോള്‍ വില കുറയണം
ജില്ല ഒന്നില്‍ ശരാശരി രണ്ടു സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കണം
ഗര്‍ഭിണികള്‍ പരമാവധി സഹകരിക്കണം ,,,,,,,പ്രസവം നീട്ടി വെക്കുക
വാഹങ്ങള്‍ കടത്തി വിടില്ല
കല്യാണ പന്തല്‍ ഇട്ടവരോടും കൂടിയാണ് .......
രോഗികളും ,ഡോക്ടര്‍ മാരും സഹകരിക്കണം
പെട്രോള്‍ വിലയാണ് വിഷയം ,
നിര്‍ദേശം പാലിക്കാത്തവര്‍ വിവരമറിയും .
പുരുഷനും ,സ്ത്രീയും , കുട്ടികള്‍ക്കും തുല്യ നീതി
റോഡില്‍ കാണരുത് , വഴിയില്‍ നടക്കരുത് ,,,,,
നിശ്ചലം സകലതും , കൂലി പണിയും നിര്‍ത്തി വെക്കണം
ഭക്ഷണവും വെള്ളവുമില്ലെങ്കിലും മിണ്ടാന്‍ പാടില്ല
ഒരു ദിവസം സഹകരിക്കുക ,,,,,,,,,,,അടുത്ത ദിവസം വില കുറയും
വായന അറിയാത്തവര്‍ , അറിയുന്നവനെകൊണ്ട് വായിപ്പിക്കുക ,
ഇതാ ഇത് ഹര്‍ത്താല്‍ സര്കുലര്‍ ആണ്

Saturday 3 September 2011

സഹ മുറിയന്‍ മാരുടെ ചര്‍ച്ചകള്‍ തുടരുകയാണ് .................



തുടര്‍ച്ചയായ ഒഴിവു ദിവസങ്ങള്‍ ,
ചാനലുകളെ സഹിച്ചിരിക്കുക പ്രയാസം ,,,,,, പറയൂ വല്ലതും ,,,,

ഒന്നാമന്‍ - ഒടുവില്‍ ഗദ്ദാഫി ലിബിയയില്‍ നിന്നും പാലായനം ചെയ്യും .പിടിച്ചു നില്‍ക്കുക എളുപ്പമല്ല .....
ലോക കാര്യങ്ങളേ കുറിച്ച് സ്വന്തം അഭിപ്രായങ്ങള്‍ എന്നും തുറന്നു പറയാറുള്ള ഒന്നാമന്‍ ചര്‍ച്ചക് തിരികൊളുത്തി
രണ്ടാമന്‍ -അന്നഹസരെയുടെ സമരത്തെ കുറിച്ച് രണ്ടു വാക്ക് പറയാതെ, ലിബിയയുടെ കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ എനിക്ക് യോജിപ്പില്ല
ലിബിയ , സിറിയ , ഇതൊന്നും നമ്മുടേ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അല്ല , അതുകൊണ്ട് ഇന്ത്യ മഹാരാജ്യവുമായി ബന്ധപെട്ട ചര്‍ച്ചകള്‍ ആവാം -
രണ്ടാമണ്ടേ നിര്‍ദേശം ഒന്നാമന് അത്ര രസിച്ചില്ല , അതിന്ടെ പേരില്‍ രണ്ടുപേരും തമ്മില്‍ ചില വഴക്കുകള്‍ ഉണ്ടായി
ലോകവിവരമില്ലാത്ത നാറി- ഒന്നാമന്‍ പരിഹസിച്ചു
നാറി നിന്ടെ തന്ത രണ്ടാമന്‍ തിരിച്ചടിച്ചു
അന്താ രാഷ്ട്ര വിഷയങ്ങള്‍ കുടുംബത്തില്‍ കൂട്ടി ചേര്‍ക്കരുത് - ഒന്നാമന്‍ മുന്നരീപ്‌ നല്‍കി
വഴക് തീവ്രമായി , രണ്ടു പേരും അന്നാഹസരയെയും , ഗദ്ദാഫിയെയും ആവും വിതം തെറി വിളിച്ചു .
അവസാനം , ഗദ്ദാഫി യുടെ ,അന്നാ ഹസാരെയുടെ യും സ്ഥാനത് അച്ഛനും അമ്മയും സ്ഥാനം പിടിച്ചു
കയ്യാം കളിയില്‍ അടുതെതിയപ്പോള്‍ മൂന്നാമാന്‍ - ഇടപെട്ടു

മൂന്നാമാന്‍ : വിഡ്ഢിത്വം .പമ്പര വിഡ്ഢിത്വം. മനുഷ്യന്‍ അല്ലെങ്കില്‍ തന്നെ സഹികെട്ടിരിക്കുകയാ , അതിന്ടെ ഇടയിലാണ് ഗദ്ദാഫിയും ,ഹസാരെയും !തരാനുള്ള പൈസയും തന്നു എത്രയും പെട്ടെന്ന് റൂം കാലിയാക്കുക , ഞാന്‍മറ്റു വല്ലോരെയും അന്വേഷിച്ചു കൊള്ളാം.... തരാനുള്ള "മെസ്സ്" വകയിലുള്ള ബാക്കിയും പെട്ടെന്ന് തരണം .ശല്യം ചെയ്യരുത് ,പ്ലീസ്‌,,,,,,,,,,
അതുവരെ മുറി വൃത്തിയക്കുകയായിരുന്നു നാലാമന്‍ ഇടപെട്ടു
നാലാമന്‍ : നമ്മള്‍ സഹോദരങ്ങളെ പോലെകഴിയെണ്ടാവരല്ലേ? നാടും വീടും വിട്ടു ഇവിടേ വന്നവരാണ്
ആര്‍ക്കൊക്കെയോ വേണ്ടി കലഹിക്കുന്നു. സ്വന്തം കാര്യം മറക്കുന്നു, അനാവശ്യമായി ശത്രുക്കളെ ഉണ്ടാക്കുന്നു .ആരും എവിടെയും പോവുന്നില്ല, പുതിയ മെമ്പര്‍ മാരെ അന്യെഷിക്കനോന്നും പോവേണ്ട . ഒന്നാമന്‍ ജോലി ലഭിച്ച ഉടനെ തന്നെ റൂം , മെസ്സ്, കണക്കുകള്‍ തീര്‍ക്കാം , ഇനി മുതല്‍
വിവാദ കോലാഹലങ്ങള്‍ , , ഇല്ല .തെറിവിളികള്‍ ഇല്ല .കയ്യാംകളികള്‍ ഇല്ല .ഉറപ്പിന്‍മേല്‍ കാര്യങ്ങള്‍ തീര്‍ത്തു .
പിന്നെ മ്ലാനത ,ആരും ഒന്നും പറയുന്നില്ല.
അത് വരേ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ നഷ്ട സ്വപ്നങ്ങളുടെ കണക്കുകള്‍ എണ്ണിതിട്ട പെടുത്തുകയായിരുന്ന വിസിറ്റ് വിസയില്‍ വന്നു ജോലി അന്യെഷികുന്ന മൂന്ന് കുട്ടികളുടെ അച്ഛനയന്‍ അഞ്ചാമന്‍ ഭാഷിച്ചു !
"ഇതെന്താ ,മരണ വീട് പോലെ , ഇങ്ങനെ മിണ്ടാടിരുന്നാല്‍ ഇവിടേ ഒരു മരണവീട് ആവും,
ഇഷ്ടപെട്ട വിഷയം വല്ലതും പറയൂ
നമുക്ക് പ്രേമത്തെ കുറിച്ച് പറയാം ,"
ആര്‍ക്കും എതിര്‍ അഭിപ്രായം ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു
പ്രേമ വിവാഹത്തെ കുറിച്ച് പറയാം
പെണ്‍ മനസിനെ കുറിച്ച് പറയാം,
സര്‍വ്വര്‍ക്കും സമ്മതം ,,,,,
പെണ്ണിനെ കുറിച്ച് നിനക്കെന്തറിയാം ?ഒന്നാമന്‍ ചോദിച്ചു
പനനീര്‍ പൂവ് പോലെയാണ് , പെണ്‍മനസ് വളരെ" സോഫ്റ്റ്‌" ആയിട്ടെ സംസാരിക്കാവൂ,,
തൊട്ടാ വാടിയാണ്‌ പെണ്ണുങ്ങള്‍ ,രണ്ടാമന്‍ , അഭിപ്രായപെട്ടു
മൂര്‍ഖന്‍ പാമ്പുകളുടെ മാളങ്ങളാണ് പെണ്‍മനസ്സ്.മൂന്നാമന്ടെ തൊണ്ട ഇടറി ,
പെണ്‍വര്‍ഗത്തെ ഞാന്‍വെറുക്കുന്നു ,ശക്തിയായി വെറുകുന്നു,,,,,
മൂന്നമന്ടെ കണ്ണനു നീര്‍ തുള്ളികള്‍ തറയില്‍ രണ്ടു തുള്ളി വീണു ..............
ആര്‍ക്കും ഒന്നും മനസിലായില്ല ...നീ നിരാശ കാമുകനാണോ ? നാലാമന്‍ ചോദിച്ചു ,
ആശ മരിച്ചു പോയി,,
നിരാശയും മരിച്ചു പോയി,,
കാര്യം പറയൂ,, സര്‍വ്വരും മൂന്നാമന് പിന്തുണ പ്രഖ്യപിച്ച് ,
നിങ്ങള്‍ ക്ക് അറിയാവുന്നതല്ലേ . ഞാന്‍മൂന്ന് വര്‍ഷമായി പ്രവാസിയാണ് ,,,,,നാട്ടില്‍ പോവാന്‍ മോഹം ഉണ്ട് .പ്രശ്നങ്ങള്‍നട്ടെല്ലുകള്‍ ഓടികുന്നത് കൊണ്ടാണ് പോവാന്‍ കഴിയാത്തത് . ഞാന്‍ വിവാഹിതനാണ് .
നിങ്ങള്‍ക്ക് അറിയാവുന്ന സത്യം.
കല്യാണത്തിന് ശേഷം സ്നേഹം പശുവിന്‍ നെയ്യില്‍ പുരട്ടി അവള്‍ക്ക് ഒരു പാട് ഞാന്‍ കൊടുതിടുണ്ട്
ബ്യൂട്ടി പാര്‍ലറില്‍ വേണ്ട വിഭവങ്ങള്‍ വീട്ടില്‍ ഒരുക്കി വെച്ചിട്ടുണ്ട്
വില പിടിപുള്ള മൊബൈല്‍ , ഇന്റര്‍നെറ്റ്‌ സൗകര്യം എല്ലം അവള്‍ക്കായി സ്വന്തം എന്റെ വകയാണ്
"ഓര്മ ചുംബനങ്ങള്‍ " നല്‍കിയിട്ടുണ്ട് ,,,,
അവളെക്കാള്‍ സുന്ദരിയായിട്ടു ഭൂമിയില്‍ മറ്റാരെയുംഞാന്‍ കണ്ടിടില്ലെന്നു അവളുടെ തലയില്‍ തൊട്ടു പ്രഖ്യാപിച്ചിട്ടുണ്ട് .
ചില രാത്രികളില്‍ ഞങ്ങള്‍ ഉറങ്ങാതെ നക്ഷത്രങ്ങളെ കുറിച്ചും , നക്ഷത്രങ്ങളുടെ പുഞ്ചിരിയെ കുറിച്ചും ചര്‍ച്ചചെയ്തിട്ടുണ്ട്
പാവാട നിലത്തു വീണ നിലാവിന്ടെ നഗ്നത നോക്കി ഞങ്ങള്‍ കളിയാക്കിയിട്ടുണ്ട്
എന്നിട്ട് ,,,,,,,,,,,,,,,,,,, സഹമുറിയന്‍ മാര്‍ അക്ഷമരായി കാതിരികുകയാണ്
അവള്‍ മറ്റൊരാളുടെ കൂടെ കിടപ്പറ പങ്കിടുന്ന വിവരം എന്നെ അറിയിച്ചത് അയല്‍വാസിയായ ലക്ഷ്മിയാണ്‌ ,,,,,,,
അവളുമായി ചങ്ങാത്തം ഇല്ലായിരുന്നെങ്കില്‍ ,,രഹസ്യം രഹസ്യമായി എന്നും നില നില്‍ക്കുമായിരുന്നു
അതെ കുറിച്ച് ചോദിച്ചപ്പോള്‍ ,, മിന്നലും ഇടിവെട്ടും ആയിരുന്നു,പിന്നെ ഭൂകമ്പവും
പുരുഷന്‍മാരെ മൊത്തത്തില്‍ ഹൃതയമില്ലാത്തവരാണെന്ന് അവള്‍ തുറന്നടിച്ചു . എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ് .കൂടുതല്‍ സംസാരിച്ചാല്‍ പീഡന കേസ് ഫയല്‍ ചെയ്യുമെന്ന് മുന്നരീപ് തന്നിട്ടുണ്ട് .മനസ് ശൂന്യ മാവുകയാണ് , ചിന്തകള്‍ വരണ്ടു പോവുന്നു ,,അയാള്‍ കരയുകയാണ്,,,
ആരും ഒന്നും മിണ്ടിയില്ല,,,തല്‍ക്കാലം ചര്‍ച്ച ഇവിടേ നില്‍ക്കട്ടെ , സര്‍വര്‍ക്കും സമ്മതം ,
അതിനു മുമ്പ് ,അവളുടെയും ലക്ഷ്മിയുടെയും മൊബൈല്‍ നമ്പര്‍ പറയൂ,,,നമുക്ക് ചര്‍ച്ച ചെയ്യാം ... അവരില്‍ നിന്നും രണ്ടു പേര്‍ ഈ ആവശ്യം ഉന്നയിച്ചു ,,,,അയാള്‍ ഒന്നും മിണ്ടിയില്ല ,,,,
ഒന്ന് നോക്കുക മാത്രം ചെയ്തു
അപ്പോഴും കണ്ണ് നീര്‍ തുള്ളികള്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു

Wednesday 24 August 2011

കുപ്പായം -




"എന്തുകൊണ്ട് ഇത്തരം കുപ്പായങ്ങള്‍ മാറ്റി കൂടാ?"
ശ്രീമതി വലിയൊരു മഹാസത്യം കണ്ടെത്തിയതിനു ശേഷമുള്ള വിളംബരം കണക്കെയാണ്‌ അത് ചോദിച്ചത്
കുപ്പായതെ കുറിച്ച എനിക്ക് വ്യക്തമായ കാഴ്ച പാടുകള്‍ ഉണ്ടെങ്കിലും , പലപ്പോഴും ഞാന്‍ അത് പ്രകടിപിക്കാറില്ല
മാറ്റത്തെ കുറിച്ചുള്ള ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട്ട് കാലം കുറേ ആയി , എന്തുകൊണ്ടോ ഇന്ന് വരെ എന്റെ ചിന്തയെ പ്രായോഗിഗതയിലെക്ക് കൊണ്ടെത്തിക്കാന്‍ എനിക്ക് കഴിഞ്ഹിട്ടില്ല.
ഇപ്പോള്‍ ശ്രീമതിക്കും എനിക്കും ഇടയില്‍ സമവായം വന്ന സ്ഥിതിക്ക് കുപ്പായം മാറ്റാന്‍ താനേ ഞാന്‍ തീരുമാനിച്ചു
നഗരത്തില്‍ അറിയപെടുന്ന കുപ്പായങ്ങള്‍ മാത്രം വില്കുന്ന കടയുടെ മുന്നില്‍ ഞങ്ങള്‍ എത്തി
"ഇത് കുപ്പായങ്ങള്‍ മാത്രം വില്‍ക്കപെടുന്ന കടയാണല്ലോ ? "അറിയാമായിരുന്നിട്ടും ഞാന്‍ ഒരാവര്‍ത്തി ചോദിച്ചു
അതെ സര്‍
അയാള്‍ വിനയാന്വിതനായി .
ഏത് തരാം കുപ്പായവും ഇവിടേ സുലഭം
കറുപ്പ് , വെളുപ്പ ,മഞ്ഞ ,ഓറഞ്ച് .., ചുവപ്പ്, കാവി ,, പച്ച,,,,,,,,നിറങ്ങളിലുള്ളവ
ചിത്ര പണികൊണ്ടു അലംകൃതമായാവ
പോക്കറ്റുകള്‍ , ചെറുതും വലുത് മായാവ
ആയിരം മുതല്‍ പതിനായിരം വരേ ആരും കാണാതെ സുക്ഷിക്കാന്‍ കഴിയുന്നവ....!!.

ഇത് നോക്കൂ സര്‍
ഒറ്റ നോട്ടത്തില്‍ കളര്‍ ചുവപ്പാണ് ," ലേറ്റസ്റ്റ് വെര്‍ഷന്‍ "ആണ് .ഇത് സ്ഥിരമായി ധരിക്കുകയാണെങ്കില്‍
നിറം മാറി കാവി,മഞ്ഞ തുടങ്ങിയ നിറം ആയി രൂപാന്തര പെടും
വിലയും വളരെ കുറവ് ,മാര്‍ക്കറ്റ്‌ പിടിച്ചടക്കാന്‍ പലതരം ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്
കുപ്രസിദ്ധരായ , ക്ഷമിക്കണം സുപ്രസിധ്ധാരായ പലരെയും കമ്പനി ഉപയോകപെടുതുന്നുണ്ട് ,യുവകളി നിന്നും മാറി
പ്രായമുള്ളവരാണ് മാര്‍ക്കറ്റ്‌ റിസേര്‍ച് വിഭാഗതിന്ടെ കടിഞ്ഞാണ്‍ പിടികുന്നത് ........

തുടര്‍ന്ന് ഖദര്‍ മാത്രം വില്കപെടുന്ന ഭാഗത്തേക്ക് ഞങ്ങള്‍ ആനയികപെട്ടു
ക്ഷമിക്കണം സര്‍,,,,,,,"ഗാന്ധിജി ടച്ച്‌ ഖദര്‍ " സ്റ്റോക്ക്‌ തീര്‍ന്നു പോയി ,ഇപ്പോള്‍ ഇതിന്ടെ വരവ് കുറവാണു ,ആവശ്യക്കാരും വിരളം !ഡ്യൂപ്ലിക്കേറ്റ്‌ ധാരാളം ഇറങ്ങുന്നത് കൊണ്ട് വിശ്വാസ്യതയും കുറവ് ,,,,,,,,,
നോക്കൂ സര്‍
ഇത് പ്രത്യേക തരം ഖദര്‍ ആണ് , വിദേശ നിര്‍മിതമാണ്‌ ഇതിന്ടെ നൂലുകള്‍ .ഇത് ധരികുന്നവര്‍ക്ക് പ്രത്യേക തരം മന:കരുത്ത് ഉണ്ടാവും എന്നാണു നിര്‍മാതാക്കളുടെ അവകാശ വാദം .വാക്കുകള്‍ പ്രയോകികുന്നതിനു ലൈസന്‍സ് അവശമില്ല എന്നാതോന്നലുണ്ടാക്കാന്‍ ഇതിന്ടെ ഉപയോഗം കൊണ്ട് സാദ്യമവും .ഇതിന്ടെ പ്രദാന പ്രത്യേകത പ്രത്യേകതരം കീശയാണ് .കീശ വീര്‍താലും ഒറ്റ നോട്ടത്തില്‍
ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല .ഈ അടുത്ത കാലത്തായി ഇത് നന്നായി വില്പന നടകുന്നുണ്ട് .മാര്‍ക്കറ്റ്‌ പിടിച്ചടക്കാന്‍ കഴിയുമെന്ന് തോനുന്നില്ലെങ്കിലും അന്യേഷിച്ചു വരുന്നവര്ടെ എണ്ണം കൂടിയിട്ടുണ്ട്
വില്പന കാരന്‍ കുപ്പയ മഹാ ചരിതം സവിസ്തരം തുടര്‍ന്ന് കൊണ്ടിരുന്നു ,,,എല്ലാം ഒന്നിനൊന്നു മെച്ചം ,ഞാന്‍ ശ്രീമതിയുടെ മുഖതെക്ക് നോക്കി അവളും "കണ്ഫ്യുഷനിലാണ്"
സത്യം പറയാലോ.......ഈ പറഞ്ഹവയില്‍ നിന്ന് ഒന്ന് പോലും സെലക്ട്‌ ചെയ്യാന്‍ എന്നെ കൊണ്ട് ,കഴിയുന്നില്ല . ശ്രീമതിയുടെ ചിന്തയും മറിച്ചല്ല
പ്രിയ വായന കാരെ കുപ്പയാതെ കുറിച്ച് ചെറിയ ഒരു വിചിന്ദനം നടത്തി ഒന്ന് സഹായിക്കൂ

Friday 19 August 2011

ഭയം എന്തുകൊണ്ട്? ഹസാരെയല്ല അഴിമതിയാണ് വിഷയം




ഗ്രാമ പഞ്ചായത്ത്‌ മുതല്‍ പാര്‍ലിമെന്റ് തലം വരേ അഴിമതിയുടെ കരങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു .
സര്‍ക്കാര്‍ സ്വത്ത്‌ കൊള്ളയടിക്കാന്‍ തക്കം പാര്‍ക്കുന്ന
ഉദ്യോഗസ്ഥാര്‍ , ജനപ്രധിനിതികള്‍ , മന്ത്രിമാര്‍ ,,,,,,,,,,നിര നീണ്ടു പോവുന്നു
നികുതി അടക്കാതവനെ നിയമതിന്ടെ മുന്നില്‍ കൊണ്ട് വരാന്‍ നിയമം കരശനമാണ് നമ്മടെ നാട്ടില്‍ , വരുമാനന്തിന്ടെ നിശ്ചിത ശതമാനം സര്‍ക്കാരിന് കൊടുക്കേണം .വരുമാനം കൂടുന്നതനുസരിച്ച് ശതമാന തോതും കൂടും .
താമസിക്കുന്ന വീടിനും , തരിശായിട്ടുള്ള ഭൂമിക്കും , കരം കൊടുക്കണം
ഓടിക്കുന്ന വാഹനത്തിനും ,കടന്നു പോവുന്ന പാലത്തിനും നികുതി കൊടുകണം.
കാരണം സര്‍ക്കാരുകള്‍ ജീവിക്കണം . നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കണം . കാല കാലങ്ങളില്‍ നാം വോട്ട് ചെയ്തു പ്രതിനിതികളെ സഭകളിലേക്ക് അയ്കുന്നത് ഇതിനു വേണ്ടി തന്നെ ,
നികുതി അടക്കാതവന്ടെ വീട് എപ്പോള്‍ കയറി പരിശോധിക്കാനും നടപടികളെടുക്കാനും സമര്‍ത്ഥരായ ഉദ്യോഗസ്ടരും നമുക്കുണ്ട് .ആന കൊമ്പ് പോലും ഇവര്‍ വെറുതെ വിടില്ല
ഇത് നിയമമാണ് , അനുസരിച്ചേ പറ്റു. ആരും ഇതിനെതിരല്ല
കാരണം നാം ഭരിക്കപെടുന്നത് ഈ പണം കൊണ്ടാണ് .
നിയമ പാലകര്‍ക്കും, അധ്യാപകര്‍ക്കും ,ഉദ്യോഗസ്ടര്‍ക്കും ശമ്പളം കൊടുക്കേണ്ടത് ഈ പണമാണ് ഡോക്ടര്‍ മാറും മെഡിക്കല്‍ കോളേജ് കളും നിലനിക്കാന്‍ ഈ പണം വേണം
റോഡുകളും പാലങ്ങളും , പണിയാന്‍ മറ്റു വഴികളില്ല ,
നികുതി പണം അതാണ് വരുമാനതിന്ടെ മുഖ്യ സ്ത്രോതസ്
,മന്ത്രിമാര്‍ക്കും എം എല്‍ എ , എം പി ,മാര്‍ക്കും ബത്തയും ശമ്പളവും വേണമെങ്കില്‍ നികുതി പിരിവ് മുറ തെറ്റാതെ നടക്കണം
എന്നാല്‍ ഈ പണം കട്ട് മുടിക്കാന്‍ജനപ്രധിനിതികളും ഉദ്യോഗസ്ഥരും കച്ച കെട്ടി ഇറങ്ങി മത്സരത്തിനു പുറപെട്ടാല്‍ പാവം പൊതു ജനം എന്ത് ചെയ്യും?
കോടികള്‍ കട്ട് മുടിക്കുന്ന കള്ളന്‍ മാരായ മന്ത്രിമാരും , നേതാക്കളും
ഇന്നത്തെ മുഖമുദ്രയായി മാറി കൊണ്ടിരിക്കുന്നു.
അഴിമതി അര്‍ബുദമായി രാജ്യത്തെ കാര്‍ന്നു തിന്നുന്നു

ഇവിടെയാണ് അന്ന ഹസാരെ യുടെ സമരം ജനകീയമായി മാറുന്നത്
ഇന്ത്യ മഹാരാജ്യം ,പത്മശ്രീയും,പദ്മ ഭൂഷനും നല്‍കി ആദരിച്ച
ഹസാരെയുടെ അഴിമതി വിരുദ്ധം സമരത്തെ നിസ്സാര വത്കരിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുക വഴി കോണ്ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ കൈകള്‍ കറ പുരണ്ടാതാണെന്ന് സമ്മതിക്കുകയല്ലേ ചെയ്തത് ?സ്വതന്ത്ര അതികാരമുള്ള ലോക്പാല്‍
ബില്ലിനെ ഭയകുന്നത് എന്ത് കൊണ്ടാണ് ? അഞ്ചു കൊല്ലതെക്ക് സഭകളിലേക്ക് അയച്ചു എന്നത്
കൊണ്ട് ആര്ക്കും ഒന്ന് ചോദിക്കാനും പറയാനും അവകാശമില്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് ?എല്ലാംചുമക്കാന്‍ വിധിക്കപെട്ടവരണോ പൊതു ജനം ?
കള്ളന്മാരെയും ,കൊള്ളക്കാരെയും ,കൊലപാതികളെയും താമസിപിചിരികുന്ന തിഹാര്‍ ജയിലിലേക്ക് അന്ന ഹസരെയേ അയച്ച
ഭരണാതികാരികളുടെ തൊലികട്ടിക്കു മുന്നില്‍ കണ്ടാമൃഗം തലകുനിച്ചു പോവും .പക്ഷെ പൊതു ജനം വെറും കഴുതകലെല്ലെന്നുപിന്നീടുള്ള സംഭവ വികാസങ്ങള്‍ അതികരികള്‍ക്ക് കാണിച്ചു കൊടുത്തു

1963. ഇന്ത്യന്‍ പട്ടാളത്തി ചേര്‍ന്ന ഹസാരെ ജീവന്‍ പണയം വെച്ച ഒട്ടനവതി സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. പതിനഞ്ചു കൊല്ലകാലം പട്ടാളത്തില്‍ സേവനം അര്പിച്ച ഹസാരെ രാജ്യത്തെ നിര്‍ണായകമായ ഒട്ടനവതി യുദ്ധങ്ങളില്‍ നേരിട്ടു പങ്കെടുത്തിട്ടുണ്ട്
പട്ടാളത്തില്‍ നിന്നും വിരമിച്ച ഹസാരെ റാലെഗോണ്‍ സിദ്ധി ഗ്രാമത്തില്‍ വരുത്തിയ മാറ്റം ലോകത്തിനു തന്നെ മാതൃകയാണ് .അവിടെയുള്ള വയലുകളില്‍ ധാന്യസമൃദ്ധി വേണ്ടുവോളം, അവിടെ ബാങ്കുണ്ട്‌, ബോര്‍ഡിങ്ങ്‌ സ്ക്കൂളുണ്ട്‌, ബയോഗ്യാസ്‌ പ്ലാന്റുകളുണ്ട്‌; പല കര്‍ഷകരും സ്വന്തം മോപ്പഡുകളില്‍ സഞ്ചരിക്കുന്നു. ഇതിലെല്ലാം ഉപരി ഹസാരെയുടെ ഇടപെടല്‍മൂലം ഈ ഗ്രാമത്തിനുണ്ടായ സാമൂഹിക മാറ്റമാണ്‌ നമ്മെ അത്ഭുതപ്പെടുത്തുക. റാലെഗോണ്‍ സിദ്ധിഗ്രാമത്തില്‍ ആരും മദ്യപിക്കാറില്ല. വിരലില്ലെണ്ണാവുന്നവര്‍ പുകവലിക്കും, അത്രമാത്രം. ഈ ഗ്രാമത്തില്‍ ഒരു കുറ്റകൃത്യം നടന്നിട്ട്‌ വര്‍ഷങ്ങളായി. തൊട്ടുകൂടായ്മ ഗ്രാമത്തില്‍ ഏതാണ്ട്‌ ഇല്ലാതായി. അഹമ്മദ്‌ നഗര്‍ ജില്ലാ കളക്ടര്‍ രാജീവ്‌ അഗര്‍വാള്‍ സാക്ഷ്യപ്പെടുത്തുന്നു- “ഹസാരെക്ക്‌ നന്ദി.

വെറുതെയല്ല ഒട്ടനവതി അവാര്‍ഡുകള്‍ ഹസാരയെ തേടി എത്തിയത് .
ഹസരയെ ഭീഷണി പെടുതിയും ആരോപണങ്ങള്‍ ഉന്നയിച്ചും
ഈഎഴുപത്തിനാലുകാരനായ അവിവാഹിതനെ തളച്ചിടാം എന്ന് അധികാരികള്‍ കരുതുന്നുവെങ്കില്‍ അത് മഹാ വിഡ്ഢിത്തം ആയിരിക്കും. ഹസാരെ ഉയര്‍ത്തിയ മുദ്രാവാക്യം ഇന്ന് ഇന്ത്യയിലെ മഹാ ഭൂരി പക്ഷം ഏറ്റെടുത്തു കഴിന്ഹു.
ഇനി കാത്തിരുന്നു കാണാം


Awards to Anna Hazare
PADMABHUSHAN AWARD
Presented by R. Venkatraman ( president of India) on 6th April 1992 at Delhi for Anna Hazare's social work.
PADMASHRI AWARD
Presented by R. Venkatraman ( President of India) on 24th march 1990 at Delhi for Anna Hazare's social work.
PRIY DARSHINI VRIKSHA MITRA AWARD, GOVT. INDIA

KRUSHI BHUSAHAN GOVT. OF MAHARASHTRA
YOUNG INDIA AWARD
MAN OF THE YEAR AWARD 1988
PAUL MITTAL NATIONAL AWARD 2000 (NEHRU SIDHANT KENDER TRUST LUDHIYNA 14001)
Presented by shri. Balaramji Das Tandon (Minister, Punjab) on 14th november 2000.
TRANSPARENCY INTERNATIONAL (IT) INTEGRITY AWARD 2003 FROM TRANSPARENCY INTERNATIONAL .

DOCTORATE DEGREE GANDHIGRAM RURAL INSTITUTE-DEEMED UNIVERSITY GANDHIGRAM DINDIGUL, TAMIL NADU-8-11-05

VIVEKANANDA SEVA PURASKAR 1994

Presented by Shri.Bada Bajar Kumar Sabha Pustakalay, Calcutta on 12th June 1996 for Anna Hazare's social work done for develop village as a family.
SHIROMANI AWARD 1996

presented by P.A.Sangma (Speaker of Lok sabha) on 22nd February 1997 at New Delhi for Anna Hazare’s contribution to National Development Integration, Enrichment of life and for his outstanding achievements in the choosen field of activities(social service).


MAHAVEER PURASKAR 1997

presented by Bhagwan Mahaveer Foundation , Chennai on 2th April 1997 for Anna Hazare’s excellent in sphere of social & community service.


DIWALIBEN MEHTA AWARD

presented by Shri.Panduranga Shastri Athavale on 8th January 1999 at Mumbai for Anna Hazare’s Hard, Sincere, Dedicated & Devoted social work.


CARE INTERNATIONAL AWARD 1998

presented by Care International Humanitarian on 8th May 1998 at Washington,D.C, USA for Anna Hazare demonstrating a profound commitment to improving life in developing world. Care Recognized Anna Hazare’s devotion to the ideas of sustainable development with whole hearted participation of villagers including women & youth.


GIANTS INTERNATIONAL AWARD

presented by Shri.Vilas Rao Deshmukh (Chief Minister of Maharashtra) on 17th sept. 2000 for Shri.Anna hazare's social work


BASAVSHRI PRASHASTI 2000 AWARD

Presented by Shri.Jagadguru Murugharajendra Brihan Math at S.J.M.Math, Chitradurga , Karnataka on 4th June 2000 for Anna Hazare’s relentless effort to bring in the value of based way of life in the society.


NATIONAL INTERGRATION AWARD

presented by (Dhum-Lajee)chiefminister- Himothkursh Sahithy Samskruthi Avam Jana Kalyal Parishad, UNA, Himachal Pradesh on 14th February 1999 for Anna Hazare’s Social Work.


VISHWA-VATSALYA & SANTBAL AWARD

presented at Ahamadabad for Anna Hazares universal services to mankind including his incessant fight against corruption and his inspring efforts to improve the living condition of the poor & to ri\aise the ethical levels of the society.


JANA SEVA PURASKAR

presented by Smt.Rajmathi at Sangle, Maharashtra on 28th February 1998 for Anna Hazares Social Work.


ROTARY INTERNATIONAL MANAV SEVA PURASKAR

presented by Supreme Court Judge Shri. D.P.Wadhwa at India Habital Center , Lodhi Road, New Delhi on 21st Feb 1998 for Anna Hazare’s Crusade against Corruption







Monday 8 August 2011

സിറിയ കത്തുന്നു!!!യഥാ പിതാ,,,,,,,,,,,,,,,തഥാ പുത്രാ






1982 ഫെബ്രവരി മാസം രണ്ടാം തിയ്യതി രാത്രി സിറിയയിലെ ഹമയില്‍ മൂന്ന് മണി ,ഹമ സിറിയയില്‍ ഏറ്റവും വലിയ നാല് പട്ടങ്ങളില്‍ ഒന്നാണ് ,കൂടുതല്‍ സുന്നി മുസ്ലിങ്ങള്‍ താമസിക്കുന്ന ഭാഗം
,പതിവ് പോലെ കാറ്റ് ഒന്ന് മന്ദഹസിച്ചു ചെറിയ ഒരു താലോടല്‍ നല്‍കി കടന്നു പോയി
പെട്ടെന്ന് വീശികൊണ്ടിരുന്ന കാറ്റ് നിശ്ചലമായി .തന്ടെ ചിറകിലെക് രക്തതിണ്ടേ സമുദ്രം ഒഴുകി വരുന്നത് പോലെ....
മൂന്ന് പതിറ്റാണ്ട് കാലം സിറിയ അടക്കി ഭരിച്ച , പ്രസിഡണ്ട്‌ ഹാഫിസ് അല് അസദ് ഹമയില്‍ scorched earth policy നടപ്പിലാക്കാന്‍ ഉത്തരവിട്ടത് അന്നായിരുന്നു
scorched earth policy എന്നാല്‍ ഇതാ ഇപ്രകാരം
എതിരാളികള്‍ ഉപയോഗിക്കാന്‍ സാഹചര്യം ഉള്ളതെണ്ടും നശിപിക്കുക,
വെള്ളം , കൃഷി,ഭക്ഷണ സാമഗ്രികള്‍ ,വീടുകള്‍ ,,,,,,,എന്തും എന്തും ,
കണ്ണും മനസും മൂടി വെക്കുക ,അക്രമം ശക്തമാക്കുക ,ഫലം എന്തുമാവട്ടെ, ലക്ഷങ്ങള്‍ മരിക്കട്ടെ.............. 1977 ലെ ജനീവ കണ്‍വെന്‍ഷന്‍ ഇത് നിരോധിച്ചിട്ടുണ്ട്,പഷേ ഇതൊകെ വെറും കടലാസ്സ്‌ രേഖകള്‍ .

പ്രസിഡണ്ട്‌ ഹാഫിസ് അല് ആസാദ്‌ ഉത്തരവ് ഇറക്കി scorched earth policy ....
അനുസരണ ശീലമുള്ള !പട്ടാളപട ഹമാ നഗരത്തിലേക്ക് ഇരച്ചു കയറി ,
വെടിയുണ്ടകള്‍ സംസാരിക്കാന്‍ തുടങ്ങി .സ്ത്രീകള്‍ക്കും , കുട്ടികള്‍ക്കും വൃദ്ധര്‍ക്കും തുല്യനീതി
ആയിരങ്ങള്‍ മരിച്ചു വീണു , കെട്ടിടങ്ങള്‍ തീ തുപ്പി ,കതിജ്വലികുന്ന അഗ്നി നഗരത്തെ മൊത്തം വിഴുങ്ങി
ഫെബ്രവരി 2 മുതല്‍ 28 വരെ അനുസ്യൂതമായ താണ്ടവം

നാല്പതിനയിരത്തോളം പേരെങ്കിലും പരലോകത് എത്തികാണുമെന്നാണ് കണക്ക്
ഹമയിലെ ജനങ്ങള്‍ ചെയ്ത തെറ്റ് -
ഭരണത്തിലെ കൊള്ളരുതായ്മകള്‍ ചൂണ്ടി കാട്ടി ,
തുല്യ നീതി ആവശ്യപെട്ടു സമരം ചെയ്തു
അഭിപ്രായങ്ങള്‍ തുറന്നു പറഞ്ചു ,
അതിനവര്‍ കൊടുത്ത വില ചരിത്രത്തില്‍ തുല്യത ഇല്ലാത്തത്.
ഒടുവില്‍ 2000ജൂണ്‍ മാസം പത്താം തിയ്യതി ക്രൂര കൃത്യങ്ങളുടെ പാപ ഭാരവും കൊണ്ട് ഹാഫിസ് അല് അസദ് പരലോകത്തേക്കു യാത്രയായി ഹമ കൂട്ടകൊലയിലെ ആയിരങ്ങളുടെ അടുത്തേക്ക് ,വിചാരണ ദൈവ കോടതിയില്‍ നടക്കട്ടെ

കീഴ് വഴക്കം അനുസരിച്ച് അടുത്ത ഭരണതികാരി ആവേണ്ടത് മൂത്ത മകന്‍ ബാസിദ് അല ആസാദ്‌ ആയിരുന്നു
പിതവിണ്ടേ സ്വപ്നവും അങ്ങിനെ ആയിരുന്നു , പഷേ ദൈവത്തിന്ടെ വിധി മറിച്ചായിരുന്നു
1994 മൂത്ത മകന്‍ കാറപകടത്തില്‍ കൊല്ല പെട്ടു

പിതാവിന്ടെ മരണത്തോടെ 2000സിറിയയുടെ ഭരണ ചക്രം ഏറ്റെടുക്കുമ്പോള്‍ ബഷര്‍ അല അസ്സദിന് പ്രായം 35.
ദമാസ്കസ് യുനിവേസ്ടിയില്‍ നിന്നും OPTHOMOLOGY ബിരുദവും ലണ്ടനില്‍ ഉപരിപടനവും നടത്തിയ ബഷര്‍ ജെഷ്ടന്ടെ മരണത്തോടെ1994 ലണ്ടനില്‍ നിന്നും സിറിയയില്‍ തിരിച്ചെത്തി .

കണ്ണ് രോഗ വിദഗ്തനായ ബഷാരില്‍ സിറിയയുടെ പുതിയൊരു "കണ്ണ്"ജനം പ്രതീക്ഷിച്ചു .ബാത്ത് പാര്‍ട്ടിയുടെ അമരക്കാരനായി നിയമിധനായ ബഷരിനെ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്
ഇംഗ്ലീഷ് ,ഫ്രഞ്ച് ഭാഷകള്‍ മനോഹരമായി കൈകാര്യം ചെയുന്ന ബഷാരില്‍ ജനം ഒരു പാട് പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തി ലണ്ടനിലെ വെസ്റ്റൊരി ഹോസ്പിറ്റലില്‍ നിന്നും പരിശീലനം നേടിയ ഈ നേത്ര ഡോക്ടര്‍ സിറിയയുടെ ചരിത്രം തിരുത്തുമെന്നവര്‍ സ്വപ്നം കണ്ടു

പ്രസിഡണ്ട്‌ പദത്തില്‍ എത്തുന്നത് വരെ കൂടുതല്‍ രാഷ്ട്രിയ രംഗത്ത് ഇല്ലാതിരുന്ന ബഷര്‍ സിറിയന്‍ കമ്പ്യൂട്ടര്‍ സോസൈടിയുടെ മേധാവി എന്ന നിലയില്‍ ആണ് ലോകം ശ്രദ്ധിച്ചത് .
ജനാതിപത്യതിന്ടെ മഹനീയതയെ കുറിച്ച് വാചാലനായ ബാഷര്‍
ആട്ടിന്‍ തോല്‍ അണിഞച്ച ചെന്നായ ആണെന്ന് മനസിലാക്കാന്‍ കൂടുതല്‍ കാത്തു നില്‍കേണ്ടിവന്നില്ല
ഭരണത്തിനേടിരെ അഭിപ്രായം പറയുന്നവരുടെ നാവുകള്‍ പൈശാചികമായി ബന്ടിക്കപെട്ടു
സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ആയ ഫേസ് ബുക്കും യൂടുബും നിരോധിച്ചു.
കുടുംബങ്ങളെയും ബന്ദുക്കളെയും പട്ടാള തലപത് കുടിയിരുത്തി ,എതിര്‍കുന്നവരെ വകവരുത്തുക എന്നാ കാടന്‍ നിയമം നടപ്പിലാക്കി
മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തി.
ഇന്ന് ബഷരിനെടിരെ ആയിരങ്ങള്‍ മരിച്ചു വീഴുന്നു,,,,,, പീഡന മുറകള്‍ അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്നു
ദിവസവും സിറിയയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ കരലളിയിപികുന്നതാണ് .
സിറിയയില്‍ നിന്നും അടിക്കുന്ന കാറ്റ് രക്തംതിന്ടെതാണ് ,പച്ചയായ മുനുഷ്യ രക്തതിണ്ടേ ഗന്ധം !
ലോക രാഷ്ട്രങ്ങളുടെ മുന്നരീപ്പുകളും , സമ്മര്‍ധങ്ങളും , കണ്ടിലെന്ന് നടിക്കുന്നു ഈ "ഏകാതിപതി "
വിശുദ്ധ റംസാനില്‍ ടാങ്കുകളും ,ബോംബുകളും വര്‍ഷിച്ചു സ്വന്തം ജനതയെ കൊന്നു തീര്‍കുന്ന ഈ രക്ത ദാഹിക്ക് കാലം മാപ്പ് നല്‍കില്ല
കാത്തിരുന്നു കാണാം

Sunday 7 August 2011

വിശപ്പ്

വിശകുന്നു
ചെറിയ മീന്‍കുഞ്ഞങ്ങള്‍ തള്ള മീനിനോട് പരാതി പെട്ടു
ജന്മം നല്‍കിയ സ്ഥിതിക്ക് ജീവിക്കാനുള്ള വഴിയും പഠിപ്പിക്കുക. കുഞ്ഞങ്ങള്‍ ബഹളം വെക്കാന്‍ തുടങ്ങി
സമുദ്രം വിശാലമാണ് ,വിശാലമായ് സമുദ്ര ലോകത്ത് എവിടെയും നിങ്ങള്ക്ക് കറങ്ങി നടക്കാം
അതിര്‍ത്തികളില്ലാത്ത ലോകം കാണുക , മതിലുകളില്ലാത്ത ലോകമാണ് സമുദ്രം .അക്രമ വാസന ഇല്ലാത്ത ലോകം
മനുഷ്യരുടെ ചൂണ്ടയും വലയും പേടിക്കുക
മീന്‍ കുഞ്ഞങ്ങള്‍ നീരസോതോടെ പറഞ്ചു ,,,,,,,,വിശക്കുമ്പോള്‍ ത്വത്വ ശാസ്ത്രവും ,ദര്‍ശനങ്ങളും
വിശപ്പിന്ടെ ജീവിത ദര്‍ശനം വിശപ്പടക്കുക എന്നത് മാത്രമാണ് .ത്വത്വ ശാസ്ത്രങ്ങള്‍ പുഴുങ്ങി തിന്നാന്‍ കഴിയില്ല
വേണ്ടത് വിശപ്പ്‌ മാറ്റാനുള്ള ഉപാതിയാണ് ... അതിനു ശേഷം ശാസ്ത്രങ്ങള്‍ പറയാം
കുട്ടികള്‍ വിടുന്ന മട്ടില്ല
അപ്പോഴേക്കും പട്ടിണി കാരണം ആത്മഹത്യാ ചെയ്ത ഒരാളുടെ ശവശരീരം സമുദ്രതിന്ടെ ഒരു ഭാഗത്തൂടെ ഒഴുകി വരുന്നത് മീന്‍ കുഞ്ഞങ്ങള്‍ കണ്ടു
കൂടുതല്‍ പറയാന്‍ നില്‍ക്കാതെ , തള്ള മീനിന്ടെ ഉപദേശം പൂര്‍ണമായും കേള്‍ക്കാന്‍ നില്‍ക്കാതെ
ആര്‍ത്തിയോടെ ലകഷ്യ സ്ഥാനത്തേക്ക് നീന്തിയടുത്തു

Thursday 4 August 2011

മകന്‍ തോറ്റു , കൂടെ അച്ഛനും പക്ഷെ മദ്യം വിജയിച്ചു !!



കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ വാവോലിന്‍ ഷാജിക്ക് ഇനി മൂന്ന് മക്കള്‍ മാത്രം ,കാരണം പതിനാല് കാരനായ തന്ടെ ഒരു മകനെ അയാള്‍ ഇന്നലേ രാത്രി കൊലപെടുത്തി ,
കൊലപെടുത്തിയ രീതി ഇതാ ഇങ്ങിനെ
ക്രൂരമായ മര്‍ദ്ദനം ,ശക്തമായ മര്‍ദ്ദനം ,ആവേശ തിമിര്‍പ്പിലുള്ള മര്‍ദ്ദനം
തല പിടിച്ചു ചുവരില്‍ ഇടിച്ചു മകന്‍ തറയില്‍ വീണു ,ശേഷം കാലു കൊണ്ട് ചവിട്ടി അരിശം തീരുവോളം ചവിട്ടി
ശരീരം മുഴുവനും ബലിഷ്ടമായ കാലുകള്‍ ആക്രമണം നടത്തി
മിണ്ടാ പ്രാണിയായി മാറിയ മകനെ പുറത്തേക്കു വലിച്ചിഴച്ചു വെള്ളത്തില്‍ മുക്കി ,എലിയെ കൊല്ലുന്ന ലാഘവത്തോടെ അയാള്‍ കാര്യം നിര്‍വഹിച്ചു
സ്വന്തം ബീജത്തില്‍ പിറന്ന മകനേ ഭൂമിയില്‍ നിന്നും ഇല്ലായ്മ ചെയ്തു പൊട്ടി ചിരിച്ചു ഈ രാക്ഷസന്‍ .
രാക്ഷസനായി മാറി അച്ഛന്‍ ഷാജി
മദ്യ ലഹരി അയാളെ ശരിക്കും മൃഗമാക്കി മാറ്റി .വീണ്ടും മദ്യ ലഹരിയില്‍ ലയിക്കാന്‍ മകന്‍ സ്വയം സമ്പാദിച്ച ഇരുനുര്‍ രൂപ കൊടുക്കാത്തതാണ് അയാളെ ചോടിപിച്ചത് , മകനോ മദ്യമോ വലുത് ,? എന്ത് പറയാന്‍ , മദ്യംതന്നെ .....!!!
"' കള്ളോളം നല്ലൊരു വസ്തു ഭൂലോകതില്ലെട ചാമ
ഉള്ളോളം പള്ളേല്‍ ചെന്നാല്‍ ഭൂലോകം തിരികിട തിത്തെയ് "
പ്രതിയെ തളിപറമ്പ് പോലീസ് കസ്ടടിയില്‍ എടുത്തു ,അധികാരികള്‍ക്ക് ഇതിലപ്പുറം എന്ടുചെയ്യാന്‍ കഴിയും ?
പുതിയ മദ്യനയവും ചര്‍ച്ചകളും സജീവമാണ് , അതോടൊപ്പം പൊലിയുന്ന ജീവിതങ്ങളും

മദ്യം ഒന്നാം പ്രതിയും ഷാജി രണ്ടാം പ്രതിയുമാനിവിടെ
"ഇനിഎനിക്ക് വയ്യ "എന്നു പറഞ്ഞ ജീവിതത്തിനായി കേണ പതിനാല് കാരണ്ടേ കണ്ണിരും വികാരവും കാണാന്‍ കഴിയാതെ പോയത് മനുഷ്യന്‍ മൃഗമായി മാറിയത് കൊണ്ടല്ലേ ?ഈ മൃഗമുണ്ടയത് മദ്യത്തില്‍ നിന്നല്ലേ?
കുടുംബ ബന്ധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന മദ്യം ,
മനുഷ്യനെ രക്ഷസനകുന്ന മദ്യം ,
മനുഷ്യരിലെ മൃഗത്തെ പുറത്തു കൊണ്ട് വരുന്നമദ്യം
അമ്മയെയും സഹോദരിയും ,തിരിച്ചറിയാത്ത മദ്യം
മദ്യം തിന്മയുടെ താക്കോലാണെന്ന് പ്രവാചകന്‍ മുഹമ്മദ്‌ നബി ( സ)പറഞ്ഞതെത്ര സത്യം

Sunday 31 July 2011

മത വിശ്വാസം - തെറ്റും ശരിയും - നേരുന്നു റമദാന്‍ ആശംസകള്‍


ദൈവം ഏകനാണ് ,
ഏകനായ ദൈവത്തിലെകുള്ള വഴി പലതാനെന്നു ചില ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു
"ഏകമ് സത് വിപ്ര ബഹുതാ വതന്ടി"
സത്യം ഒന്ന് മാത്രം വഴികള്‍ ധാരാളം .
"ആകശാല്‍ പതിഗംഗ തോട്തം യഥാ ഗച്ചി സാഗരം...........
ആകാശത്തില്‍ നിന്നും വരുന്ന ജലം എപ്രകാരം കടലില്‍ എത്തുന്നുവോ അപ്രകാരം . ആരാധനകള്‍ ദൈവത്തിലെകെത്തുമെന്നു സാരം
ചര്‍ച്ചകള്‍ , തര്‍ക്കങ്ങളും , വിതര്‍ക്കങ്ങളും എന്ട്തന്നെയായാലും , ദൈവത്തെ പ്രപികാനുള്ള മനുഷ്യന്ടെ ത്വരക്ക് കാലത്തോളം തന്നെ പഴകമുണ്ട്
മതം സമ്പൂര്ണ ജീവിത വഴി കാട്ടി യാവണം ,ജീവിത ദര്‍ശനമാണ്‌ മതം
വിശപ്പിന്ടെ വിളിയറിയണം
വികരതിന്ടെ മഹിമയരിയണം
സ്നേഹത്തിന്ടെ ഉദാത്തത പറയണം
ബന്ധങ്ങളുടെ പവിത്രത ബോധ്യപെടുത്തണം
സാമ്പത്തിക നിയമങ്ങള്‍ എന്ടെന്നു പറയണം
ഭരിക്കെണ്ടാതെങ്ങനെ എന്ന് കാണിക്കണം .തെളിവുകളുടെ ചരിത്രം പറയണം
മാനസിക സംതൃപ്തിയുടെ വഴികള്‍ കാട്ടണം
ആരാജകത്വതിന്ടെ വഴികളും ,വഴികള്‍ അടക്കാനുള്ള വഴിയും പറയണം
മതം , സ്നേഹമാണ് , ശാന്തിയാണ് .മുഖത് പുഞ്ചിരിയുടെ സമൂഹത്തെ സൃഷ്ടികുന്ന വ്യവസ്ഥയാണ്‌
ഇന്ന് കാണുന്നതോ?
മതം പടികാത്തവര്‍ മതത്തെ വികൃതമാകുന്നു , തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നു
മതം പഠിച്ചവരോ ,
സ്വന്തം ലാഭത്തിനായി മതം വളചോടികുന്നു
ഒരു ലക്ഷത്തി ഇരുപതിനാലയിരത്തില്‍ പരം പ്രവാചകന്‍ മാര്‍ മതം പരിചയ പെടുത്താന്‍ ഭൂമിയില്‍ എത്തിയെന്നാണ് വിശ്വാസം .
ഈ പ്രവാചകന്‍ മാരുടെ സന്ദേശങ്ങളുടെ വ്യാഖ്യാനങ്ങളുടെ വൈരുദ്യങ്ങള്‍ വിവിധ മതങ്ങളുടെ ജനനത്തിനു വഴിഒരുക്കി
രാജക്കാന്‍ മാര്‍ ഭരണം നിലനിര്‍ത്താന്‍ മതത്തെ തെറ്റായ രീതിയില്‍ ദുരുപയോകം ചെയ്തു
രാജക്കാന്‍ മാര്‍ക്ക് സ്തുതി പാടാന്‍ മറ്റു ചിലര്‍ മതതിന്ടെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രച്ചരിപിച്ചു ,,
ഇന്നും തുടരുന്നു ഈ പ്രക്രിയ !
റമദാന്‍ ഇസ്ലാമിനേ കുറിച്ച് കൂടുതല്‍ അറിയുന്നതിനുള്ള നാളുകള്‍ ആവട്ടെ
നിയമങ്ങള്‍ അറിഞ്ഹു കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാവട്ടെ
മുസ്ലിങ്ങള്‍ക്ക്‌ റമദാന്‍ പ്രതീക്ഷയുടെ ഫീനികിസ് പക്ഷികളാണ്
പാപതിണ്ടേ കറകള്‍ മായ്ക്കാനുള്ള ഒറ്റമൂലികള്‍ ഒരുപാട് ഉണ്ടെന്നു വിശ്വസിക്കുന്ന മാസമാണ്
പാരസ്പര്യ ബന്ടതിണ്ടേ മഹനീയത വിളിചോട്തുന്ന മാസം .
അഗതികളെ , അനാഥകളെ, രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഏറെ പാട് പെടുന്ന പാവങ്ങളെ സഹായിക്കാന്‍ ഒരു പാട് പ്രചോദനം നല്‍കുന്ന മാസം
നേരുന്നു റമദാന്‍ ആശംസകള്‍

Monday 25 July 2011

ക്വട്ടേഷന്‍ സംഘകളുടെ ജിവിത ഫിലോസഫി

ക്വട്ടേഷന്‍ സംഘകളുടെ ജിവിത ഫിലോസഫി എന്ടാണ്?
ഉത്തരം ലളിതം
ജിവിതം പണമാണ് ,പണത്തിനു വേണ്ടി എന്തും ചെയും
സുഹൃത്തിനെ കൊലപെടുതും
അപരിചിതന്ടെ കഴുത്ത് വെട്ടും
വഴിപോകെന്ടെ കൈകാലുകള്‍ വെട്ടും
തട്ടി കൊണ്ട് പോയി പീഡിപിക്കും
ഇഷ്ടത്തിനനുസരിച്ച് ക്രൂരകൃത്യങ്ങള്‍ ചെയ്തു ആഹ്ലാദിക്കും .വേണ്ടത് പണം ,പണംമാത്രം !
വേണമെങ്കില്‍ മനുഷ്യ രക്തം കുടിക്കും ,മാംസം ചുട്ടു തിന്നും, ശരീരം കവരുകളിലാക്കി കുഴിച്ചു മുടും മനുഷ്യരാണോ ഇവര്‍,???
പിശാചെന്നു വിളിച്ചാല്‍ പിശാചുകള്‍ കൊടി പിടികില്ലേ?
മൃഗങ്ങളെന്നു വിളിചാല്‍ മൃഗങ്ങള്‍ പ്രധിഷേടികില്ലെ? വിശപ്പ്‌ അല്ലെങ്കില്‍ ഭയം നല്കാലികള്‍ക്ക് വേട്ട യടുന്നതിനു കാരണമുണ്ട്
എന്നാല്‍ ഈ ഇരുകാലികല്‍ക്കോ ?
അമ്മയെയും പെങ്ങളെയും അച്ഛനെയും മുതച്ചനെയും തിരിച്ചറിയാത്ത അധമന്മാര്‍
നൊന്തു പെറ്റ വയരിന്ടെ വില അറിയാത്ത മനുഷ്യ കോലങ്ങള്‍
രണ്ടു കാലും ഉടലും ഉടലിലൊരു തലയുമുന്ടെങ്കില്‍ എല്ലാവരെയും മനുഷ്യനെന്ന് വിളിക്കാമോ\?
ഉന്നത പോലീസ് ഉദ്യോഗസ്ഥാര്‍ വരേ ഇവരുടെ" മഹത്തായ സേവനം " തേടുന്നു എന്നെടത് കാര്യങ്ങള്‍ എത്തിയാല്‍
വേലിക്കും വിളക്കും അര്‍ത്ഥമെണ്ടാണ്?
ഇന്ന് പത്രത്തില്‍ വന്ന ക്വട്ടേഷന്‍ ന്യൂസ്‌ ഇങ്ങനേ..................
പതിമൂന്ന് പേര്‍ അടങ്ങുന്ന സംഘം പെട്രോള്‍ പമ്പില്‍ നിന്നും കരീം എന്ന യുവവിനേ തട്ടി കൊണ്ട് പോയി കര്‍ണ്ണാടക യോട് ചേര്‍ന്നുള്ള വയനാട് പച്ചിലകാട് തേയില തോട്ടത്തിനു സമീപം ആളൊഴിന്ന വീട്ടില്‍ പൂട്ടിയിട്ടു .ഇവര്‍ക്ക് കരീമിനെയോ കരിമിന് ഇവരെയോ അറിയില്ല.അബ്ദുല്‍ കാദര്‍ എന്നയാല്‍ പണം കൊടുത്തു നിര്‍ദേശം നല്‍കിയതാണ് .
പതിമൂന്ന് പേരും വശമുള്ള മര്‍ദന മുറകളൊക്കെ ഏകനായ കരീം എന്ന നിസ്സഹായനായ പാവത്തിന്ടെ മേല്‍ പ്രയോഗിച്ചു
മരണത്തിന്ടെ മണം കരീം ശരിക്കും അനുഭവിച്ചു ,മരണത്തിന്ടെ കാലൊച്ചകള്‍ അയാള്‍ ശെരിക്കും കെട്ടു
പോലിസിന്ടെ ഉചിതമായ ഇടപെടല്‍ കാരണം ആള്‍ രക്ഷപെട്ടൂ. ക്വട്ടേഷന്‍ സംഘം പിടിയിലുമായി
ചോദ്യം ഇവിടേ അവശേഷിക്കുന്നു
പിടിയിലായവര പുഷ്പം പോലെ ഇറങ്ങി വരില്ലേ ?വീണ്ടും കരീമുമാര്‍ക്ക് വേണ്ടി വല വിരികില്ലേ ?
ആരോപണങ്ങളും പ്രത്യാരോപണങ്ങളും അനുസ്യൂതം തുടരുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും വല്ലതും ചെയ്യാന്‍ കഴിയുമോ?ക്വട്ടേഷന്‍ സംഘകള്‍ക്ക് ചിക്കന്‍ ഫ്രൈ നല്‍കുന്ന
ആടിന്‍ തോല്‍ അണിഞഹ ചെന്നയ്കളെ കുട്ടിലടക്കെണ്ടതല്ലേ?
ക്വട്ടേഷന്‍ സംഘകളുടെ ജന്മതിന്ടെ കാരണമെണ്ടാണ്? ഒരു പഠനം നടത്താന്‍ "മഹാ മനസ്കര്‍ " തയ്യാറാവുമോ?

Sunday 24 July 2011

പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?കഥ

ന്യത്തം വെയ്കുന്ന പുഴയുടെ മാറിടത്തില്‍ നോക്കി രാജലക്ഷ്മി കുറേ നേരം ഇരുന്നു കൂടെ സതീഷ് കുമാറും
കിഴക്ക് നിന്നും നഗ്നയായി വന്ന കാറ്റ് പരിഹാസതോടെയാണോചിരിച്ചത് ?
പുഴയുടെ തലമുടിക്കടുത് കെട്ടി പിടിച്ചു കിടക്കുന്ന പേരറിയാത വൃക്ഷതിന്ടെ കൊമ്പില്‍ പരിസരം മറന്നു ആലിംഗനം നടത്തുന്ന കമിതാക്കളായ രണ്ടു മാട പ്രാവുകള്‍ പറയുന്നതെണ്ടാണ് ?
ജീവിതത്തിന്ടെ വാതിലുകള്‍ കോട്ടിയടച് ,താക്കോല്‍ കൂട്ടങ്ങള്‍ കയ്യില്‍ പിടിച്ചു മരണ കവാടതിലെകുള്ള യാത്രക്കിടയില്‍
കാറ്റും മാടപ്രാവും വഴിമുടക്കുകയാണോ?മനസ് പ്രകാശത്തെയും ഭേദിച്ച് പ്രയാണം നടത്തുകയാണ്
അറിയാതെ രണ്ടു മനസുകള്‍ ഒന്നായി രൂപം പ്രാവിച്ചു ".ഇമ്മിണി വലിയ " ഒന്നായി ജീവിക്കണമെന്നു അവര്‍ കൊതിച്ചു
എതിര്‍പ്പ് ശക്തമായി .
കൊല്ലുമെന്ന ഭിഷണികു നാവ് മുളച്ചു
കത്തിച്ചു കളയുമെന്ന് മുന്നരീപ്പുകള്‍ക്ക് കൈകാലുകളുണ്ടായി
ഉടലില്‍ തല ബാക്കി നില്കില്ലെന്നു കുടുംബ കാരണവര്‍ ,താക്കിത് ചെയ്തു
സഹികെട്ട്,ഒടുക്കം ജീവിതത്തിന്ടെ മുറികള്‍ പൂട്ടി താക്കോലുമായി മരണ കവടതിലെക് യാത്ര തിരിച്ചതാണ്
മരണവും അത്ര സുഗമുള്ള ഏര്‍പ്പാട് അല്ല എന്ന് പ്രകൃതി മൊഴിയുന്നത് പോലെ............
ജിവിതത്തില്‍ നിന്നും ഒളിച്ചോടുനവര്‍ ഭീരുക്കലല്ലേ? ദൈവം തന്ന ജീവിതം ആവശ്യപ്പെടാതെ തിരിച്ചു കൊടുക്കുന്നത് ന്യായമാണോ ?
ചോദ്യങ്ങള്‍ പുഴയ്ക്കു ചുറ്റും കടല്‍ മട്സ്യങ്ങളായി രൂപം പ്രവിച്ചു , എണ്ണിയാല്‍ ഒടുങ്ങാത്ത ചോദ്യങ്ങള്‍ ? വ്യക്തമായ ഉത്തരങ്ങള്‍ . ,
പുഴയോന്നു ചിരിച്ചു. കടലിന്ടെ കമുകിമാരാണോ പുഴകള്‍ ?കടലിനെ പ്രാപിക്കാന്‍ വെമ്പുന്ന പുഴ,പാട്ട് പാടി ന്യത്തം ചെയ്തു
തിരമാലകള്‍ പാറകെട്ടുകളെ വസ്ത്രം അണിയിച്ചു , പെട്ടെന്ന് വന്ന മഴ ന്യത്തത്തിനു സംഗീതം നല്‍കി
വ്യക്തമായ തീരുമാനം എടുക്കും മുമ്പേ പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?എങ്ങോട്ടാണ്

Saturday 23 July 2011

നീതി ശാസ്ത്രം അഭയാര്‍ഥി ക്യാമ്പില്‍

വേദനയുടെ പായലുകള്‍ , വിഷാദാതിന്ടെ പരല്‍ മീനുകള്‍ ,മുത്തുകള്‍ , ചിപ്പികള്‍,അകാല ചരമം പ്രാവിച്ച സ്വപ്നങ്ങളുടെ ശവ കല്ലറകള്‍, ,എവിടെയോക്കെയോ തേനീച്ച കൂടുകള്‍ ,.....................
ഖല്‍ഫാന്‍ അലി എന്നാ ഇറാഖി പൌരന്‍ തന്ടെ ഹൃദയം പുറത്തെടുത്തു ഡോക്ടര്‍ ഉഷ കുമാരി ജയച്ചന്ദ്രന്ടെ മുന്നില്‍ കാണുന്ന വിശാലമായ തളികയില്‍ നിരത്തി വെച്ചു.
ഡോക്ടര്‍ സ്റ്റെടസ്കോപ് മേശക്ക് മുകളില്‍ വെച്ചു ഹൃദയത്തിലേക്ക് തുറിച്ചു നോക്കി .സൈകോളജി കളിപാട്ടം പോലെ കയ്കാര്യം ചെയുന്ന ഡോക്ടര്‍ പെട്ടെന്ന് ഒന്ന് അമ്പരന്നു
അനാട്ടമി പഠിച്ചവന് ഹൃതയം കാണാന്‍ കഴിയുമോ ഡോക്ടര്‍? ഡോക്ടര്‍ മജിദ്‌ ഹസ്സന്‍ പറയുന്നു ഹൃതയം മാറ്റി വെക്കണമെന്ന് അയാള്‍ക്ക് ഹൃതയാതെ കുറിച്ച എന്ത് അറിയും ? ഇനി ഹൃതയം മാറ്റിയാല്‍ എനിക്ക് വികാരങ്ങള്‍ തിരിച്ചു കിട്ടുമോ ഡോക്ടര്‍ ?പഴയത് പോലെ എനിക്ക് ചിരിക്കന്‍ കഴിയുമോ ?
ഖല്‍ഫാന്‍ അലിയുടെ ചോദ്യങ്ങള്‍ ഇടി മിന്നല്‍ കണക്കെ ഉഷാ കുമാരിയിലേക്ക് ആഴ്ന്നു ഇറങ്ങുകയാണ്
ഇരുപത് വര്‍ഷത്തെ തന്ടെ സേവനത്തിനിടയില്‍ ഇത്തരം അനുഭവം ആദ്യമാണെന്ന് ഡോക്ടര്‍ ഓര്‍ത്തു .ഉപബോധ മനസുകളെ കയ്യിലെടുക്കാനും കഴുകി വൃത്തിയാക്കി ബോധ മനസിലേക്ക് സന്നിവേശിപിച്ച ആരോഗ്യമുള്ള മനസുകളെ വാര്‍ത്തെടുക്കാനും പ്രഗത്ഭയാണ് ഡോക്ടര്‍ ഉഷ്കുമാരി , അടിസ്ഥാന പരമായി മനുഷ്യ മനസിന്ടെ ഘടന ഒന്നാണ് .ഭാഷ ദേശങ്ങളുടെ വ്യതിയാനം, അനുഭവങ്ങളുടെ വിത്യസ്തത ,ഈ ഘടനയ്ക്ക് മാറ്റം വരുത്തുന്നു
മന:ശാസ്ട്രതിന്ടെ അളവ് കോലുകള്‍ ദേശങ്ങല്‍കനുസരിച്ചു മാറ്റംവരൂത്തെണ്ടാതല്ലേ?
ഡോക്ടര്‍ ഉഷാകുമാരി മനശാസ്ത്ര സിദ്ധധങ്ങളെ കുറിച്ചും പ്രയോഗിഗതകളെ കുറിച്ചും കുറെ നേരം ആലോചിച്ചിരുന്നു ,മാര്‍ക്സിനെയും ഫ്രോയിടിനെയും പോസ്റ്റ്‌ മോര്ടം നടത്തി ,മനസില്ലാതെ മനുഷ്യനുണ്ടോ?മനസിന്ടെ പരിണാമത്തെ കുറിച്ച് പറയാത്ത ചാള്‍സ് ഡാരവിനോട്‌പുച്ഛം തോണി
മാനസികപരിണാമം ഇല്ലാതെ മനുഷ്യ പരിണാമാമോ ?
സാമ്പത്തിക ഭദ്രത ഉള്ള വന്ടെ മന;ശാസ്ത്രം
പാപ്പരയവരുടെ മന;ശാസ്ത്രം
പ്രേമനൈരശ്യം ബാധിച്ചവണ്ടേ മന;ശാസ്ത്രം ,
വിശപ്പിന്ടെ , കാമാതിണ്ടേ പരിഹാസതിന്ടെ,വേദനയുടെ മന;ശാസ്ത്രം
ഇവിടെ ഇതാ പ്രത്യേക തരം മന;ശാസ്ത്രം
യുദ്ധ ഭൂമിയില്‍ സര്‍വതും നഷ്ടപെട്ടവന്‍ ഭാര്യ്യും പതിനാല് കാരിയായ മകളും പട്ടാളതിന്ടെ ക്രൂരമായ ബലാല്‍ കാരത്തിന് വിധേയമാക്കി കശാപ്പ് ചെയ്യപ്പെട്ടു ,പിതാവിന്ടെ അഴകി ദ്രവിച്ചു മൃതശരീരം ദിവസങ്ങളോളം കഴുകന്‍ മാര്‍ക്ക് ആഹാരമായി
യുവത്വതിണ്ടേ തീഷ്ണത കൊണ്ട് അലംകൃതമായ സഹോദരന്ടെ ശരീര ഭാഗങ്ങള്‍ ചിന്നി ചിതരി ,പിതൃ സഹോദരന്ടെ നാക്ക്‌ മുറിച്ചു മാറ്റി ,
പിതമാഹണ്ടേ കൈകാലുകള്‍ ഹോമിക്കപെട്ടു.
നഷ്ടം എന്ന വാക്കിന് നഷ്ട്ടതിണ്ടേ തീവ്രതയെ ആവാഹിക്കാനുള്ള പ്രാപ്തി ഉണ്ടോ?
പതിനാല് വര്ഷം മുമ്പ് ബിസിനസുമായി യു ഏ യില്‍ എത്തിയ ഇറാഖി പൌരന്‍ ഖല്‍ഫാന്‍ അലിയെ കുറിച്ച് നാസര്‍ ബര്‍ദാന്‍ എന്ന ഫലസ്തിന്‍ യുവാവില്‍ നിന്നും ഡോക്ടര്‍ഉഷ കുമാരി ഏറെ കുറേ മനസ്സില്‍ ആക്കിയിരുന്നു രണ്ടു മാസം മുമ്പ് ഇറാഖിലേക്ക് കുടുംബ തോടെ യാത്ര ചെയ്തു തിരിച്ചു വന്നത് ഏകനായി ,
വെറും കയ്യോടെ ,
മരവിച്ച മനസോടെ
ശൂന്യമായ ഹൃതയതോടെ
ആരോടും ഒന്നും ഉരിയാടാതെ ദിവസങ്ങളോളം പള്ളികളില്‍ താമസിച്ചു
ഓര്‍മകളുടെ പല്ലുകള്‍ പോലും കൊഴിഞ് പോയി
അവശേഷിക്കുന്ന ഏക സഹോദരന്‍ "ചാവേറായി " മാറി എന്ന സത്യം അറിയുന്നതോടെ ഹൃതയാഘതം അയാളെ ആശുപത്രിയില്‍ കൊണ്ടെത്തിച്ചു
സര്‍വതും നഷ്ടപെട്ടവണ്ടേ അവസാനത്തെ അഭയ കേന്ദ്രമാണോ "ചാവേറുകള്‍ " ചാവേറുകള്‍ ജനികുന്നതെണ്ട് കൊണ്ട് ?പഠന സാധ്യത ഉള്ള പുതിയ മേഖലയാണിത് ,പഠനവും തിസിസ്സും പൂര്‍ത്തിയായാല്‍ ഡോക്ടറേറ്റ്‌ ഉറപ്പ്. ,ജീവന്‍ നല്കാന്‍ കഴിയാത്തവര്‍ക്ക് ജീവന്‍
നശിപിക്കാനും അധികാരമില്ല ,സൃഷ്ടിക്കാന്‍ കഴിയാത്തതിനെ നശിപിക്കരുത്
എന്നാല്‍ , സര്‍വതും നഷ്ടപെട്ടവന്‍ ,വേദന മാത്രം കണ്ടു ശീലിച്ചവന്‍ ,അവഗണന മാത്രം ഏറ്റു വാങ്ങിയവന്‍ ,പ്രതീക്ഷയുടെ അവസാനത്തെ പുല്‍കൊടി പോലും നഷ്ടപെട്ടവന്‍ തന്നെ മൊത്തത്തില്‍ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് നേരെ ഉയരുന്നു വരുന്ന വികാരത്തിന് മുന്നില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുള്ളവന്‍ ,അവസാനം മരണത്തില്‍ കാമുകിയെ ദര്‍ശിക്കുന്നു .
തന്നിലേ സത്തയെ ഇല്ലാതാക്കിയ വ്യവസ്ഥിതിട്ക്ക് നേരെയുള്ള ശക്തമായ പ്രധിഷേധം .
നീതി ശാസ്ത്രത്തെ ജയിലുകല്കുള്ളില്‍ താമസിപിച്ചിട്ടുനീതി ശാസ്ത്രത്തെ കുറിച്ച സംസാരിക്കുന്ന നീതി പീഡകാരെ കഴിയുന്നതും വകവരുത്തുക .സ്വന്തം ശ്വാസം നില്കുന്നതിനു മുമ്പ്അന്ത്യ ശ്വാസത്തിന് തന്ടെ മനസിനെ രൂപ പെടുത്തിയ കൊടും കാട്ടാളന്‍ മാരെ കഴിയുന്നതും വകവരുത്തുക
ചാവേറുകളുടെ മന;ശാസ്ത്രം ഇതാണോ?ഉറച്ച വിശ്വാസി ചാവേര്‍ ആവുമോ?
ഡോക്ടര്‍ ഉഷാ കുമാരിക്ക് തന്ടെ മനസിന്ടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നി.
മറ്റുള്ളവരുടെ വേദനയുടെ വികാരത്തെ സ്വ വികാരതിലെക് സന്നിവേശിപ്പികുമ്പോള്‍ ഉണ്ടാവുന്ന അനിയന്ദ്രിതമായ വികാരതിന്ടെ നിര്‍ഗലനം,ഈ കുത്തൊഴുക്കില്‍ വേദനയും വിഷാദവും ഉയര്‍ത്തുന്ന ഭാവത്തില്‍ നിന്നുണ്ടാവുന്ന നിര് വികാരത.
ഉഷാ കുമാരിയുടെ കണ്ണില്‍ നിന്നും ഏതാനും കണ്ണീര്‍ കണങ്ങള്‍ മുന്നില്‍ നിരത്തി വെച്ച തളികയില്‍ നിറഞ്ഹു നില്‍കുന്ന ഹൃദയത്തിലേക്ക്‌ വീണു
പെട്ടെന്ന് അതൊരു പ്രവാഹമായി .അനിയന്ദ്രിദമായ വികാരതിന്ടെ അണ പൊട്ടി ഒഴുക്ക്
ഉഷാ കുമാരി ഇറാഖിയുടെ വേദനയുടെ ബിംബം ആവുകയാണ് ഇവിടെ .തന്‍ പഠിച്ച മന:ശാസ്ത്ര സിദ്ധാന്ദങ്ങളും പ്രായോഗികതയും
വെച്ച് ചികിത്സ നടത്തുന്ന താന്‍ നിസ്സഹായനാണെന്ന് ഡോക്ടര്‍തിരിച്ചറിയുന്നു
ആകാശത്തില്‍ ബോംബുകള്‍ വര്‍ഷിച്ചു,ഭൂമിയില്‍ നിന്നും വെടി ഉണ്ടകള്‍ ഉതിര്‍ത് മനസിന്ടെ ബാലന്‍സ് നഷ്ടപെട്ടഒരു സമൂഹത്തെ കൊന്നു തീര്‍കുന്ന കൊടും ക്രൂരരായ ലോകപട്ടാള മേധാവികള്‍ ,പുതിയ ഒരു മന:ശാസ്ത്ര സിദ്ധാണ്ടാന്തിനുരൂപം നല്‍കുമോ?
നീതിയുടെ കയ്കലുകള്‍ വെട്ടി മാറ്റി ,കണ്ണുകള്‍ ചൂഴ്ന്നെടുത് ,നീതിയുടെ പുനര്‍ ജന്മത്തെ കുറിച്ച് ഗീര്‍വാണം മുഴകുന്ന കൊടും ക്രൂരരെ , ലോക കാട്ടാളന്‍ മാരെ എത്ര മനുഷ്യ ജീവനുകളാണ് നിങ്ങള്‍ ഉറുംബിനെ കൊല്ലുന്ന ലാഘവത്തോടെ കൊന്നു തീര്കുന്നത് ?മന:ശാസ്ത്ര വിദഗ്താര്‍ പോലും മോനോരോഗികളായി മാറുന്ന മനസുകളുടെ മനസ് കാണാന്‍
നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കഴിയുമോ ?ഇവരുടെ വേദനയുടെ ശബ്ദം കേള്‍ക്കാന്‍ നിങ്ങളുടെ കര്‍ണ്ണങ്ങള്‍ തുറന്നു വെക്കുമോ?

Wednesday 20 July 2011

കാത്തിരിപ്പിനൊടുവില്‍ -- കഥ

നോക്കൂ ഈ കണ്ണുകളിലേക്ക് ..........
അവളുടേ ശബ്ദം അനാരോഗ്യം ബാധിച്ചതാണ് അയാള്‍ അവളുടേ കണ്ണുകളിലേക് നോക്കി.
അവള്‍ അയാളുടെ കണ്ണുകളിലേക്കും
എത്ര നേരം ? എത്ര നേരം ?
ചുറ്റും സമുദ്രം .കണ്ണുനീര്‍ തുള്ളികള്‍ അട്ടഹസിക്കുന്നു .പൊട്ടി ചിരിക്കുന്നു .അറ്റമില്ലാതെ സംസാരിക്കുന്നു
സക്കീ ............എന്ത് പറയുന്നു...........................
എന്ത് പറയാന്‍ .........
ഒന്നുമില്ല , ഒന്നും..............
അവളുടെ കണ്ണുനീരിണ്ടേ അര്‍ഥം എന്താണ് ?കണ്ണു നീര്‍ പുരട്ടി മറകുള്ളില്‍ മറയുന്ന വാക്കുകളുടെ
വ്യാപ്തി എന്താണ് ?
ഒന്നുമില്ലായ്മയില്‍ നിന്നും വാക്കുകള്‍ ഉണ്ടാവുക് . ആവക്കുകള്‍ക്ക് സംസര്മുണ്ടാവുക് , സംസാരങ്ങള്‍ക്ക് ശബ്ധമില്ലതിരിക്കുക .സംസാരിക്കാന്‍ ഭാഷ വേണമെന്ന് പറഞ്ഹത് ആരാ?വാക്കുകള്‍ക്ക് വികാരത്തെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയുമോ? പ്രകടിപ്പിക്കാന്‍ കഴിയുമോ?
"ഗള്‍ഫില്‍ പോയി വലിയ ആളായാല്‍ എന്നെ മറക്കുമോ"
ഗള്‍ഫില്‍ പോയാല്‍ വലിയ അളവുമെന്നു ആരാ പടിപിച്ചത് ? വലിയ ആളായാല്‍ ബന്ദങ്ങളില്‍ മായം ചേര്‍ക്കണമെന്ന വൃത്തി കേട്ട തത്വ ശാസ്ത്രം ആരുടേ സൃഷ്ടിയാണ് ?
ഇത്തരം ചോദ്യങ്ങല്കുള്ള ഉത്തം പത്താം തരം വരേ പഠിച്ച സകീനയുടെ കൈവശം ഉണ്ടാവില്ല
അവള്‍ക് സ്നേഹിക്കാന്‍ മത്രമേ അറിയൂ ."പച്ചയായ സ്നേഹം "
ഇല്ല സകീ മറകില്ല ഒരിക്കലും
ആ മറുവടി ഹൃതയത്തില്‍ നിന്നും പുറത്ത് വന്നതാണ്‌ ........

ഇന്നലേകല്‍ മരിക്കുന്നു .ഇന്നുകള്‍ ജന്മമെടുകുന്നു ഇന്നലെയില്‍ നിന്നും ഇന്നിലെകുള്ള യാത്രയില്‍
കാലം ചിത്ര പണികള്‍ തീര്കുന്നു ,
വികാരങ്ങളില്‍ ,കഴ്ച്ചപടുകളില്‍ ,ബന്ധങ്ങളില്‍, ,
സര്‍വത്ര മാറ്റങ്ങള്‍ പ്രകട മാവുന്നു
ജോലി തേടിയുള്ള നെട്ടോട്ടം.മുട്ടിയിട്ടും തുറക്കപെടാത്ത വാതിലുകള്‍ ,
ജോലി തേടുന്നവണ്ടേ ക്ഷേമാന്യേഷണത്തിന് ആര്‍ക്കു സമയം ?
മനസ് മരവിച്ചു , ഓര്‍മ്മകള്‍ക്ക് പെട്ടെന്ന് വര്ടക്യം പിടിപെട്ടു .വികാരതിന്ടെ ഒഴുക്ക് നഷ്ടപെട്ടു
ജീവിതത്തിന്ടെ ബോഗികല്‍ ഘടിപ്പിക്ക പെട്ട പല ചങ്ങലകളും പോട്ടിക്കപെട്ടു .
നീണ്ട നാലു വര്‍ഷറെ പ്രവാസ ജീവിതം ."കണ്ഹിരകുരു "മാത്രം സമ്മാനിച്ച ജീവിതത്തില്‍ പലതും മറന്നു
സകീന ,,,നീ എവിടേ? മനസ്പതറി , മനസ് പരതി............
നാലു വര്‍ഷത്തേ കയ്പേറിയ ജീവിത അനുഭവത്തില്‍ നിന്നുമുള്ള ഇടവേള . നാട്ടിലേക്കുള്ള ആദ്യ യാത്ര
അവള്‍ കത്തിരികുന്നുണ്ടാവുമോ? നല് വര്‍ഷത്തേ മാറ്റങ്ങള്‍.............
രണ്ടു മനസ്സുകള്‍ താലോലിച്ച പ്രണയം അകന്നിരുന്നാല്‍ മരിച്ചു പോവുമോ?
മനസ്സില്‍ വീണ്ട്ടും പനനീര്‍ പൂകള്‍ വിടര്‍ന്നു ,ഉറങ്ങി കിടന്ന വികാരതിന്ടെ മുഖത് തണുത്ത കാറ്റും
വെള്ളവും വന്നു വീണു
സക്കീ,,,,,, ഞാന്‍ നിന്നെ പ്രേമിക്കുന്നു ,ഒരു പാട് ,,, ഒരു പാട് .
മഴ പോലെ .പുഴ പോലെ ,മേഘം പോലെ കാറ്റ് പോലേ,,,,,,,,,,പഷേ നീ എവിടേ ? എവിടെ?
വീടിലെത്തി നേരെ പോയത് സക്കിയെ അന്യേഷിച്ചു
സക്കീ.................സക്കീ...................
ഓല മേന്ഹ തലകുത്തി നില്‍കുന്ന വീട്ടില്‍ നിന്നും അവള്‍ പുറത്തേക്ക് വന്നു
കൂടെ നാലു മാസം പ്രായമായ പിഞ്ചു കുട്ടിയും
അവള്‍ അയാളേ നോക്കി.
അയാള്‍ അവളേയും
ഇവിടേ വാക്കുകള്‍ക്ക് എന്ടര്‍ത്ഥം ?
കണ്ണു നീര്‍ തുള്ളികള്‍ സംസാരിച്ചു
എന്താണത് ? എന്താണത് ?

Tuesday 19 July 2011

കിറ്കിറ്ത്യം ഹസ്സന്‍ ഹാജി-കഥ

"എനിക്ക് നൂറ്റംബത് ദിര്‍ഹം കടം വേണം !
അടുത്ത മാസം പതിനഞ്ചാം തിയ്യതി തിരിച്ചു തരും
നമ്മുടെ സഹ മുറിയന്‍ മാരില്‍ അബ്ദുല്‍ ജബ്ബാര്‍ , ശുകൂര്‍ ഒഴിച്ച് ആര്‍ക്കും നല്‍കി സഹായിക്കാം ,കാരണം
അവര്‍ക്ക് രണ്ടു പേര്‍ക്കും നൂര്‍ രൂപ വീതം കൊടുക്കാനുണ്ട്."

... അട്ടിയിട്ട കട്ടിലിന്ടെ രണ്ടാം നിലയില്‍ നിന്നും കമ്പിളി പുതപ്പ് തലയില്‍ നിന്നും മാറ്റി കിറുകൃത്യം ഹസ്സന്‍ ഹാജി സര്‍വരും കേള്‍ക്കെ പറഞ്ഞു

താഴേ നിലയിലുള്ള സഹമുറിയന്‍മാര്‍ തല പുറത്തിട്ടു മുകളിലേക് നോക്കി......

"നിങ്ങള്ക്ക് അറിയുന്നത് പോലെ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ .. സര്‍വതും നല്ല അടുപത്തിലാണ് ഇവരെ പ്രീതി പെടുത്താന്‍ മാസാമാസം ഇരുനൂര്‍ ദിര്‍ഹം വേണം
ശമ്പളമായി കിട്ടുന്ന ആയിരത്തി മുന്നൂറ്റി അമ്പതു ദിര്‍ഹമില്‍ നിന്നും സാധാരണ മാറ്റി വെക്കാറുണ്ട്. ഇത്തവണ പറ്റിയില്ല ...
കുടുംബ ബജറ്റില്‍ ചില താളപിഴകള് !!"

‍ഹസ്സന്‍ ഹാജി മുറിയിലെ തലമുതിര്‍ന്ന അന്തെ വാസിയാണ്. ഉളളത് വെട്ടി തുറന്നു പറയും .കാര്യങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കും . വാക്ക് മാറ്റി ശീലമില്ല. പൈസ കടം വാങ്ങിതിരിച്ചു നല്‍കിയില്ല എന്ന ചീത്ത പേര് ചരിത്രത്തില്‍ ഇല്ല

ഹസ്സന്‍ ഹാജി ക്ക് സഹ മുറിയന്‍ പേരിന്റെ കൂടെ ഒരു "കിറ്കിറ്ത്യം" എന്ന സ്ഥാന പേര് കൂടി നല്‍കി

ഹസ്സന്‍ ഹാജി കിറ്കിറ്ത്യം ഇരുപത്തഞ്ചു വര്‍ഷമായി പ്രവാസിയാണ് . .ചില്ലറകാരനയിരുനില്ല. ബിനിനസ് കാരനായിരുന്നു. നാലു ഗ്രോസറീകല്‍ .മൂന്ന് കഫ്റ്റെറീയ ,.രണ്ടു തുണികടകള്‍ !!!
ഇതൊക്കെ സ്വന്തം ഉണ്ടായിരുന്നു

പണം വളരാന്‍ തുടങ്ങിയപ്പോള്‍ ഹസ്സന്‍ ഹാജിയുടെ ആവശ്യവും വളര്‍ന്നു , റിയല്‍ എസ്റ്റേറ്റ്‌മാര്‍കറ്റില്‍ പണം നിഷേപിക്കാന്‍ സാമ്പത്തിക "ഉപദേഷ്ടാക്കള്‍" പ്രചോദനം നല്‍കി
പലതും വെട്ടി പിടിക്കാനുള്ള മോഹം , നിഷേപങ്ങള്‍ കൃത്യമായിരുന്നു എല്ലാ പണമിടപാടും കിറുകൃത്യം ആയിരുന്നു.
ഉദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല

"ബിസിനസ് ക്രെഡിറ്റ്‌ കാര്‍ഡ്‌ " കൊട്നു രക്ഷപ്പെടാം,അന്ന് ഹസ്സന്‍ ഹാജിയെ ഒരു പാട് സ്നേഹിക്കുന്ന ബാങ്ക് പ്രധിനിധികള്‍ ഉപദേശിച്ചു , തേനില്‍ പുരട്ടിയക്കുകള്‍ ... അവഗണിക്കാന്‍ ഹസ്സന്‍ ഹാജിക്ക് കഴിഞ്ഹില്ല
വടക്ക് നിന്ന് കിഴകൊട്ടും കിഴക്ക് നിന്ന് വടക്കോട്ടും അഹോരാത്രം ഓടിയിട്ടും ഉദ്ദേശിച്ചത്ര പണം വളര്നില്ല .
റിയല്‍ എസ്റ്റേറ്റ്‌ മാര്‍ക്കറ്റ്‌ തലകുത്തി വീണു... ബാങ്കുകള്‍ ഹസ്സന്‍ ഹാജിയെ ഭീഷണി പെടുത്താന്‍ തുടങ്ങി - രാത്രി ഉറക്കത്തില്‍ യു എ ഇ ജയിലുകള്‍ സ്വപ്നം കണ്ടു തടവറകളില്‍ നിന്നും ആരൊക്കെയോ പൊട്ടിചിരിക്കുന്നു

ഒടുക്കം ഹസ്സന്‍ ഹാജി കടുത്ത ഒരു തീരുമാനമെടുത്തു, ഉറപുള്ള തീരുമാനം ...
ആസ്തികള്‍ മുഴുവന്‍ വിറ്റു.വീടും പറമ്പും വിറ്റു , ചെറിയ ഒരു വീട് വെച്ച് ജീവിത ബജറ്റുകള്‍ മാറ്റി എഴുതി ...........

ഇതൊക്കെ പഴയ കഥകള്‍

ഇന്ന് ഹസ്സന്‍ ഹാജി പൂജ്യം ആണ് വെറും വട്ട പൂജ്യം. ഇപ്പോഴത്തെ പ്രശനം നൂറ്റംബത് ദിര്‍ഹം ആണ്

ആരും ഒന്നും പറയുന്നില്ല...

ഹസ്സന്‍ ഹാജി വീണ്ടു തന്‍റെ ദയനീയ മുഖം കൂടുതല്‍ പുറത്തേക്കിട്ടു

"ഇല്ലേ ആരുടേ അടുത്തും?"

വലതു വശത്തെ കട്ട്ലിന്ടെ മുകളില്‍ നിന്നും മീശ മുളച്ചു തുടങ്ങിയ ആശാരി ചന്ദ്രന്ടെ മകന്‍ സുദീഷ് പറഞ്ഞു

"ഉണ്ട് ഹാജിയാരെ ....
മാസത്തെശമ്പള വകയില്‍ നാനൂര്‍ ദിര്‍ഹം ബാക്കി ഉണ്ട് , തീര്‍ത്തും എടുത്തോളൂ "
അടുത്ത മാസം തിരിച്ചു തന്നാല്‍ മതി

പുതിയ തലമുറയിലും മഹാമനസ്കര്‍ ഉണ്ടെന്നു ഹാജിയാര്‍ സ്വയം പറഞ്ഞു

"നാളേ മതി" ഹാജിയാര്‍ പുതപ്പിനുളിലെക്ക് തല വലിക്കാന്‍ തുടങ്ങുപ്പോള്‍ മൊബൈല്‍ ഫോണ്‍ ഒന്ന് ഗര്‍ജിച്ചു !!

ഹാജിയാര്‍ ശരിക്കും ഞെട്ടി . മറുവശത് മോളായിരുന്നു

"ഉമ്മാക്ക് തീരെ തീരേ സുഖമില്ല.ഇന്ന് ഡോക്ടറുടെ അടുത്ത് പോയിരുന്നു.രണ്ടു വൃക്കകളും തകരാറിലാണ് ഡായല്യ്സിസ് ചെയ്യണം , ചിലപ്പോള്‍ ഒപറേഷന്‍ വേണ്ടി വരും .
ബാപ്പ ഇന്ന് തന്നേ അന്‍പതിനായിരം രൂപ അയക്കണം .............."

"എന്താ ഹാജിയാരെ ??" സഹമുറിയന്‍മാര്‍ കാര്യം തിരക്കി

ഹസ്സന്‍ ഹാജി ഒന്നും പറയുന്നില്ല, കണ്ണില്‍ നിന്നും രണ്ടു ചോര തുള്ളികള്‍ പുറത്തു വന്നു

Monday 18 July 2011

അരൂര്‍ കല്ലുംപുറം നിവാസികളുടെ കൂട്ടായ്മ -കൂടുതല്‍ അറിയാന്‍ ബന്ധപ്ടുക- Moidu Aroor- 050-6841500- Hameed Aroor-050-6571339

ക്രൂരന്‍ മാരായ പോലീസുകാര്‍

പോലിസ് കസ്റ്റഡിയില് പ്രതികളും പ്രതികളെന്ന് ആരോപികപെട്ടവരും കൊലചെയ്യപെടുനന്ത് പുത്തരിയല്ല ശമ്പളവും കിമ്പളവും കൈപറ്റി സര്കാര് നല്കുന്ന യുണിഫോം ധരിച്ചു തോന്നിവാസങ്ങള് ക്‌ കൂട്ട് നില്‍കുന്ന പോലീസുകാരെ നിലക്ക് നിര്‍ത്താന്‍ അധികാരികള്‍ക്ക് കഴിയില്ലേ? കസ്റ്റഡി മര്‍ദ്ദനം , പരിഹാസം ,ആഭാസങ്ങള്‍ ,ഭീഷണി പെടുത്തല്‍ ഇതൊക്കെയാണ് പൊലിസ് ഡുട്ടി എന്ന് തെളിയിച്ചു കൊണ്ടരികുന്ന ക്രൂരന്‍ മാരായ പോലീസുകാര്‍ ഏതൊരു സമൂഹത്തിനെയും ശാപമല്ലേ?

Sunday 17 July 2011

അവന്‍ നിദ്രയിലാണ് !!!!!! കഥ-

..ഉറങ്ങുകയായിരുന്ന എന്ന്നെ തട്ടി ഉണര്ത്തി അവന് പറഞു
സുഹൃത്ത്- മനസ് വേദനിക്കുന്നു , പതറുന്നു !എത്തും പിടിയും കിട്ടുന്നില്ല ,
വേദനയുടെ സമുദ്രങ്ങള് അലയടിച്ചു വരുന്നു,,,,,,
എനിക്ക് സംസാരിക്കണം ഒരു പാട് ,,,,,ഒരു പാട്
ഞാന്പറഞ്ഞു സ്വാഗതം .... സഹോദരാ സ്വാഗതം
ലോകത്ത് വേദന അനുഭവിക്കുന്ന ആദ്യത്തേയോ അവസാനതെയോ വ്യക്തി താനല്ല
വേദന വെട്ടി എടുത്ത കുഴികള്ക്ക് മുകളില് മണ്ണിടാന് പഠിക്കുക
ഇന്നലയുടെ നിരാശകളീ മണ്ണില്‍ കുഴിച്ചു മൂടുക
നിരാശകള് നമ്മെ പിന്നോട്ട വലിക്കും
വേദനയുടേ മുകളില് വീണ്ടുമൊരു "ബുര്ജ് ഖലീഫാ" യ്ക്ക് പ്രചോദനം നല്കുന്നവരാണ് ഭൂരിപഷം . മറക്കുക പലതും അതാണ് ജീവിതം.................................
നേരം വെളുക്കുവോളം ഞങ്ങള് സംസാരിച്ചു
നന്ദി സഹോദരാ നന്ദി ,ഒരു പാട് .അവന്ചിരിച്ചു ,,,,,,മനോഹരമായി ചിരിച്ചു
പൊട്ടിയ പല്ലിനിടയിലൂടെ ഏതാനും കടന്നലുകള് പറന്ന് പോവുന്നത് ഞാന്കണ്ടു
ഇന്നലേ വൈകീട്ട് വീണ്ടും ഞാന് അവനേ കാണാന് പോയി
ഉറങ്ങാനുള്ള തയ്യാര്‍ എടുപ്പിലായിരുന്നു അവന്‍
സുഹുര്തെ എനിക്ക് അല്പ്പം സംസരികക്നുണ്ടയിരുന്നു.... ഞാന്പറഞു
പാതി തുറന്ന കണ്ണുകളോടെ അവന് ഇപ്രകാരം
മറുപടി നല്കി
ദയവ ചെയ്തു ശല്യം ചെയ്യരുത് എനിക്ക് ഉറങ്ങണം ,,,,,ഇപ്പോള്പോവൂ....
ശരിയാണ് അവനു ഉറങ്ങുകയാണ് ......തെറ്റുകാരന് ഞാന്അല്ലെ?
ഉറക്ക് പ്രധാനപെട്ടതല്ലേ?
ഒന്നും പറയാതെ ഞാന് വന്ന വഴിയേ മടങ്ങി

Thursday 14 July 2011

കീരിയും പാമ്പും ഓര്‍മയായി--കഥ

കീരിയും പാമ്പും വീണ്ടും കണ്ടു മുട്ടി
രണ്ടു പേരും പരസ്പരം പുഞ്ചിരിച്ചു , പുതിയ ഒരു തലമുറ
യ്ക്കായ്‌ നാം ശ്രമിക്കുക എല്ലാം മറക്കുക. പൊറുക്കുക ,,
നാം ഒന്നാവുക ,ഒരു പുതു സന്ദേശം ലോകത്തിനു നല്‍കുക
പരസ്‌പരം ചര്‍ച്ച ചെയ്തെടുത്ത തീരുമാനം , ഉറച്ച തീരുമാനം, വെറും മനുഷ്യരുടെ തീരുമാനമല്ല
ആരും അറിയാതെ നേരം പുലരാന്‍ നേരം
അവര്‍ കിഴക്കേ വളപ്പിന്‍ പറമ്പില്‍ ഒത്തു കൂടി, ഏകാന്ത നിമിഷങ്ങള്‍
പരസ്‌പരം ചുംബനങ്ങള്‍
എല്ലാം മറന്നു
പുതിയ ചരിത്രം
പുതിയതലമുറ
പുതിയ ലക്ഷ്യം,
രംഗം കണ്ടു നില്‍ക്കുകയായിരുന്നു അയാള്‍.............
ഹാഹാ ,,,,,,ശത്രുക്കള്‍ തമ്മിലും സ്നേഹമോ , ശത്രുക്കള്‍ തമ്മിലും ലോഹ്യമോ.സഹിച്ചില്ല ,പ്രതികരിക്കണം ,
ആവേശം കൂടി ,,,,,,,,,, ഉരുളന്‍ കല്ലെടുത്ത്‌ ,
ഉന്നം തെറ്റിയില്ല
പറന്നകലുന്ന പ്രാണന്‍ നോക്കി അയാള്‍ പൊട്ടി ചിരിച്ചു

Monday 4 July 2011

ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്-ബാപ്പൂട്ടിക്ക ജീവിതം പറയുന്നു-കഥ-


ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്

ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്-വിസ ക്യാന്‍സല് ആണ് പക്ഷേ...............................

ഇടക്കാട്ടില്‍ കതീശുമ്മ ഓര്‍മ്മയായി,,,,,,,,,,,
ചന്ദ്രിക പത്രത്തില്‍ "വിസ ക്യാന്‍സല്‍ ആണ് പക്ഷെ ,,,,,,,,"എന്നാ പേരില്‍ ഞാന്‍ ഒരു കഥ എഴുതിയിരുന്നു
ഇടക്കാട്ടില്‍ കദീശുമ്മ ഒരു കഥാപാത്രമായിരുന്നു
കതീശുമ്മ മരണത്തോട് വിട പറഞ്ഹു.... അള്ളാഹു മഗ്ഫിരത് നല്‍കട്ടെ......ആമീന്‍

ചെവി കൊടുത്താല്‍ ,,,,,,നമുക്ക് പിന്നിലും മരണത്തിന്ടെ കാലോച്ചാല്‍ കേള്‍ക്കാം ,,,,,,,,,,,,,,,,
കാലൊച്ചകളുടെ ശബ്ദം കൂടി കൂടി വരുന്നു,,,,,,,,,,,,,,,,,,,,എവിടം വരേ ഓടി രക്ഷപെടാം ,,,,,,,,,?
ഓടുന്ന കാലുകളുടെ ചലനം നില്‍ക്കുമ്പോള്‍,,,,,,,
ഉയര്‍ത്തുന്ന വിരലുകള്‍ ബന്ധനത്തില്‍ ആവുമ്പോള്‍ ,,,,,,,,,,,,,
തര്‍ക്കിക്കുന്ന നാവുകളുടെ സ്പന്ദനം ഇല്ലാതാവുമ്പോള്‍, ,,,,,,
വികാരം ഉയര്‍ത്തുന്ന മനസുകള്‍ ,,,
ആശയങ്ങള്‍ സൃഷ്ടികുന്ന തലച്ചോറുകള്‍ ,,,,,,,,,,,,,,,,,,,,,,,എല്ലാം നിശ്ചലം
നിശ്ചലമായ മേനി, മണ്ണിനടിയിലേക്ക് ,,,,,
മണ്ണിന്ടെ പുറത്ത് പാദം വെച്ച് , ഓര്‍മകളും , കണ്ണീരുകളും അയവിറക്കുമ്പോള്‍ ,,,,,,
സ്മശാനതിന്ടെ മൂകത പറയുന്നുണ്ടാവും ................
കാത്തിരിക്കുക,,,,,,,,,,,,,,,പുറത്തുള്ള പാദം അകത്തേക്ക് വരാന്‍ ,,,,,,,,,,,,,സമയമാവുന്നു




ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്-അയാള്‍ യാത്രയായി

മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്-കറവപ്പശു

Popular Posts