ബോംബും അയാളും ...
സ്റ്റീലും പ്ലാസ്റ്റികും വിഷാദ രോഗം നിമിത്തം ശരീരം ശുഷ്ക്കിച്ച കുറേ പൊടികളും
ജീവൻ വെച്ചു അയാളെ ഒന്ന് തുറിച്ചു നോക്കി
അയാൾ കൃത്യമായി ജോലിയിലാണ് .........ആത്മാർത്ഥ മായി ജോലിയിലാണ്
കൂടെ സഹായികളും
,ലക്ഷ്യമുണ്ട്, വ്യക്തമായ ലക്‌ഷ്യം ,
ബോംബു ശക്തിയുള്ളതാവണം , അശോകെട്ടന്ടെ അമ്മയുടെ തലയോടി തകരണം
സുലോചന ചേച്ചിയുടെ കയ്പത്തി പതിനാറു കഷണമാവണം
കുഞ്ഞു മോളുടെ ശരീരത്തിലും സ്റ്റീൽ ബോംബ് പതിക്കണം ........
പല ചരക്ക് കച്ചവടകാരൻ മൊയ്തീൻ കുട്ടിയുടെ കാലും അംഗ വൈകല്യം ഉള്ളതാവണം ......
ഇരുപത്തി നാലുകാരൻ റഫീദ് ഷാക്കിറിന്ടെ ശരീരം പൊട്ടി തെറിച്ചു പതിനേഴ് കഷ്ണം ആവണം
ജീവൻ വെച്ച സ്റ്റീൽ അയാളെ നോക്കി ഒന്ന് മുരണ്ടു ... കൂടെ മറ്റു സഹായികളെയും
മൂക്ക് , ചെവി , പല്ല് , കൈകാലുകൾ എല്ലാം ഒരു രൂപം ,അല്ലേലും എല്ലാവരും മനുഷ്യരല്ലേ
ഒരേ രൂപം .........ഒരേ രക്തം .......
..പറയൂ , അമ്മയും പെങ്ങളും പ്രിയതമയും കുട്ടിയും , എല്ലാം എല്ലാം ,,,,, താങ്കള്ക്കും ഉണ്ട്,,,,,,,,,,,,,,,നിങ്ങൾക്കുമില്ലേ?
അച്ഛനും അനിയനും ജേഷ്ട്ടനും നിങ്ങൾക്കുമില്ലേ ? ഒരു നാൾ ബോംബു പൊട്ടി ,
അമ്മയുടെ തലകൾ പൊട്ടി തെറിച്ചാൽ ,,,,,,,,,, പോന്നുമോളുടെ ശരീരം ചോരവാർന്നു നിശ്ചലമായാൽ,,,,,,,,,,,,,,
അയാൾ ഒന്ന് കണ്ണടച്ച് ,,,,,,,,,,,ദൈവമേ,,,,,,,,,,,,,,,,നീട്ടി വിളിച്ചു , വേണ്ട ,,,,,,ഒന്നും വേണ്ട,,.
സമനില തെറ്റുന്നത് പോലെ,,,,,,,,അപ്പോഴേക്കും കൈകളുടെ താള പിഴ ,,,,,,എല്ലാം തകിടം മറഞ്ഞു
ബോംബുകൾ പൊട്ടി തെറിച്ചു ,,,,ചുവന്ന രക്തം കുടൽ മാലകാലോടപ്പം ചുവന്ന നിറമുള്ള മണ്ണിനോട്
ചേര്ന്നു ,,,,,,,,,,ഭൂമിയിൽ നിന്നും എന്നന്നേക്കുമായി അയാളുടെ ജീവൻ ഉയര്ത്തപ്പെട്ടു കൂടെ സഹായ്കളുടെയും
No comments:
Post a Comment