ലേഖനം


മത വിശ്വാസം - തെറ്റും ശരിയും


ദൈവം ഏകനാണ് ,
ഏകനായ ദൈവത്തിലെകുള്ള വഴി പലതാനെന്നു ചില ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു
"ഏകമ് സത് വിപ്ര ബഹുതാ വതന്ടി"
സത്യം ഒന്ന് മാത്രം വഴികള്‍ ധാരാളം .
"ആകശാല്‍ പതിഗംഗ തോട്തം യഥാ ഗച്ചി സാഗരം...........
ആകാശത്തില്‍ നിന്നും വരുന്ന ജലം എപ്രകാരം കടലില്‍ എത്തുന്നുവോ അപ്രകാരം . ആരാധനകള്‍ ദൈവത്തിലെകെത്തുമെന്നു സാരം
ചര്‍ച്ചകള്‍ , തര്‍ക്കങ്ങളും , വിതര്‍ക്കങ്ങളും എന്ട്തന്നെയായാലും , ദൈവത്തെ പ്രപികാനുള്ള മനുഷ്യന്ടെ ത്വരക്ക് കാലത്തോളം തന്നെ പഴകമുണ്ട്
മതം സമ്പൂര്ണ ജീവിത വഴി കാട്ടി യാവണം ,ജീവിത ദര്‍ശനമാണ്‌ മതം
വിശപ്പിന്ടെ വിളിയറിയണം
വികരതിന്ടെ മഹിമയരിയണം
സ്നേഹത്തിന്ടെ ഉദാത്തത പറയണം
ബന്ധങ്ങളുടെ പവിത്രത ബോധ്യപെടുത്തണം
സാമ്പത്തിക നിയമങ്ങള്‍ എന്ടെന്നു പറയണം
ഭരിക്കെണ്ടാതെങ്ങനെ എന്ന് കാണിക്കണം .തെളിവുകളുടെ ചരിത്രം പറയണം
മാനസിക സംതൃപ്തിയുടെ വഴികള്‍ കാട്ടണം
ആരാജകത്വതിന്ടെ വഴികളും ,വഴികള്‍ അടക്കാനുള്ള വഴിയും പറയണം
മതം , സ്നേഹമാണ് , ശാന്തിയാണ് .മുഖത് പുഞ്ചിരിയുടെ സമൂഹത്തെ സൃഷ്ടികുന്ന വ്യവസ്ഥയാണ്‌
ഇന്ന് കാണുന്നതോ?
മതം പടികാത്തവര്‍ മതത്തെ വികൃതമാകുന്നു , തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നു
മതം പഠിച്ചവരോ ,
സ്വന്തം ലാഭത്തിനായി മതം വളചോടികുന്നു
ഒരു ലക്ഷത്തി ഇരുപതിനാലയിരത്തില്‍ പരം പ്രവാചകന്‍ മാര്‍ മതം പരിചയ പെടുത്താന്‍ ഭൂമിയില്‍ എത്തിയെന്നാണ് വിശ്വാസം .
ഈ പ്രവാചകന്‍ മാരുടെ സന്ദേശങ്ങളുടെ വ്യാഖ്യാനങ്ങളുടെ വൈരുദ്യങ്ങള്‍ വിവിധ മതങ്ങളുടെ ജനനത്തിനു വഴിഒരുക്കി
രാജക്കാന്‍ മാര്‍ ഭരണം നിലനിര്‍ത്താന്‍ മതത്തെ തെറ്റായ രീതിയില്‍ ദുരുപയോകം ചെയ്തു
രാജക്കാന്‍ മാര്‍ക്ക് സ്തുതി പാടാന്‍ മറ്റു ചിലര്‍ മതതിന്ടെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രച്ചരിപിച്ചു ,,
ഇന്നും തുടരുന്നു ഈ പ്രക്രിയ !
റമദാന്‍ ഇസ്ലാമിനേ കുറിച്ച് കൂടുതല്‍ അറിയുന്നതിനുള്ള നാളുകള്‍ ആവട്ടെ
നിയമങ്ങള്‍ അറിഞ്ഹു കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാവട്ടെ
മുസ്ലിങ്ങള്‍ക്ക്‌ റമദാന്‍ പ്രതീക്ഷയുടെ ഫീനികിസ് പക്ഷികളാണ്
പാപതിണ്ടേ കറകള്‍ മായ്ക്കാനുള്ള ഒറ്റമൂലികള്‍ ഒരുപാട് ഉണ്ടെന്നു വിശ്വസിക്കുന്ന മാസമാണ്
പാരസ്പര്യ ബന്ടതിണ്ടേ മഹനീയത വിളിചോട്തുന്ന മാസം .
അഗതികളെ , അനാഥകളെ, രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഏറെ പാട് പെടുന്ന പാവങ്ങളെ സഹായിക്കാന്‍ ഒരു പാട് പ്രചോദനം നല്‍കുന്ന മാസം
നേരുന്നു റമദാന്‍ ആശംസകള്‍

Popular Posts