Thursday 18 August 2016

ബോംബും അയാളും ... 


സ്റ്റീലും പ്ലാസ്റ്റികും  വിഷാദ  രോഗം   നിമിത്തം  ശരീരം  ശുഷ്ക്കിച്ച  കുറേ  പൊടികളും
ജീവൻ വെച്ചു അയാളെ ഒന്ന് തുറിച്ചു നോക്കി
അയാൾ കൃത്യമായി ജോലിയിലാണ് .........ആത്മാർത്ഥ മായി ജോലിയിലാണ്
കൂടെ സഹായികളും
,ലക്ഷ്യമുണ്ട്, വ്യക്തമായ ലക്‌ഷ്യം ,
ബോംബു ശക്തിയുള്ളതാവണം , അശോകെട്ടന്ടെ അമ്മയുടെ തലയോടി തകരണം
സുലോചന ചേച്ചിയുടെ കയ്പത്തി പതിനാറു കഷണമാവണം
 കുഞ്ഞു മോളുടെ ശരീരത്തിലും സ്റ്റീൽ ബോംബ്‌ പതിക്കണം ........
പല ചരക്ക് കച്ചവടകാരൻ മൊയ്തീൻ കുട്ടിയുടെ കാലും അംഗ വൈകല്യം ഉള്ളതാവണം ......
ഇരുപത്തി നാലുകാരൻ റഫീദ്  ഷാക്കിറിന്ടെ  ശരീരം പൊട്ടി തെറിച്ചു പതിനേഴ് കഷ്ണം ആവണം

ജീവൻ വെച്ച സ്റ്റീൽ അയാളെ നോക്കി ഒന്ന് മുരണ്ടു ... കൂടെ മറ്റു സഹായികളെയും
മൂക്ക് , ചെവി , പല്ല് , കൈകാലുകൾ  എല്ലാം ഒരു രൂപം ,അല്ലേലും എല്ലാവരും മനുഷ്യരല്ലേ
ഒരേ രൂപം .........ഒരേ രക്തം .......
..പറയൂ , അമ്മയും പെങ്ങളും പ്രിയതമയും കുട്ടിയും , എല്ലാം എല്ലാം ,,,,, താങ്കള്ക്കും ഉണ്ട്,,,,,,,,,,,,,,,നിങ്ങൾക്കുമില്ലേ?
അച്ഛനും അനിയനും ജേഷ്ട്ടനും നിങ്ങൾക്കുമില്ലേ ? ഒരു നാൾ ബോംബു പൊട്ടി ,
അമ്മയുടെ തലകൾ പൊട്ടി തെറിച്ചാൽ ,,,,,,,,,, പോന്നുമോളുടെ ശരീരം ചോരവാർന്നു നിശ്ചലമായാൽ,,,,,,,,,,,,,,

അയാൾ ഒന്ന് കണ്ണടച്ച് ,,,,,,,,,,,ദൈവമേ,,,,,,,,,,,,,,,,നീട്ടി വിളിച്ചു , വേണ്ട ,,,,,,ഒന്നും വേണ്ട,,.
സമനില തെറ്റുന്നത് പോലെ,,,,,,,,അപ്പോഴേക്കും കൈകളുടെ താള പിഴ ,,,,,,എല്ലാം തകിടം മറഞ്ഞു
ബോംബുകൾ പൊട്ടി തെറിച്ചു ,,,,ചുവന്ന രക്തം കുടൽ മാലകാലോടപ്പം ചുവന്ന നിറമുള്ള മണ്ണിനോട്
ചേര്ന്നു ,,,,,,,,,,ഭൂമിയിൽ നിന്നും എന്നന്നേക്കുമായി അയാളുടെ ജീവൻ ഉയര്ത്തപ്പെട്ടു കൂടെ സഹായ്കളുടെയും

വിവാഹ സമ്മാനം‏


ജനുവരി ഒന്ന് 2005 എന്റെ വിവാഹം 

മനസ്സില്‍ മഴ പെയ്തു !ചാലുകളിലൂടെ മഴ തുള്ളികള്‍ ഒലിച്ചിറങ്ങി 

മനസ് തണുത്തു. ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി ആകാശം പുഞ്ചിരിക്കുന്നു , വെളുത്ത 

ആകാശത്തിലേക്ക് കറുത്ത മേഘങ്ങള്‍ അലിഞ്ഞു ചേരുന്നു !വെളുപ്പിലേക്ക് കറുപ്പിണ്ടെ ആവാഹനം 

മേഘങ്ങള്‍ ഏന്തിനാണ് ആകാശത്തില്‍ മായം ചേര്‍ക്കുന്നത് ? 

ഏയ് സ്വപ്ന ലോകത്താണോ ?സ്വപ്നം മുണ്ടുടുക്കാന്‍ സമയം കൂടുതല്‍ ഇലല്ലോ ? ചിലര്‍ എന്നെ 

നോക്കി ചെറുതാ യൊന്നു കൊഞ്ഞനം കാട്ടി 

രണ്ടു പിടകൊഴി കളുടെ പിന്നാലെ ഒരു പൂവന്‍ കോഴി പീഡനതിനായി ഓടുന്നതു കണ്ടപ്പോള്‍ ഒരു 
കല്ലെടുത്ത്‌ ഉന്നം വെച്ചു !ഉന്നം തെറ്റിയില്ല 

പൂവന്‍ കോഴിയുടെ കാലൊടിഞ്ഞു ! 
നല്ലൊരു നാളായിട്ട് കോഴിയുടെ കാല്‍ എറിഞ്ഞുടക്കുന്നോ ദുഷ്ട്ടന്‍ ! ആരോ പറയുന്നത് കേട്ടു !

പൊട്ടി ചിരികള്‍ ,നേരമ്പോക്കുകള്‍ , തമാശകള്‍ ,,,,,,,,,,,,,കല്യാണ വീട് ചലനാത്മകമാവുന്നു 

ഞങ്ങള്‍ 4 പേര്‍ - മൂന്ന് സഹോദരിമാര്‍ ,പിന്നെ ഞാനും , ഒരാളുടെ വിവാഹം നടക്കുന്നത് ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ 
ധ്രുവങ്ങള്‍ മാറി , വിലയിരുത്തലുകള പാളി ,പ്രതീ ക്ഷകള്‍ക്ക് വ്രണം വന്നു ,ഒടുക്കം വേര്‍പിരിഞ്ഞു ,
മറ്റൊരു സഹോദരി അധ്യാ പികയാണ് മാസാമാസം സര്‍ക്കാര്‍ ശമ്പളം കൈപറ്റു ന്നുണ്ട് ,അവളുടെ 

വീട്ടുകാര്‍ കല്യാണ ബഹിഷ്ക്കരണം മുന്നരീപ് നല്‍കിയിട്ടുണ്ട് .സ്ത്രീധന വിതരണത്തിലെ ചില 

അപാകതകള്‍ ! ഞാന്‍ സ്ത്രീധനം എന്ന വഷളന്‍ സംവിധാനത്തെ പൂര്‍ണമായും എതിര്‍ക്കുന്നു

സ്തീധനം വാങ്ങാ തെ " കെട്ടിയോളെ" സംരക്ഷി ക്കാന്‍ കഴിയാത്തവന്‍ എന്തിനു വിവാഹം കഴിക്കണം , 

മൂനാമത്തെ സഹോദരി യുടെ ആളുകള തങ്കപെട്ടയാളുകകളാണ് ബന്ധപെട്ട എല്ലാവരുടെയും സജീവ സാന്നിധ്യം  ഉണ്ട് ! പ്രത്യേക 
പരിഗണന നല്‍കാന്‍  ആളുകളെ ചുമതല പെടുതിയിട്ടുമുണ്ട്

നിര്ഭാഗ്യമെന്നു പറയട്ടെ , അവരുടെ കൂട്ടത്തിലെ  പൌര പ്രമുഗനായ  ഹാജിയര്ക്ക്  വേണ്ടത്ര  പരിഗണന കൊടുക്കാൻ പറ്റിയില്ല  " 

 വധുവിട്നെ വീട്ടുകാരുടെ കൂടെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കാത്ത തു  വലിയ അപരാധമാണ് !അദ്ദേഹത്തിണ്ടെ  മനസിന്‌ കുളിര് നല്കേണ്ടത്  എൻടെ  വീട്ടുകാരുടെ   ഉത്തരവാദിത്വം ആണ് 
അദ്ദേഹത്തെ ബഹുമാനിച്ചും, ആദരിച്ചും  സന്തോഷപെടുതെണ്ടത്   എത്ര തിരക്കായാലും  വീട്ടുകാരുടെ 
കടമയാണ്,,,,,,,,,,,,,,,
പ്രവാസിയയ്തു കൊണ്ട്  എനിക്ക് അദ്ദേഹതെയോ  അദ്ദേഹത്തിന്  എന്നെയോ   നേരിട്ട് പരിചയമില്ല 
പെങ്ങളുടെ വീട്ടുകാരുടെ   ഒരു പാട് "വലിയ "ആളാണ്‌ 

അപമാനം  സഹിച്ച  അതിയാൻ ,   നാരങ്ങ  വെള്ളം കുടിച്ചു  കസേരയിൽ ഇരുന്നു   ചുറ്റുപാടും  ഒന്ന് നോക്കി

കല്യാണ  വേദിയിൽ ഇരുന്നു വിയര്ക്കുന്ന എന്നെ അദ്ദേഹം കണ്ടോ ഇല്ലേ , ആര്ക്കറിയാം ,

പെട്ടെന്ന് കല്യാണ വീട്  അലങ്കോല  പെടുന്നത് പോലെ,,,,,,,,,,,,,

ഞാൻ പിന്നാം  പുറം നോക്കി, , ചുറ്റിലും കണ്ണോടിച്ചു, 

സർവുടെയും  മുഖത്ത്  വിഷാദം , പെങ്ങളുടെ  രണ്ടു കണ്ണ് നീര് തുള്ളികൾ  തറയിൽ വീണു 

അവയ്ക്ക് ജീവൻ  വെച്ച്  എന്റെ മനസില്ക്കും ശരീരത്തിലേക്കും  കയറി വന്നു , കരയുന്ന

പെങ്ങളെയും കൂട്ടി  പെങ്ങളുടെ വീട്ടുകാർ  കല്യാണം  ബഹിഷ്കരിക്കുകയാണ്
 ,
   ന്യായമായ   ആവശ്യം ,

ഭക്ഷണം  കഴികാതെ  വിട്ടിൽ നിന്നും ഇറങ്ങിപോയ  ഹാജിയാരെ തിരിച്ചു കൊണ്ട് വരാതെ  ഒരു ഒത്തു തീര്പ്പിനും തയ്യാറല്ല 
കല്യാണ  വീട്  വിട്ടു തൊട്ടടുത്ത വീട്ടിൽ പെങ്ങളെയും  കൂട്ടി  നിലയുറപിച്ചു   പ്രധിഷേ ത്തിനു   ശക്തി  കൂട്ടി 
ആരും ഒന്നും മിണ്ടുന്നില്ല ,  ഞാൻ എന്റെ മനസ് ഒന്ന് തൊട്ടു നോക്കി ,  ഒരു പാട് ഭാവനകളെ  ഗര്ഭം 
ധരിക്കാറുള്ള മനസ് ശൂന്യമാണ് ,  ഒന്നും പറയാൻ കഴിയുന്നില്ല , ശരിക്കും മനസ് നിശ്ചലമായി !


അപ്പോഴേക്കും  ഹാജിയരെയും   തിരക്കി പലരും പല വഴി നീങ്ങി , എല്ലാം തകിടം മറിഞ്ഞു ,

പലരും സഹതാപത്തോടെ  എനെ നോക്കി പുഞ്ചിരിച്ചു ,

അവസാനം  വൈകിട്ട് അഞ്ചു  മണിയോടെ     പിണങ്ങിപോയ ഹാജിയാരെ ആരൊക്കെയോ  വീട്ടിൽ 
തിരിച്ചെത്തിച്ചു   തുടർ   നടപടികൾ  ആരംഭിച്ചു ,,,,,,,,,,, അപ്പോഴേക്കും  മനസും ശരീരവും ഒരു പാട് തകര്ന്നിരുനു !!!

വർഷങ്ങൾ  ഒരു പാട് പിന്നിട്ടെങ്കിലും ഓരോ  വര്ഷം തുടക്കത്തിലും ഞാനിതു ഓര്ക്കും .എന്റെ  വിവാഹ സമ്മാനം 

Popular Posts