Monday, 8 August 2011
സിറിയ കത്തുന്നു!!!യഥാ പിതാ,,,,,,,,,,,,,,,തഥാ പുത്രാ
1982 ഫെബ്രവരി മാസം രണ്ടാം തിയ്യതി രാത്രി സിറിയയിലെ ഹമയില്‍ മൂന്ന് മണി ,ഹമ സിറിയയില്‍ ഏറ്റവും വലിയ നാല് പട്ടങ്ങളില്‍ ഒന്നാണ് ,കൂടുതല്‍ സുന്നി മുസ്ലിങ്ങള്‍ താമസിക്കുന്ന ഭാഗം
,പതിവ് പോലെ കാറ്റ് ഒന്ന് മന്ദഹസിച്ചു ചെറിയ ഒരു താലോടല്‍ നല്കി കടന്നു പോയി
പെട്ടെന്ന് വീശികൊണ്ടിരുന്ന കാറ്റ് നിശ്ചലമായി .തന്ടെ ചിറകിലെക് രക്തതിണ്ടേ സമുദ്രം ഒഴുകി വരുന്നത് പോലെ....
മൂന്ന് പതിറ്റാണ്ട് കാലം സിറിയ അടക്കി ഭരിച്ച , പ്രസിഡണ്ട് ഹാഫിസ് അല്‍ അസദ് ഹമയില്‍ scorched earth policy നടപ്പിലാക്കാന്‍ ഉത്തരവിട്ടത് അന്നായിരുന്നു
scorched earth policy എന്നാല്‍ ഇതാ ഇപ്രകാരം
എതിരാളികള്‍ ഉപയോഗിക്കാന്‍ സാഹചര്യം ഉള്ളതെണ്ടും നശിപിക്കുക,
വെള്ളം , കൃഷി,ഭക്ഷണ സാമഗ്രികള്‍ ,വീടുകള്‍ ,,,,,,,എന്തും എന്തും ,
കണ്ണും മനസും മൂടി വെക്കുക ,അക്രമം ശക്തമാക്കുക ,ഫലം എന്തുമാവട്ടെ, ലക്ഷങ്ങള്‍ മരിക്കട്ടെ.............. 1977 ലെ ജനീവ കണ്വെന്ഷന് ഇത് നിരോധിച്ചിട്ടുണ്ട്,പഷേ ഇതൊകെ വെറും കടലാസ്സ് രേഖകള്‍ .
പ്രസിഡണ്ട് ഹാഫിസ് അല്‍ ആസാദ് ഉത്തരവ് ഇറക്കി scorched earth policy ....
അനുസരണ ശീലമുള്ള !പട്ടാളപട ഹമാ നഗരത്തിലേക്ക് ഇരച്ചു കയറി ,
വെടിയുണ്ടകള്‍ സംസാരിക്കാന്‍ തുടങ്ങി .സ്ത്രീകള്‍ക്കും , കുട്ടികള്‍ക്കും വൃദ്ധര്‍ക്കും തുല്യനീതി
ആയിരങ്ങള്‍ മരിച്ചു വീണു , കെട്ടിടങ്ങള്‍ തീ തുപ്പി ,കതിജ്വലികുന്ന അഗ്നി നഗരത്തെ മൊത്തം വിഴുങ്ങി
ഫെബ്രവരി 2 മുതല്‍ 28 വരെ അനുസ്യൂതമായ താണ്ടവം
നാല്പതിനയിരത്തോളം പേരെങ്കിലും പരലോകത് എത്തികാണുമെന്നാണ് കണക്ക്
ഹമയിലെ ജനങ്ങള്‍ ചെയ്ത തെറ്റ് -
ഭരണത്തിലെ കൊള്ളരുതായ്മകള്‍ ചൂണ്ടി കാട്ടി ,
തുല്യ നീതി ആവശ്യപെട്ടു സമരം ചെയ്തു
അഭിപ്രായങ്ങള്‍ തുറന്നു പറഞ്ചു ,
അതിനവര്‍ കൊടുത്ത വില ചരിത്രത്തില്‍ തുല്യത ഇല്ലാത്തത്.
ഒടുവില്‍ 2000ജൂണ്‍ മാസം പത്താം തിയ്യതി ക്രൂര കൃത്യങ്ങളുടെ പാപ ഭാരവും കൊണ്ട് ഹാഫിസ് അല്‍ അസദ് പരലോകത്തേക്കു യാത്രയായി ഹമ കൂട്ടകൊലയിലെ ആയിരങ്ങളുടെ അടുത്തേക്ക് ,വിചാരണ ദൈവ കോടതിയില്‍ നടക്കട്ടെ
കീഴ് വഴക്കം അനുസരിച്ച് അടുത്ത ഭരണതികാരി ആവേണ്ടത് മൂത്ത മകന് ബാസിദ് അല ആസാദ് ആയിരുന്നു
പിതവിണ്ടേ സ്വപ്നവും അങ്ങിനെ ആയിരുന്നു , പഷേ ദൈവത്തിന്ടെ വിധി മറിച്ചായിരുന്നു
1994 മൂത്ത മകന് കാറപകടത്തില്‍ കൊല്ല പെട്ടു
പിതാവിന്ടെ മരണത്തോടെ 2000സിറിയയുടെ ഭരണ ചക്രം ഏറ്റെടുക്കുമ്പോള്‍ ബഷര്‍ അല അസ്സദിന് പ്രായം 35.
ദമാസ്കസ് യുനിവേസ്ടിയില് നിന്നും OPTHOMOLOGY ബിരുദവും ലണ്ടനില്‍ ഉപരിപടനവും നടത്തിയ ബഷര്‍ ജെഷ്ടന്ടെ മരണത്തോടെ1994 ലണ്ടനില്‍ നിന്നും സിറിയയില്‍ തിരിച്ചെത്തി .
കണ്ണ് രോഗ വിദഗ്തനായ ബഷാരില്‍ സിറിയയുടെ പുതിയൊരു "കണ്ണ്"ജനം പ്രതീക്ഷിച്ചു .ബാത്ത് പാര്‍ട്ടിയുടെ അമരക്കാരനായി നിയമിധനായ ബഷരിനെ ആവേശത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്
ഇംഗ്ലീഷ് ,ഫ്രഞ്ച് ഭാഷകള്‍ മനോഹരമായി കൈകാര്യം ചെയുന്ന ബഷാരില്‍ ജനം ഒരു പാട് പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തി ലണ്ടനിലെ വെസ്റ്റൊരി ഹോസ്പിറ്റലില്‍ നിന്നും പരിശീലനം നേടിയ ഈ നേത്ര ഡോക്ടര്‍ സിറിയയുടെ ചരിത്രം തിരുത്തുമെന്നവര് സ്വപ്നം കണ്ടു
പ്രസിഡണ്ട് പദത്തില്‍ എത്തുന്നത് വരെ കൂടുതല്‍ രാഷ്ട്രിയ രംഗത്ത് ഇല്ലാതിരുന്ന ബഷര്‍ സിറിയന്‍ കമ്പ്യൂട്ടര്‍ സോസൈടിയുടെ മേധാവി എന്ന നിലയില്‍ ആണ് ലോകം ശ്രദ്ധിച്ചത് .
ജനാതിപത്യതിന്ടെ മഹനീയതയെ കുറിച്ച് വാചാലനായ ബാഷര്‍
ആട്ടിന്‍ തോല് അണിഞച്ച ചെന്നായ ആണെന്ന് മനസിലാക്കാന്‍ കൂടുതല്‍ കാത്തു നില്‍കേണ്ടിവന്നില്ല
ഭരണത്തിനേടിരെ അഭിപ്രായം പറയുന്നവരുടെ നാവുകള്‍ പൈശാചികമായി ബന്ടിക്കപെട്ടു
സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ഫേസ് ബുക്കും യൂടുബും നിരോധിച്ചു.
കുടുംബങ്ങളെയും ബന്ദുക്കളെയും പട്ടാള തലപത് കുടിയിരുത്തി ,എതിര്കുന്നവരെ വകവരുത്തുക എന്നാ കാടന്‍ നിയമം നടപ്പിലാക്കി
മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തി.
ഇന്ന് ബഷരിനെടിരെ ആയിരങ്ങള്‍ മരിച്ചു വീഴുന്നു,,,,,, പീഡന മുറകള്‍ അനുസ്യൂതം തുടര്‍ന്ന് കൊണ്ടിരിക്കുന്നു
ദിവസവും സിറിയയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ കരലളിയിപികുന്നതാണ് .
സിറിയയില്‍ നിന്നും അടിക്കുന്ന കാറ്റ് രക്തംതിന്ടെതാണ് ,പച്ചയായ മുനുഷ്യ രക്തതിണ്ടേ ഗന്ധം !
ലോക രാഷ്ട്രങ്ങളുടെ മുന്നരീപ്പുകളും , സമ്മര്‍ധങ്ങളും , കണ്ടിലെന്ന് നടിക്കുന്നു ഈ "ഏകാതിപതി "
വിശുദ്ധ റംസാനില്‍ ടാങ്കുകളും ,ബോംബുകളും വര്‍ഷിച്ചു സ്വന്തം ജനതയെ കൊന്നു തീര്‍കുന്ന ഈ രക്ത ദാഹിക്ക് കാലം മാപ്പ് നല്‍കില്ല
കാത്തിരുന്നു കാണാം
Subscribe To
Popular Posts
-
പുരുഷനെന്ന രൂപത്തെ ഞാന്‍ ഭയകുന്നു പുരുഷ സമൂഹത്തെ വെറുകുന്നു വൃത്തി കെട്ട കണ്ടാമൃഗങ്ങള്‍ , നൊന്തു പെറ്റ ഗര്‍ഭ പത്രം പോലും കുത്തി കീറുന്ന വ...
-
നാളെ പതിനഞ്ച് ആണ് .റാതീബും ഉണ്ടാവും വരാതിരിക്കരുത് .ബിയാത്തു വിനടെ പേരില്‍ നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ . ശരിയാ മരിച്ചവര്‍ക്ക് ...
-
ബോംബും അയാളും ... സ്റ്റീലും പ്ലാസ്റ്റികും വിഷാദ രോഗം നിമിത്തം ശരീരം ശുഷ്ക്കിച്ച കുറേ പൊടികളും ജീവൻ വെച്ചു അയാളെ ഒന്ന് തുറിച്ച...
-
തു ടര്‍ച്ചയായ ഒഴിവു ദിവസങ്ങള്‍ , ചാനലുകളെ സഹിച്ചിരിക്കുക പ്രയാസം ,,,,,, പറയൂ വല്ലതും ,,,, ഒന്നാമന് - ഒടുവില്‍ ഗദ്ദാഫി ലിബിയയില്‍ ...
-
ദൈവം ഏകനാണ് , ഏകനായ ദൈവത്തിലെകുള്ള വഴി പലതാനെന്നു ചില ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു "ഏകമ് സത് വിപ്ര ബഹുതാ വതന്ടി" സത്യം ഒന്ന് മാ...
-
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ വാവോലിന് ഷാജിക്ക് ഇനി മൂന്ന് മക്കള്‍ മാത്രം ,കാരണം പതിനാല് കാരനായ തന്ടെ ഒരു മകനെ അയാള്‍ ഇന്നലേ രാത്രി കൊ...
-
"എനിക്ക് നൂറ്റംബത് ദിര്‍ഹം കടം വേണം ! അടുത്ത മാസം പതിനഞ്ചാം തിയ്യതി തിരിച്ചു തരും നമ്മുടെ സഹ മുറിയന്‍ മാരില്‍ അബ്ദുല്‍ ജബ്ബാര്‍ , ശുകൂര...
-
വിശകുന്നു ചെറിയ മീന്‍കുഞ്ഞങ്ങള്‍ തള്ള മീനിനോട് പരാതി പെട്ടു ജന്മം നല്കിയ സ്ഥിതിക്ക് ജീവിക്കാനുള്ള വഴിയും പഠിപ്പിക്കുക. കുഞ്ഞങ്ങള് ബഹളം ...
-
ഇന്ന് ഹര്‍ത്താലാണ് പെട്രോളിന് തീ പിടിച്ചു ,, കേന്ദ്ര സര്‍ക്കാര്‍ തുലയട്ടെ ഇതാ ഇത് നിര്‍ദേശം കട തുറക്കരുത് .വാഹനം ഓടരുത് ഇരു ചക്ര വാഹവനവു...
2 comments:
പാവങ്ങളായ സാധാരണകാരന്റെ നെഞ്ചില്‍ തോക്ക് പായികുന്നവന് നാളെ ദൈവം അവന്റെ കടുത്ത പ്രഹരം തന്നെ നല്ക്കും ഉറപ്പ്
നല്ല് പോസ്റ്റ്
സിറിയ കത്തുന്നതല്ല, കത്ത്തിക്കുന്നതല്ലേ.. രാജ നീതി നല്കുന്നതിനു പകരം കൊപ്പകളില്‍ രക്തം നിറച്ചു നല്കുന്ന സ്വേചാധിപത്യം. പടച്ചവനറിയാം!!! ഇതിന്റെ പിന്നിലെ കഴുകന് കണ്ണുകളെ.. ആശംസകള്‍..
Post a Comment