Sunday 7 August 2011

വിശപ്പ്

വിശകുന്നു
ചെറിയ മീന്‍കുഞ്ഞങ്ങള്‍ തള്ള മീനിനോട് പരാതി പെട്ടു
ജന്മം നല്‍കിയ സ്ഥിതിക്ക് ജീവിക്കാനുള്ള വഴിയും പഠിപ്പിക്കുക. കുഞ്ഞങ്ങള്‍ ബഹളം വെക്കാന്‍ തുടങ്ങി
സമുദ്രം വിശാലമാണ് ,വിശാലമായ് സമുദ്ര ലോകത്ത് എവിടെയും നിങ്ങള്ക്ക് കറങ്ങി നടക്കാം
അതിര്‍ത്തികളില്ലാത്ത ലോകം കാണുക , മതിലുകളില്ലാത്ത ലോകമാണ് സമുദ്രം .അക്രമ വാസന ഇല്ലാത്ത ലോകം
മനുഷ്യരുടെ ചൂണ്ടയും വലയും പേടിക്കുക
മീന്‍ കുഞ്ഞങ്ങള്‍ നീരസോതോടെ പറഞ്ചു ,,,,,,,,വിശക്കുമ്പോള്‍ ത്വത്വ ശാസ്ത്രവും ,ദര്‍ശനങ്ങളും
വിശപ്പിന്ടെ ജീവിത ദര്‍ശനം വിശപ്പടക്കുക എന്നത് മാത്രമാണ് .ത്വത്വ ശാസ്ത്രങ്ങള്‍ പുഴുങ്ങി തിന്നാന്‍ കഴിയില്ല
വേണ്ടത് വിശപ്പ്‌ മാറ്റാനുള്ള ഉപാതിയാണ് ... അതിനു ശേഷം ശാസ്ത്രങ്ങള്‍ പറയാം
കുട്ടികള്‍ വിടുന്ന മട്ടില്ല
അപ്പോഴേക്കും പട്ടിണി കാരണം ആത്മഹത്യാ ചെയ്ത ഒരാളുടെ ശവശരീരം സമുദ്രതിന്ടെ ഒരു ഭാഗത്തൂടെ ഒഴുകി വരുന്നത് മീന്‍ കുഞ്ഞങ്ങള്‍ കണ്ടു
കൂടുതല്‍ പറയാന്‍ നില്‍ക്കാതെ , തള്ള മീനിന്ടെ ഉപദേശം പൂര്‍ണമായും കേള്‍ക്കാന്‍ നില്‍ക്കാതെ
ആര്‍ത്തിയോടെ ലകഷ്യ സ്ഥാനത്തേക്ക് നീന്തിയടുത്തു

No comments:

Popular Posts