കീരിയും പാമ്പും ഓര്‍മയായി
കീരിയും പാമ്പും വീണ്ടും കണ്ടു മുട്ടി
രണ്ടു പേരും പരസ്പരം പുഞ്ചിരിച്ചു ,
പുതിയ തലമുറയ്ക്കായ് നാം ശ്രമിക്കുക എല്ലാം മറക്കുക. പൊറുക്കുക ,,
നാം ഒന്നാവുക ,ഒരു പുതു സന്ദേശം ലോകത്തിനു നല്‍കുക
പരസ്‌പരം ചര്‍ച്ച ചെയ്തെടുത്ത തീരുമാനം , ഉറച്ച തീരുമാനം, വെറും മനുഷ്യരുടെ തീരുമാനമല്ല
ആരും അറിയാതെ നേരം പുലരാന്‍ നേരം
അവര്‍ കിഴക്കേ വളപ്പിന്‍ പറമ്പില്‍ ഒത്തു കൂടി, ഏകാന്ത നിമിഷങ്ങള്‍
പരസ്‌പരം ചുംബനങ്ങള്‍
എല്ലാം മറന്നു
പുതിയ ചരിത്രം
പുതിയതലമുറ
പുതിയ ലക്ഷ്യം,
രംഗം കണ്ടു നില്‍ക്കുകയായിരുന്നു അയാള്‍.............
ഹാഹാ ,,,,,,ശത്രുകള്‍ തമ്മിലും സ്നേഹമോ , ശത്രുക്കള്‍ തമ്മിലും ലോഹ്യമോ.സഹിച്ചില്ല ,പ്രതികരിക്കണം ,
ആവേശം കൂടി ,,,,,,,,,, ഉരുളന്‍ കല്ലെടുത്ത് ,
ഉന്നം തെറ്റിയില്ല
പറന്നകലുന്ന പ്രാണന്‍ നോക്കി അയാള്‍ പൊട്ടി ചിരിച്ചു
<ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്-വിസ ക്യാന്‍സല് ആണ് പക്ഷേ............................... .<
പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?കഥ
ന്യത്തം വെയ്കുന്ന പുഴയുടെ മാറിടത്തില്‍ നോക്കി രാജലക്ഷ്മി കുറേ നേരം ഇരുന്നു കൂടെ സതീഷ് കുമാറും
കിഴക്ക് നിന്നും നഗ്നയായി വന്ന കാറ്റ് പരിഹാസതോടെയാണോചിരിച്ചത് ?
പുഴയുടെ തലമുടിക്കടുത് കെട്ടി പിടിച്ചു കിടക്കുന്ന പേരറിയാത വൃക്ഷതിന്ടെ കൊമ്പില്‍ പരിസരം മറന്നു ആലിംഗനം നടത്തുന്ന കമിതാക്കളായ രണ്ടു മാട പ്രാവുകള്‍ പറയുന്നതെണ്ടാണ് ?
ജീവിതത്തിന്ടെ വാതിലുകള്‍ കോട്ടിയടച് ,താക്കോല്‍ കൂട്ടങ്ങള്‍ കയ്യില്‍ പിടിച്ചു മരണ കവാടതിലെകുള്ള യാത്രക്കിടയില്‍
കാറ്റും മാടപ്രാവും വഴിമുടക്കുകയാണോ?മനസ് പ്രകാശത്തെയും ഭേദിച്ച് പ്രയാണം നടത്തുകയാണ്
അറിയാതെ രണ്ടു മനസുകള്‍ ഒന്നായി രൂപം പ്രാവിച്ചു ".ഇമ്മിണി വലിയ " ഒന്നായി ജീവിക്കണമെന്നു അവര്‍ കൊതിച്ചു
എതിര്‍പ്പ് ശക്തമായി .
കൊല്ലുമെന്ന ഭിഷണികു നാവ് മുളച്ചു
കത്തിച്ചു കളയുമെന്ന് മുന്നരീപ്പുകള്‍ക്ക് കൈകാലുകളുണ്ടായി
ഉടലില്‍ തല ബാക്കി നില്കില്ലെന്നു കുടുംബ കാരണവര്‍ ,താക്കിത് ചെയ്തു
സഹികെട്ട്,ഒടുക്കം ജീവിതത്തിന്ടെ മുറികള്‍ പൂട്ടി താക്കോലുമായി മരണ കവടതിലെക് യാത്ര തിരിച്ചതാണ്
മരണവും അത്ര സുഗമുള്ള ഏര്‍പ്പാട് അല്ല എന്ന് പ്രകൃതി മൊഴിയുന്നത് പോലെ............
ജിവിതത്തില്‍ നിന്നും ഒളിച്ചോടുനവര്‍ ഭീരുക്കലല്ലേ? ദൈവം തന്ന ജീവിതം ആവശ്യപ്പെടാതെ തിരിച്ചു കൊടുക്കുന്നത് ന്യായമാണോ ?
ചോദ്യങ്ങള്‍ പുഴയ്ക്കു ചുറ്റും കടല്‍ മട്സ്യങ്ങളായി രൂപം പ്രവിച്ചു , എണ്ണിയാല്‍ ഒടുങ്ങാത്ത ചോദ്യങ്ങള്‍ ? വ്യക്തമായ ഉത്തരങ്ങള്‍ . ,
പുഴയോന്നു ചിരിച്ചു. കടലിന്ടെ കമുകിമാരാണോ പുഴകള്‍ ?കടലിനെ പ്രാപിക്കാന്‍ വെമ്പുന്ന പുഴ,പാട്ട് പാടി ന്യത്തം ചെയ്തു
തിരമാലകള്‍ പാറകെട്ടുകളെ വസ്ത്രം അണിയിച്ചു , പെട്ടെന്ന് വന്ന മഴ ന്യത്തത്തിനു സംഗീതം നല്‍കി
വ്യക്തമായ തീരുമാനം എടുക്കും മുമ്പേ പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?എങ്ങോട്ടാണ്
മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്-കറവപ്പശു
കിറ്കിറ്ത്യം ഹസ്സന്‍ ഹാജി-കഥ
"എനിക്ക് നൂറ്റംബത് ദിര്‍ഹം കടം വേണം !
അടുത്ത മാസം പതിനഞ്ചാം തിയ്യതി തിരിച്ചു തരും
നമ്മുടെ സഹ മുറിയന്‍ മാരില്‍ അബ്ദുല്‍ ജബ്ബാര്‍ , ശുകൂര്‍ ഒഴിച്ച് ആര്‍ക്കും നല്‍കി സഹായിക്കാം ,കാരണം
അവര്‍ക്ക് രണ്ടു പേര്‍ക്കും നൂര്‍ രൂപ വീതം കൊടുക്കാനുണ്ട്."
... അട്ടിയിട്ട കട്ടിലിന്ടെ രണ്ടാം നിലയില്‍ നിന്നും കമ്പിളി പുതപ്പ് തലയില്‍ നിന്നും മാറ്റി കിറുകൃത്യം ഹസ്സന്‍ ഹാജി സര്‍വരും കേള്‍ക്കെ പറഞ്ഞു
താഴേ നിലയിലുള്ള സഹമുറിയന്‍മാര്‍ തല പുറത്തിട്ടു മുകളിലേക് നോക്കി......
"നിങ്ങള്ക്ക് അറിയുന്നത് പോലെ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ .. സര്‍വതും നല്ല അടുപത്തിലാണ് ഇവരെ പ്രീതി പെടുത്താന്‍ മാസാമാസം ഇരുനൂര്‍ ദിര്‍ഹം വേണം
ശമ്പളമായി കിട്ടുന്ന ആയിരത്തി മുന്നൂറ്റി അമ്പതു ദിര്‍ഹമില്‍ നിന്നും സാധാരണ മാറ്റി വെക്കാറുണ്ട്. ഇത്തവണ പറ്റിയില്ല ...
കുടുംബ ബജറ്റില്‍ ചില താളപിഴകള് !!"
ഹസ്സന്‍ ഹാജി മുറിയിലെ തലമുതിര്‍ന്ന അന്തെ വാസിയാണ്. ഉളളത് വെട്ടി തുറന്നു പറയും .കാര്യങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കും . വാക്ക് മാറ്റി ശീലമില്ല. പൈസ കടം വാങ്ങിതിരിച്ചു നല്‍കിയില്ല എന്ന ചീത്ത പേര് ചരിത്രത്തില്‍ ഇല്ല
ഹസ്സന്‍ ഹാജി ക്ക് സഹ മുറിയന്‍ പേരിന്റെ കൂടെ ഒരു "കിറ്കിറ്ത്യം" എന്ന സ്ഥാന പേര് കൂടി നല്‍കി
ഹസ്സന്‍ ഹാജി കിറ്കിറ്ത്യം ഇരുപത്തഞ്ചു വര്‍ഷമായി പ്രവാസിയാണ് . .ചില്ലറകാരനയിരുനില്ല. ബിനിനസ് കാരനായിരുന്നു. നാലു ഗ്രോസറീകല്‍ .മൂന്ന് കഫ്റ്റെറീയ ,.രണ്ടു തുണികടകള്‍ !!!
ഇതൊക്കെ സ്വന്തം ഉണ്ടായിരുന്നു
പണം വളരാന്‍ തുടങ്ങിയപ്പോള്‍ ഹസ്സന്‍ ഹാജിയുടെ ആവശ്യവും വളര്‍ന്നു , റിയല്‍ എസ്റ്റേറ്റ്‌മാര്‍കറ്റില്‍ പണം നിഷേപിക്കാന്‍ സാമ്പത്തിക "ഉപദേഷ്ടാക്കള്‍" പ്രചോദനം നല്‍കി
പലതും വെട്ടി പിടിക്കാനുള്ള മോഹം , നിഷേപങ്ങള്‍ കൃത്യമായിരുന്നു എല്ലാ പണമിടപാടും കിറുകൃത്യം ആയിരുന്നു.
ഉദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല
"ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് " കൊട്നു രക്ഷപ്പെടാം,അന്ന് ഹസ്സന്‍ ഹാജിയെ ഒരു പാട് സ്നേഹിക്കുന്ന ബാങ്ക് പ്രധിനിധികള്‍ ഉപദേശിച്ചു , തേനില്‍ പുരട്ടിയക്കുകള്‍ ... അവഗണിക്കാന്‍ ഹസ്സന്‍ ഹാജിക്ക് കഴിഞ്ഹില്ല
വടക്ക് നിന്ന് കിഴകൊട്ടും കിഴക്ക് നിന്ന് വടക്കോട്ടും അഹോരാത്രം ഓടിയിട്ടും ഉദ്ദേശിച്ചത്ര പണം വളര്നില്ല .
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് തലകുത്തി വീണു... ബാങ്കുകള്‍ ഹസ്സന്‍ ഹാജിയെ ഭീഷണി പെടുത്താന്‍ തുടങ്ങി - രാത്രി ഉറക്കത്തില്‍ യു എ ഇ ജയിലുകള്‍ സ്വപ്നം കണ്ടു തടവറകളില്‍ നിന്നും ആരൊക്കെയോ പൊട്ടിചിരിക്കുന്നു
ഒടുക്കം ഹസ്സന്‍ ഹാജി കടുത്ത ഒരു തീരുമാനമെടുത്തു, ഉറപുള്ള തീരുമാനം ...
ആസ്തികള്‍ മുഴുവന്‍ വിറ്റു.വീടും പറമ്പും വിറ്റു , ചെറിയ ഒരു വീട് വെച്ച് ജീവിത ബജറ്റുകള്‍ മാറ്റി എഴുതി ...........
ഇതൊക്കെ പഴയ കഥകള്‍
ഇന്ന് ഹസ്സന്‍ ഹാജി പൂജ്യം ആണ് വെറും വട്ട പൂജ്യം. ഇപ്പോഴത്തെ പ്രശനം നൂറ്റംബത് ദിര്‍ഹം ആണ്
ആരും ഒന്നും പറയുന്നില്ല...
ഹസ്സന്‍ ഹാജി വീണ്ടു തന്‍റെ ദയനീയ മുഖം കൂടുതല്‍ പുറത്തേക്കിട്ടു
"ഇല്ലേ ആരുടേ അടുത്തും?"
വലതു വശത്തെ കട്ട്ലിന്ടെ മുകളില്‍ നിന്നും മീശ മുളച്ചു തുടങ്ങിയ ആശാരി ചന്ദ്രന്ടെ മകന്‍ സുദീഷ് പറഞ്ഞു
"ഉണ്ട് ഹാജിയാരെ ....
മാസത്തെശമ്പള വകയില്‍ നാനൂര്‍ ദിര്‍ഹം ബാക്കി ഉണ്ട് , തീര്‍ത്തും എടുത്തോളൂ "
അടുത്ത മാസം തിരിച്ചു തന്നാല്‍ മതി
പുതിയ തലമുറയിലും മഹാമനസ്കര്‍ ഉണ്ടെന്നു ഹാജിയാര്‍ സ്വയം പറഞ്ഞു
"നാളേ മതി" ഹാജിയാര്‍ പുതപ്പിനുളിലെക്ക് തല വലിക്കാന്‍ തുടങ്ങുപ്പോള്‍ മൊബൈല്‍ ഫോണ്‍ ഒന്ന് ഗര്‍ജിച്ചു !!
ഹാജിയാര്‍ ശരിക്കും ഞെട്ടി . മറുവശത് മോളായിരുന്നു
"ഉമ്മാക്ക് തീരെ തീരേ സുഖമില്ല.ഇന്ന് ഡോക്ടറുടെ അടുത്ത് പോയിരുന്നു.രണ്ടു വൃക്കകളും തകരാറിലാണ് ഡായല്യ്സിസ് ചെയ്യണം , ചിലപ്പോള്‍ ഒപറേഷന്‍ വേണ്ടി വരും .
ബാപ്പ ഇന്ന് തന്നേ അന്‍പതിനായിരം രൂപ അയക്കണം .............."
"എന്താ ഹാജിയാരെ ??" സഹമുറിയന്‍മാര്‍ കാര്യം തിരക്കി
ഹസ്സന്‍ ഹാജി ഒന്നും പറയുന്നില്ല, കണ്ണില്‍ നിന്നും രണ്ടു ചോര തുള്ളികള്‍ പുറത്തു വന്നു
b>അവന്‍ നിദ്രയിലാണ് !!!!!! കഥ
.ഉറങ്ങുകയായിരുന്ന എന്ന്നെ തട്ടി ഉണര്ത്തി അവന് പറഞു
സുഹൃത്ത്- മനസ് വേദനിക്കുന്നു , പതറുന്നു !എത്തും പിടിയും കിട്ടുന്നില്ല ,
വേദനയുടെ സമുദ്രങ്ങള് അലയടിച്ചു വരുന്നു,,,,,,
എനിക്ക് സംസാരിക്കണം ഒരു പാട് ,,,,,ഒരു പാട്
ഞാന്പറഞ്ഞു സ്വാഗതം .... സഹോദരാ സ്വാഗതം
ലോകത്ത് വേദന അനുഭവിക്കുന്ന ആദ്യത്തേയോ അവസാനതെയോ വ്യക്തി താനല്ല
വേദന വെട്ടി എടുത്ത കുഴികള്ക്ക് മുകളില് മണ്ണിടാന് പഠിക്കുക
ഇന്നലയുടെ നിരാശകളീ മണ്ണില്‍ കുഴിച്ചു മൂടുക
നിരാശകള് നമ്മെ പിന്നോട്ട വലിക്കും
വേദനയുടേ മുകളില് വീണ്ടുമൊരു "ബുര്ജ് ഖലീഫാ" യ്ക്ക് പ്രചോദനം നല്കുന്നവരാണ് ഭൂരിപഷം . മറക്കുക പലതും അതാണ് ജീവിതം.................................
നേരം വെളുക്കുവോളം ഞങ്ങള് സംസാരിച്ചു
നന്ദി സഹോദരാ നന്ദി ,ഒരു പാട് .അവന്ചിരിച്ചു ,,,,,,മനോഹരമായി ചിരിച്ചു
പൊട്ടിയ പല്ലിനിടയിലൂടെ ഏതാനും കടന്നലുകള് പറന്ന് പോവുന്നത് ഞാന്കണ്ടു
ഇന്നലേ വൈകീട്ട് വീണ്ടും ഞാന് അവനേ കാണാന് പോയി
ഉറങ്ങാനുള്ള തയ്യാര്‍ എടുപ്പിലായിരുന്നു അവന്‍
സുഹുര്തെ എനിക്ക് അല്പ്പം സംസരികക്നുണ്ടയിരുന്നു.... ഞാന്പറഞു
പാതി തുറന്ന കണ്ണുകളോടെ അവന് ഇപ്രകാരം
മറുപടി നല്കി
ദയവ ചെയ്തു ശല്യം ചെയ്യരുത് എനിക്ക് ഉറങ്ങണം ,,,,,ഇപ്പോള്പോവൂ....
ശരിയാണ് അവനു ഉറങ്ങുകയാണ് ......തെറ്റുകാരന് ഞാന്അല്ലെ?
ഉറക്ക് പ്രധാനപെട്ടതല്ലേ?
ഒന്നും പറയാതെ ഞാന് വന്ന വഴിയേ മടങ്ങി
ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്-ബാപ്പൂട്ടിക്ക ജീവിതം പറയുന്നു-കഥ-
strong>പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?കഥ