Saturday 23 July 2011

നീതി ശാസ്ത്രം അഭയാര്‍ഥി ക്യാമ്പില്‍

വേദനയുടെ പായലുകള്‍ , വിഷാദാതിന്ടെ പരല്‍ മീനുകള്‍ ,മുത്തുകള്‍ , ചിപ്പികള്‍,അകാല ചരമം പ്രാവിച്ച സ്വപ്നങ്ങളുടെ ശവ കല്ലറകള്‍, ,എവിടെയോക്കെയോ തേനീച്ച കൂടുകള്‍ ,.....................
ഖല്‍ഫാന്‍ അലി എന്നാ ഇറാഖി പൌരന്‍ തന്ടെ ഹൃദയം പുറത്തെടുത്തു ഡോക്ടര്‍ ഉഷ കുമാരി ജയച്ചന്ദ്രന്ടെ മുന്നില്‍ കാണുന്ന വിശാലമായ തളികയില്‍ നിരത്തി വെച്ചു.
ഡോക്ടര്‍ സ്റ്റെടസ്കോപ് മേശക്ക് മുകളില്‍ വെച്ചു ഹൃദയത്തിലേക്ക് തുറിച്ചു നോക്കി .സൈകോളജി കളിപാട്ടം പോലെ കയ്കാര്യം ചെയുന്ന ഡോക്ടര്‍ പെട്ടെന്ന് ഒന്ന് അമ്പരന്നു
അനാട്ടമി പഠിച്ചവന് ഹൃതയം കാണാന്‍ കഴിയുമോ ഡോക്ടര്‍? ഡോക്ടര്‍ മജിദ്‌ ഹസ്സന്‍ പറയുന്നു ഹൃതയം മാറ്റി വെക്കണമെന്ന് അയാള്‍ക്ക് ഹൃതയാതെ കുറിച്ച എന്ത് അറിയും ? ഇനി ഹൃതയം മാറ്റിയാല്‍ എനിക്ക് വികാരങ്ങള്‍ തിരിച്ചു കിട്ടുമോ ഡോക്ടര്‍ ?പഴയത് പോലെ എനിക്ക് ചിരിക്കന്‍ കഴിയുമോ ?
ഖല്‍ഫാന്‍ അലിയുടെ ചോദ്യങ്ങള്‍ ഇടി മിന്നല്‍ കണക്കെ ഉഷാ കുമാരിയിലേക്ക് ആഴ്ന്നു ഇറങ്ങുകയാണ്
ഇരുപത് വര്‍ഷത്തെ തന്ടെ സേവനത്തിനിടയില്‍ ഇത്തരം അനുഭവം ആദ്യമാണെന്ന് ഡോക്ടര്‍ ഓര്‍ത്തു .ഉപബോധ മനസുകളെ കയ്യിലെടുക്കാനും കഴുകി വൃത്തിയാക്കി ബോധ മനസിലേക്ക് സന്നിവേശിപിച്ച ആരോഗ്യമുള്ള മനസുകളെ വാര്‍ത്തെടുക്കാനും പ്രഗത്ഭയാണ് ഡോക്ടര്‍ ഉഷ്കുമാരി , അടിസ്ഥാന പരമായി മനുഷ്യ മനസിന്ടെ ഘടന ഒന്നാണ് .ഭാഷ ദേശങ്ങളുടെ വ്യതിയാനം, അനുഭവങ്ങളുടെ വിത്യസ്തത ,ഈ ഘടനയ്ക്ക് മാറ്റം വരുത്തുന്നു
മന:ശാസ്ട്രതിന്ടെ അളവ് കോലുകള്‍ ദേശങ്ങല്‍കനുസരിച്ചു മാറ്റംവരൂത്തെണ്ടാതല്ലേ?
ഡോക്ടര്‍ ഉഷാകുമാരി മനശാസ്ത്ര സിദ്ധധങ്ങളെ കുറിച്ചും പ്രയോഗിഗതകളെ കുറിച്ചും കുറെ നേരം ആലോചിച്ചിരുന്നു ,മാര്‍ക്സിനെയും ഫ്രോയിടിനെയും പോസ്റ്റ്‌ മോര്ടം നടത്തി ,മനസില്ലാതെ മനുഷ്യനുണ്ടോ?മനസിന്ടെ പരിണാമത്തെ കുറിച്ച് പറയാത്ത ചാള്‍സ് ഡാരവിനോട്‌പുച്ഛം തോണി
മാനസികപരിണാമം ഇല്ലാതെ മനുഷ്യ പരിണാമാമോ ?
സാമ്പത്തിക ഭദ്രത ഉള്ള വന്ടെ മന;ശാസ്ത്രം
പാപ്പരയവരുടെ മന;ശാസ്ത്രം
പ്രേമനൈരശ്യം ബാധിച്ചവണ്ടേ മന;ശാസ്ത്രം ,
വിശപ്പിന്ടെ , കാമാതിണ്ടേ പരിഹാസതിന്ടെ,വേദനയുടെ മന;ശാസ്ത്രം
ഇവിടെ ഇതാ പ്രത്യേക തരം മന;ശാസ്ത്രം
യുദ്ധ ഭൂമിയില്‍ സര്‍വതും നഷ്ടപെട്ടവന്‍ ഭാര്യ്യും പതിനാല് കാരിയായ മകളും പട്ടാളതിന്ടെ ക്രൂരമായ ബലാല്‍ കാരത്തിന് വിധേയമാക്കി കശാപ്പ് ചെയ്യപ്പെട്ടു ,പിതാവിന്ടെ അഴകി ദ്രവിച്ചു മൃതശരീരം ദിവസങ്ങളോളം കഴുകന്‍ മാര്‍ക്ക് ആഹാരമായി
യുവത്വതിണ്ടേ തീഷ്ണത കൊണ്ട് അലംകൃതമായ സഹോദരന്ടെ ശരീര ഭാഗങ്ങള്‍ ചിന്നി ചിതരി ,പിതൃ സഹോദരന്ടെ നാക്ക്‌ മുറിച്ചു മാറ്റി ,
പിതമാഹണ്ടേ കൈകാലുകള്‍ ഹോമിക്കപെട്ടു.
നഷ്ടം എന്ന വാക്കിന് നഷ്ട്ടതിണ്ടേ തീവ്രതയെ ആവാഹിക്കാനുള്ള പ്രാപ്തി ഉണ്ടോ?
പതിനാല് വര്ഷം മുമ്പ് ബിസിനസുമായി യു ഏ യില്‍ എത്തിയ ഇറാഖി പൌരന്‍ ഖല്‍ഫാന്‍ അലിയെ കുറിച്ച് നാസര്‍ ബര്‍ദാന്‍ എന്ന ഫലസ്തിന്‍ യുവാവില്‍ നിന്നും ഡോക്ടര്‍ഉഷ കുമാരി ഏറെ കുറേ മനസ്സില്‍ ആക്കിയിരുന്നു രണ്ടു മാസം മുമ്പ് ഇറാഖിലേക്ക് കുടുംബ തോടെ യാത്ര ചെയ്തു തിരിച്ചു വന്നത് ഏകനായി ,
വെറും കയ്യോടെ ,
മരവിച്ച മനസോടെ
ശൂന്യമായ ഹൃതയതോടെ
ആരോടും ഒന്നും ഉരിയാടാതെ ദിവസങ്ങളോളം പള്ളികളില്‍ താമസിച്ചു
ഓര്‍മകളുടെ പല്ലുകള്‍ പോലും കൊഴിഞ് പോയി
അവശേഷിക്കുന്ന ഏക സഹോദരന്‍ "ചാവേറായി " മാറി എന്ന സത്യം അറിയുന്നതോടെ ഹൃതയാഘതം അയാളെ ആശുപത്രിയില്‍ കൊണ്ടെത്തിച്ചു
സര്‍വതും നഷ്ടപെട്ടവണ്ടേ അവസാനത്തെ അഭയ കേന്ദ്രമാണോ "ചാവേറുകള്‍ " ചാവേറുകള്‍ ജനികുന്നതെണ്ട് കൊണ്ട് ?പഠന സാധ്യത ഉള്ള പുതിയ മേഖലയാണിത് ,പഠനവും തിസിസ്സും പൂര്‍ത്തിയായാല്‍ ഡോക്ടറേറ്റ്‌ ഉറപ്പ്. ,ജീവന്‍ നല്കാന്‍ കഴിയാത്തവര്‍ക്ക് ജീവന്‍
നശിപിക്കാനും അധികാരമില്ല ,സൃഷ്ടിക്കാന്‍ കഴിയാത്തതിനെ നശിപിക്കരുത്
എന്നാല്‍ , സര്‍വതും നഷ്ടപെട്ടവന്‍ ,വേദന മാത്രം കണ്ടു ശീലിച്ചവന്‍ ,അവഗണന മാത്രം ഏറ്റു വാങ്ങിയവന്‍ ,പ്രതീക്ഷയുടെ അവസാനത്തെ പുല്‍കൊടി പോലും നഷ്ടപെട്ടവന്‍ തന്നെ മൊത്തത്തില്‍ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് നേരെ ഉയരുന്നു വരുന്ന വികാരത്തിന് മുന്നില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുള്ളവന്‍ ,അവസാനം മരണത്തില്‍ കാമുകിയെ ദര്‍ശിക്കുന്നു .
തന്നിലേ സത്തയെ ഇല്ലാതാക്കിയ വ്യവസ്ഥിതിട്ക്ക് നേരെയുള്ള ശക്തമായ പ്രധിഷേധം .
നീതി ശാസ്ത്രത്തെ ജയിലുകല്കുള്ളില്‍ താമസിപിച്ചിട്ടുനീതി ശാസ്ത്രത്തെ കുറിച്ച സംസാരിക്കുന്ന നീതി പീഡകാരെ കഴിയുന്നതും വകവരുത്തുക .സ്വന്തം ശ്വാസം നില്കുന്നതിനു മുമ്പ്അന്ത്യ ശ്വാസത്തിന് തന്ടെ മനസിനെ രൂപ പെടുത്തിയ കൊടും കാട്ടാളന്‍ മാരെ കഴിയുന്നതും വകവരുത്തുക
ചാവേറുകളുടെ മന;ശാസ്ത്രം ഇതാണോ?ഉറച്ച വിശ്വാസി ചാവേര്‍ ആവുമോ?
ഡോക്ടര്‍ ഉഷാ കുമാരിക്ക് തന്ടെ മനസിന്ടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നി.
മറ്റുള്ളവരുടെ വേദനയുടെ വികാരത്തെ സ്വ വികാരതിലെക് സന്നിവേശിപ്പികുമ്പോള്‍ ഉണ്ടാവുന്ന അനിയന്ദ്രിതമായ വികാരതിന്ടെ നിര്‍ഗലനം,ഈ കുത്തൊഴുക്കില്‍ വേദനയും വിഷാദവും ഉയര്‍ത്തുന്ന ഭാവത്തില്‍ നിന്നുണ്ടാവുന്ന നിര് വികാരത.
ഉഷാ കുമാരിയുടെ കണ്ണില്‍ നിന്നും ഏതാനും കണ്ണീര്‍ കണങ്ങള്‍ മുന്നില്‍ നിരത്തി വെച്ച തളികയില്‍ നിറഞ്ഹു നില്‍കുന്ന ഹൃദയത്തിലേക്ക്‌ വീണു
പെട്ടെന്ന് അതൊരു പ്രവാഹമായി .അനിയന്ദ്രിദമായ വികാരതിന്ടെ അണ പൊട്ടി ഒഴുക്ക്
ഉഷാ കുമാരി ഇറാഖിയുടെ വേദനയുടെ ബിംബം ആവുകയാണ് ഇവിടെ .തന്‍ പഠിച്ച മന:ശാസ്ത്ര സിദ്ധാന്ദങ്ങളും പ്രായോഗികതയും
വെച്ച് ചികിത്സ നടത്തുന്ന താന്‍ നിസ്സഹായനാണെന്ന് ഡോക്ടര്‍തിരിച്ചറിയുന്നു
ആകാശത്തില്‍ ബോംബുകള്‍ വര്‍ഷിച്ചു,ഭൂമിയില്‍ നിന്നും വെടി ഉണ്ടകള്‍ ഉതിര്‍ത് മനസിന്ടെ ബാലന്‍സ് നഷ്ടപെട്ടഒരു സമൂഹത്തെ കൊന്നു തീര്‍കുന്ന കൊടും ക്രൂരരായ ലോകപട്ടാള മേധാവികള്‍ ,പുതിയ ഒരു മന:ശാസ്ത്ര സിദ്ധാണ്ടാന്തിനുരൂപം നല്‍കുമോ?
നീതിയുടെ കയ്കലുകള്‍ വെട്ടി മാറ്റി ,കണ്ണുകള്‍ ചൂഴ്ന്നെടുത് ,നീതിയുടെ പുനര്‍ ജന്മത്തെ കുറിച്ച് ഗീര്‍വാണം മുഴകുന്ന കൊടും ക്രൂരരെ , ലോക കാട്ടാളന്‍ മാരെ എത്ര മനുഷ്യ ജീവനുകളാണ് നിങ്ങള്‍ ഉറുംബിനെ കൊല്ലുന്ന ലാഘവത്തോടെ കൊന്നു തീര്കുന്നത് ?മന:ശാസ്ത്ര വിദഗ്താര്‍ പോലും മോനോരോഗികളായി മാറുന്ന മനസുകളുടെ മനസ് കാണാന്‍
നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കഴിയുമോ ?ഇവരുടെ വേദനയുടെ ശബ്ദം കേള്‍ക്കാന്‍ നിങ്ങളുടെ കര്‍ണ്ണങ്ങള്‍ തുറന്നു വെക്കുമോ?

No comments:

Popular Posts