Monday, 25 July 2011

ക്വട്ടേഷന്‍ സംഘകളുടെ ജിവിത ഫിലോസഫി

ക്വട്ടേഷന്‍ സംഘകളുടെ ജിവിത ഫിലോസഫി എന്ടാണ്?
ഉത്തരം ലളിതം
ജിവിതം പണമാണ് ,പണത്തിനു വേണ്ടി എന്തും ചെയും
സുഹൃത്തിനെ കൊലപെടുതും
അപരിചിതന്ടെ കഴുത്ത് വെട്ടും
വഴിപോകെന്ടെ കൈകാലുകള്‍ വെട്ടും
തട്ടി കൊണ്ട് പോയി പീഡിപിക്കും
ഇഷ്ടത്തിനനുസരിച്ച് ക്രൂരകൃത്യങ്ങള്‍ ചെയ്തു ആഹ്ലാദിക്കും .വേണ്ടത് പണം ,പണംമാത്രം !
വേണമെങ്കില്‍ മനുഷ്യ രക്തം കുടിക്കും ,മാംസം ചുട്ടു തിന്നും, ശരീരം കവരുകളിലാക്കി കുഴിച്ചു മുടും മനുഷ്യരാണോ ഇവര്‍,???
പിശാചെന്നു വിളിച്ചാല്‍ പിശാചുകള്‍ കൊടി പിടികില്ലേ?
മൃഗങ്ങളെന്നു വിളിചാല്‍ മൃഗങ്ങള്‍ പ്രധിഷേടികില്ലെ? വിശപ്പ്‌ അല്ലെങ്കില്‍ ഭയം നല്കാലികള്‍ക്ക് വേട്ട യടുന്നതിനു കാരണമുണ്ട്
എന്നാല്‍ ഈ ഇരുകാലികല്‍ക്കോ ?
അമ്മയെയും പെങ്ങളെയും അച്ഛനെയും മുതച്ചനെയും തിരിച്ചറിയാത്ത അധമന്മാര്‍
നൊന്തു പെറ്റ വയരിന്ടെ വില അറിയാത്ത മനുഷ്യ കോലങ്ങള്‍
രണ്ടു കാലും ഉടലും ഉടലിലൊരു തലയുമുന്ടെങ്കില്‍ എല്ലാവരെയും മനുഷ്യനെന്ന് വിളിക്കാമോ\?
ഉന്നത പോലീസ് ഉദ്യോഗസ്ഥാര്‍ വരേ ഇവരുടെ" മഹത്തായ സേവനം " തേടുന്നു എന്നെടത് കാര്യങ്ങള്‍ എത്തിയാല്‍
വേലിക്കും വിളക്കും അര്‍ത്ഥമെണ്ടാണ്?
ഇന്ന് പത്രത്തില്‍ വന്ന ക്വട്ടേഷന്‍ ന്യൂസ്‌ ഇങ്ങനേ..................
പതിമൂന്ന് പേര്‍ അടങ്ങുന്ന സംഘം പെട്രോള്‍ പമ്പില്‍ നിന്നും കരീം എന്ന യുവവിനേ തട്ടി കൊണ്ട് പോയി കര്‍ണ്ണാടക യോട് ചേര്‍ന്നുള്ള വയനാട് പച്ചിലകാട് തേയില തോട്ടത്തിനു സമീപം ആളൊഴിന്ന വീട്ടില്‍ പൂട്ടിയിട്ടു .ഇവര്‍ക്ക് കരീമിനെയോ കരിമിന് ഇവരെയോ അറിയില്ല.അബ്ദുല്‍ കാദര്‍ എന്നയാല്‍ പണം കൊടുത്തു നിര്‍ദേശം നല്‍കിയതാണ് .
പതിമൂന്ന് പേരും വശമുള്ള മര്‍ദന മുറകളൊക്കെ ഏകനായ കരീം എന്ന നിസ്സഹായനായ പാവത്തിന്ടെ മേല്‍ പ്രയോഗിച്ചു
മരണത്തിന്ടെ മണം കരീം ശരിക്കും അനുഭവിച്ചു ,മരണത്തിന്ടെ കാലൊച്ചകള്‍ അയാള്‍ ശെരിക്കും കെട്ടു
പോലിസിന്ടെ ഉചിതമായ ഇടപെടല്‍ കാരണം ആള്‍ രക്ഷപെട്ടൂ. ക്വട്ടേഷന്‍ സംഘം പിടിയിലുമായി
ചോദ്യം ഇവിടേ അവശേഷിക്കുന്നു
പിടിയിലായവര പുഷ്പം പോലെ ഇറങ്ങി വരില്ലേ ?വീണ്ടും കരീമുമാര്‍ക്ക് വേണ്ടി വല വിരികില്ലേ ?
ആരോപണങ്ങളും പ്രത്യാരോപണങ്ങളും അനുസ്യൂതം തുടരുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും വല്ലതും ചെയ്യാന്‍ കഴിയുമോ?ക്വട്ടേഷന്‍ സംഘകള്‍ക്ക് ചിക്കന്‍ ഫ്രൈ നല്‍കുന്ന
ആടിന്‍ തോല്‍ അണിഞഹ ചെന്നയ്കളെ കുട്ടിലടക്കെണ്ടതല്ലേ?
ക്വട്ടേഷന്‍ സംഘകളുടെ ജന്മതിന്ടെ കാരണമെണ്ടാണ്? ഒരു പഠനം നടത്താന്‍ "മഹാ മനസ്കര്‍ " തയ്യാറാവുമോ?

No comments:

Popular Posts