Sunday 24 July 2011

പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?കഥ

ന്യത്തം വെയ്കുന്ന പുഴയുടെ മാറിടത്തില്‍ നോക്കി രാജലക്ഷ്മി കുറേ നേരം ഇരുന്നു കൂടെ സതീഷ് കുമാറും
കിഴക്ക് നിന്നും നഗ്നയായി വന്ന കാറ്റ് പരിഹാസതോടെയാണോചിരിച്ചത് ?
പുഴയുടെ തലമുടിക്കടുത് കെട്ടി പിടിച്ചു കിടക്കുന്ന പേരറിയാത വൃക്ഷതിന്ടെ കൊമ്പില്‍ പരിസരം മറന്നു ആലിംഗനം നടത്തുന്ന കമിതാക്കളായ രണ്ടു മാട പ്രാവുകള്‍ പറയുന്നതെണ്ടാണ് ?
ജീവിതത്തിന്ടെ വാതിലുകള്‍ കോട്ടിയടച് ,താക്കോല്‍ കൂട്ടങ്ങള്‍ കയ്യില്‍ പിടിച്ചു മരണ കവാടതിലെകുള്ള യാത്രക്കിടയില്‍
കാറ്റും മാടപ്രാവും വഴിമുടക്കുകയാണോ?മനസ് പ്രകാശത്തെയും ഭേദിച്ച് പ്രയാണം നടത്തുകയാണ്
അറിയാതെ രണ്ടു മനസുകള്‍ ഒന്നായി രൂപം പ്രാവിച്ചു ".ഇമ്മിണി വലിയ " ഒന്നായി ജീവിക്കണമെന്നു അവര്‍ കൊതിച്ചു
എതിര്‍പ്പ് ശക്തമായി .
കൊല്ലുമെന്ന ഭിഷണികു നാവ് മുളച്ചു
കത്തിച്ചു കളയുമെന്ന് മുന്നരീപ്പുകള്‍ക്ക് കൈകാലുകളുണ്ടായി
ഉടലില്‍ തല ബാക്കി നില്കില്ലെന്നു കുടുംബ കാരണവര്‍ ,താക്കിത് ചെയ്തു
സഹികെട്ട്,ഒടുക്കം ജീവിതത്തിന്ടെ മുറികള്‍ പൂട്ടി താക്കോലുമായി മരണ കവടതിലെക് യാത്ര തിരിച്ചതാണ്
മരണവും അത്ര സുഗമുള്ള ഏര്‍പ്പാട് അല്ല എന്ന് പ്രകൃതി മൊഴിയുന്നത് പോലെ............
ജിവിതത്തില്‍ നിന്നും ഒളിച്ചോടുനവര്‍ ഭീരുക്കലല്ലേ? ദൈവം തന്ന ജീവിതം ആവശ്യപ്പെടാതെ തിരിച്ചു കൊടുക്കുന്നത് ന്യായമാണോ ?
ചോദ്യങ്ങള്‍ പുഴയ്ക്കു ചുറ്റും കടല്‍ മട്സ്യങ്ങളായി രൂപം പ്രവിച്ചു , എണ്ണിയാല്‍ ഒടുങ്ങാത്ത ചോദ്യങ്ങള്‍ ? വ്യക്തമായ ഉത്തരങ്ങള്‍ . ,
പുഴയോന്നു ചിരിച്ചു. കടലിന്ടെ കമുകിമാരാണോ പുഴകള്‍ ?കടലിനെ പ്രാപിക്കാന്‍ വെമ്പുന്ന പുഴ,പാട്ട് പാടി ന്യത്തം ചെയ്തു
തിരമാലകള്‍ പാറകെട്ടുകളെ വസ്ത്രം അണിയിച്ചു , പെട്ടെന്ന് വന്ന മഴ ന്യത്തത്തിനു സംഗീതം നല്‍കി
വ്യക്തമായ തീരുമാനം എടുക്കും മുമ്പേ പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?എങ്ങോട്ടാണ്

1 comment:

വെള്ളരി പ്രാവ് said...

നല്ലത്....
നന്മകള്‍.

Popular Posts