Sunday, 31 July 2011
മത വിശ്വാസം - തെറ്റും ശരിയും - നേരുന്നു റമദാന് ആശംസകള്‍
ദൈവം ഏകനാണ് ,
ഏകനായ ദൈവത്തിലെകുള്ള വഴി പലതാനെന്നു ചില ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു
"ഏകമ് സത് വിപ്ര ബഹുതാ വതന്ടി"
സത്യം ഒന്ന് മാത്രം വഴികള്‍ ധാരാളം .
"ആകശാല്‍ പതിഗംഗ തോട്തം യഥാ ഗച്ചി സാഗരം...........
ആകാശത്തില്‍ നിന്നും വരുന്ന ജലം എപ്രകാരം കടലില്‍ എത്തുന്നുവോ അപ്രകാരം . ആരാധനകള്‍ ദൈവത്തിലെകെത്തുമെന്നു സാരം
ചര്‍ച്ചകള്‍ , തര്‍ക്കങ്ങളും , വിതര്‍ക്കങ്ങളും എന്ട്തന്നെയായാലും , ദൈവത്തെ പ്രപികാനുള്ള മനുഷ്യന്ടെ ത്വരക്ക് കാലത്തോളം തന്നെ പഴകമുണ്ട്
മതം സമ്പൂര്‍ണ ജീവിത വഴി കാട്ടി യാവണം ,ജീവിത ദര്‍ശനമാണ് മതം
വിശപ്പിന്ടെ വിളിയറിയണം
വികരതിന്ടെ മഹിമയരിയണം
സ്നേഹത്തിന്ടെ ഉദാത്തത പറയണം
ബന്ധങ്ങളുടെ പവിത്രത ബോധ്യപെടുത്തണം
സാമ്പത്തിക നിയമങ്ങള്‍ എന്ടെന്നു പറയണം
ഭരിക്കെണ്ടാതെങ്ങനെ എന്ന് കാണിക്കണം .തെളിവുകളുടെ ചരിത്രം പറയണം
മാനസിക സംതൃപ്തിയുടെ വഴികള്‍ കാട്ടണം
ആരാജകത്വതിന്ടെ വഴികളും ,വഴികള്‍ അടക്കാനുള്ള വഴിയും പറയണം
മതം , സ്നേഹമാണ് , ശാന്തിയാണ് .മുഖത് പുഞ്ചിരിയുടെ സമൂഹത്തെ സൃഷ്ടികുന്ന വ്യവസ്ഥയാണ്
ഇന്ന് കാണുന്നതോ?
മതം പടികാത്തവര്‍ മതത്തെ വികൃതമാകുന്നു , തെറ്റായ സന്ദേശങ്ങള്‍ നല്കുന്നു
മതം പഠിച്ചവരോ ,
സ്വന്തം ലാഭത്തിനായി മതം വളചോടികുന്നു
ഒരു ലക്ഷത്തി ഇരുപതിനാലയിരത്തില്‍ പരം പ്രവാചകന് മാര്‍ മതം പരിചയ പെടുത്താന്‍ ഭൂമിയില്‍ എത്തിയെന്നാണ് വിശ്വാസം .
ഈ പ്രവാചകന് മാരുടെ സന്ദേശങ്ങളുടെ വ്യാഖ്യാനങ്ങളുടെ വൈരുദ്യങ്ങള്‍ വിവിധ മതങ്ങളുടെ ജനനത്തിനു വഴിഒരുക്കി
രാജക്കാന്‍ മാര്‍ ഭരണം നിലനിര്‍ത്താന്‍ മതത്തെ തെറ്റായ രീതിയില്‍ ദുരുപയോകം ചെയ്തു
രാജക്കാന്‍ മാര്‍ക്ക് സ്തുതി പാടാന്‍ മറ്റു ചിലര്‍ മതതിന്ടെ പേരില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രച്ചരിപിച്ചു ,,
ഇന്നും തുടരുന്നു ഈ പ്രക്രിയ !
റമദാന് ഇസ്ലാമിനേ കുറിച്ച് കൂടുതല്‍ അറിയുന്നതിനുള്ള നാളുകള്‍ ആവട്ടെ
നിയമങ്ങള്‍ അറിഞ്ഹു കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാവട്ടെ
മുസ്ലിങ്ങള്‍ക്ക് റമദാന് പ്രതീക്ഷയുടെ ഫീനികിസ് പക്ഷികളാണ്
പാപതിണ്ടേ കറകള്‍ മായ്ക്കാനുള്ള ഒറ്റമൂലികള്‍ ഒരുപാട് ഉണ്ടെന്നു വിശ്വസിക്കുന്ന മാസമാണ്
പാരസ്പര്യ ബന്ടതിണ്ടേ മഹനീയത വിളിചോട്തുന്ന മാസം .
അഗതികളെ , അനാഥകളെ, രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഏറെ പാട് പെടുന്ന പാവങ്ങളെ സഹായിക്കാന്‍ ഒരു പാട് പ്രചോദനം നല്കുന്ന മാസം
നേരുന്നു റമദാന് ആശംസകള്‍
Monday, 25 July 2011
ക്വട്ടേഷന്‍ സംഘകളുടെ ജിവിത ഫിലോസഫി
ക്വട്ടേഷന്‍ സംഘകളുടെ ജിവിത ഫിലോസഫി എന്ടാണ്?
ഉത്തരം ലളിതം
ജിവിതം പണമാണ് ,പണത്തിനു വേണ്ടി എന്തും ചെയും
സുഹൃത്തിനെ കൊലപെടുതും
അപരിചിതന്ടെ കഴുത്ത് വെട്ടും
വഴിപോകെന്ടെ കൈകാലുകള്‍ വെട്ടും
തട്ടി കൊണ്ട് പോയി പീഡിപിക്കും
ഇഷ്ടത്തിനനുസരിച്ച് ക്രൂരകൃത്യങ്ങള്‍ ചെയ്തു ആഹ്ലാദിക്കും .വേണ്ടത് പണം ,പണംമാത്രം !
വേണമെങ്കില്‍ മനുഷ്യ രക്തം കുടിക്കും ,മാംസം ചുട്ടു തിന്നും, ശരീരം കവരുകളിലാക്കി കുഴിച്ചു മുടും മനുഷ്യരാണോ ഇവര്‍,???
പിശാചെന്നു വിളിച്ചാല്‍ പിശാചുകള്‍ കൊടി പിടികില്ലേ?
മൃഗങ്ങളെന്നു വിളിചാല് മൃഗങ്ങള്‍ പ്രധിഷേടികില്ലെ? വിശപ്പ് അല്ലെങ്കില്‍ ഭയം നല്കാലികള്‍ക്ക് വേട്ട യടുന്നതിനു കാരണമുണ്ട്
എന്നാല്‍ ഈ ഇരുകാലികല്‍ക്കോ ?
അമ്മയെയും പെങ്ങളെയും അച്ഛനെയും മുതച്ചനെയും തിരിച്ചറിയാത്ത അധമന്മാര്
നൊന്തു പെറ്റ വയരിന്ടെ വില അറിയാത്ത മനുഷ്യ കോലങ്ങള്‍
രണ്ടു കാലും ഉടലും ഉടലിലൊരു തലയുമുന്ടെങ്കില്‍ എല്ലാവരെയും മനുഷ്യനെന്ന് വിളിക്കാമോ\?
ഉന്നത പോലീസ് ഉദ്യോഗസ്ഥാര്‍ വരേ ഇവരുടെ" മഹത്തായ സേവനം " തേടുന്നു എന്നെടത് കാര്യങ്ങള്‍ എത്തിയാല്‍
വേലിക്കും വിളക്കും അര്‍ത്ഥമെണ്ടാണ്?
ഇന്ന് പത്രത്തില്‍ വന്ന ക്വട്ടേഷന്‍ ന്യൂസ് ഇങ്ങനേ..................
പതിമൂന്ന് പേര് അടങ്ങുന്ന സംഘം പെട്രോള്‍ പമ്പില്‍ നിന്നും കരീം എന്ന യുവവിനേ തട്ടി കൊണ്ട് പോയി കര്‍ണ്ണാടക യോട് ചേര്‍ന്നുള്ള വയനാട് പച്ചിലകാട് തേയില തോട്ടത്തിനു സമീപം ആളൊഴിന്ന വീട്ടില്‍ പൂട്ടിയിട്ടു .ഇവര്‍ക്ക് കരീമിനെയോ കരിമിന് ഇവരെയോ അറിയില്ല.അബ്ദുല്‍ കാദര്‍ എന്നയാല്‍ പണം കൊടുത്തു നിര്‍ദേശം നല്‍കിയതാണ് .
പതിമൂന്ന് പേരും വശമുള്ള മര്‍ദന മുറകളൊക്കെ ഏകനായ കരീം എന്ന നിസ്സഹായനായ പാവത്തിന്ടെ മേല്‍ പ്രയോഗിച്ചു
മരണത്തിന്ടെ മണം കരീം ശരിക്കും അനുഭവിച്ചു ,മരണത്തിന്ടെ കാലൊച്ചകള്‍ അയാള്‍ ശെരിക്കും കെട്ടു
പോലിസിന്ടെ ഉചിതമായ ഇടപെടല്‍ കാരണം ആള് രക്ഷപെട്ടൂ. ക്വട്ടേഷന്‍ സംഘം പിടിയിലുമായി
ചോദ്യം ഇവിടേ അവശേഷിക്കുന്നു
പിടിയിലായവര പുഷ്പം പോലെ ഇറങ്ങി വരില്ലേ ?വീണ്ടും കരീമുമാര്‍ക്ക് വേണ്ടി വല വിരികില്ലേ ?
ആരോപണങ്ങളും പ്രത്യാരോപണങ്ങളും അനുസ്യൂതം തുടരുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
ഭരണപക്ഷത്തിനും ,പ്രതിപക്ഷത്തിനും വല്ലതും ചെയ്യാന്‍ കഴിയുമോ?ക്വട്ടേഷന്‍ സംഘകള്‍ക്ക് ചിക്കന്‍ ഫ്രൈ നല്കുന്ന
ആടിന് തോല് അണിഞഹ ചെന്നയ്കളെ കുട്ടിലടക്കെണ്ടതല്ലേ?
ക്വട്ടേഷന്‍ സംഘകളുടെ ജന്മതിന്ടെ കാരണമെണ്ടാണ്? ഒരു പഠനം നടത്താന്‍ "മഹാ മനസ്കര്‍ " തയ്യാറാവുമോ?

Sunday, 24 July 2011
പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?കഥ
ന്യത്തം വെയ്കുന്ന പുഴയുടെ മാറിടത്തില്‍ നോക്കി രാജലക്ഷ്മി കുറേ നേരം ഇരുന്നു കൂടെ സതീഷ് കുമാറും
കിഴക്ക് നിന്നും നഗ്നയായി വന്ന കാറ്റ് പരിഹാസതോടെയാണോചിരിച്ചത് ?
പുഴയുടെ തലമുടിക്കടുത് കെട്ടി പിടിച്ചു കിടക്കുന്ന പേരറിയാത വൃക്ഷതിന്ടെ കൊമ്പില്‍ പരിസരം മറന്നു ആലിംഗനം നടത്തുന്ന കമിതാക്കളായ രണ്ടു മാട പ്രാവുകള്‍ പറയുന്നതെണ്ടാണ് ?
ജീവിതത്തിന്ടെ വാതിലുകള്‍ കോട്ടിയടച് ,താക്കോല്‍ കൂട്ടങ്ങള്‍ കയ്യില്‍ പിടിച്ചു മരണ കവാടതിലെകുള്ള യാത്രക്കിടയില്‍
കാറ്റും മാടപ്രാവും വഴിമുടക്കുകയാണോ?മനസ് പ്രകാശത്തെയും ഭേദിച്ച് പ്രയാണം നടത്തുകയാണ്
അറിയാതെ രണ്ടു മനസുകള്‍ ഒന്നായി രൂപം പ്രാവിച്ചു ".ഇമ്മിണി വലിയ " ഒന്നായി ജീവിക്കണമെന്നു അവര്‍ കൊതിച്ചു
എതിര്‍പ്പ് ശക്തമായി .
കൊല്ലുമെന്ന ഭിഷണികു നാവ് മുളച്ചു
കത്തിച്ചു കളയുമെന്ന് മുന്നരീപ്പുകള്‍ക്ക് കൈകാലുകളുണ്ടായി
ഉടലില്‍ തല ബാക്കി നില്കില്ലെന്നു കുടുംബ കാരണവര്‍ ,താക്കിത് ചെയ്തു
സഹികെട്ട്,ഒടുക്കം ജീവിതത്തിന്ടെ മുറികള്‍ പൂട്ടി താക്കോലുമായി മരണ കവടതിലെക് യാത്ര തിരിച്ചതാണ്
മരണവും അത്ര സുഗമുള്ള ഏര്‍പ്പാട് അല്ല എന്ന് പ്രകൃതി മൊഴിയുന്നത് പോലെ............
ജിവിതത്തില്‍ നിന്നും ഒളിച്ചോടുനവര്‍ ഭീരുക്കലല്ലേ? ദൈവം തന്ന ജീവിതം ആവശ്യപ്പെടാതെ തിരിച്ചു കൊടുക്കുന്നത് ന്യായമാണോ ?
ചോദ്യങ്ങള്‍ പുഴയ്ക്കു ചുറ്റും കടല്‍ മട്സ്യങ്ങളായി രൂപം പ്രവിച്ചു , എണ്ണിയാല്‍ ഒടുങ്ങാത്ത ചോദ്യങ്ങള്‍ ? വ്യക്തമായ ഉത്തരങ്ങള്‍ . ,
പുഴയോന്നു ചിരിച്ചു. കടലിന്ടെ കമുകിമാരാണോ പുഴകള്‍ ?കടലിനെ പ്രാപിക്കാന്‍ വെമ്പുന്ന പുഴ,പാട്ട് പാടി ന്യത്തം ചെയ്തു
തിരമാലകള്‍ പാറകെട്ടുകളെ വസ്ത്രം അണിയിച്ചു , പെട്ടെന്ന് വന്ന മഴ ന്യത്തത്തിനു സംഗീതം നല്കി
വ്യക്തമായ തീരുമാനം എടുക്കും മുമ്പേ പുഴ അവരെയും കൊണ്ട് പോയെതെങ്ങോട്ടാണ് ?എങ്ങോട്ടാണ്

Saturday, 23 July 2011
നീതി ശാസ്ത്രം അഭയാര്‍ഥി ക്യാമ്പില്‍
വേദനയുടെ പായലുകള്‍ , വിഷാദാതിന്ടെ പരല്‍ മീനുകള്‍ ,മുത്തുകള്‍ , ചിപ്പികള്‍,അകാല ചരമം പ്രാവിച്ച സ്വപ്നങ്ങളുടെ ശവ കല്ലറകള്‍, ,എവിടെയോക്കെയോ തേനീച്ച കൂടുകള്‍ ,.....................
ഖല്ഫാന് അലി എന്നാ ഇറാഖി പൌരന് തന്ടെ ഹൃദയം പുറത്തെടുത്തു ഡോക്ടര്‍ ഉഷ കുമാരി ജയച്ചന്ദ്രന്ടെ മുന്നില്‍ കാണുന്ന വിശാലമായ തളികയില്‍ നിരത്തി വെച്ചു.
ഡോക്ടര്‍ സ്റ്റെടസ്കോപ് മേശക്ക് മുകളില്‍ വെച്ചു ഹൃദയത്തിലേക്ക് തുറിച്ചു നോക്കി .സൈകോളജി കളിപാട്ടം പോലെ കയ്കാര്യം ചെയുന്ന ഡോക്ടര്‍ പെട്ടെന്ന് ഒന്ന് അമ്പരന്നു
അനാട്ടമി പഠിച്ചവന് ഹൃതയം കാണാന്‍ കഴിയുമോ ഡോക്ടര്‍? ഡോക്ടര്‍ മജിദ് ഹസ്സന് പറയുന്നു ഹൃതയം മാറ്റി വെക്കണമെന്ന് അയാള്‍ക്ക് ഹൃതയാതെ കുറിച്ച എന്ത് അറിയും ? ഇനി ഹൃതയം മാറ്റിയാല്‍ എനിക്ക് വികാരങ്ങള്‍ തിരിച്ചു കിട്ടുമോ ഡോക്ടര്‍ ?പഴയത് പോലെ എനിക്ക് ചിരിക്കന്‍ കഴിയുമോ ?
ഖല്ഫാന് അലിയുടെ ചോദ്യങ്ങള്‍ ഇടി മിന്നല്‍ കണക്കെ ഉഷാ കുമാരിയിലേക്ക് ആഴ്ന്നു ഇറങ്ങുകയാണ്
ഇരുപത് വര്‍ഷത്തെ തന്ടെ സേവനത്തിനിടയില്‍ ഇത്തരം അനുഭവം ആദ്യമാണെന്ന് ഡോക്ടര്‍ ഓര്‍ത്തു .ഉപബോധ മനസുകളെ കയ്യിലെടുക്കാനും കഴുകി വൃത്തിയാക്കി ബോധ മനസിലേക്ക് സന്നിവേശിപിച്ച ആരോഗ്യമുള്ള മനസുകളെ വാര്‍ത്തെടുക്കാനും പ്രഗത്ഭയാണ് ഡോക്ടര്‍ ഉഷ്കുമാരി , അടിസ്ഥാന പരമായി മനുഷ്യ മനസിന്ടെ ഘടന ഒന്നാണ് .ഭാഷ ദേശങ്ങളുടെ വ്യതിയാനം, അനുഭവങ്ങളുടെ വിത്യസ്തത ,ഈ ഘടനയ്ക്ക് മാറ്റം വരുത്തുന്നു
മന:ശാസ്ട്രതിന്ടെ അളവ് കോലുകള്‍ ദേശങ്ങല്‍കനുസരിച്ചു മാറ്റംവരൂത്തെണ്ടാതല്ലേ?
ഡോക്ടര്‍ ഉഷാകുമാരി മനശാസ്ത്ര സിദ്ധധങ്ങളെ കുറിച്ചും പ്രയോഗിഗതകളെ കുറിച്ചും കുറെ നേരം ആലോചിച്ചിരുന്നു ,മാര്‍ക്സിനെയും ഫ്രോയിടിനെയും പോസ്റ്റ് മോര്ടം നടത്തി ,മനസില്ലാതെ മനുഷ്യനുണ്ടോ?മനസിന്ടെ പരിണാമത്തെ കുറിച്ച് പറയാത്ത ചാള്‍സ് ഡാരവിനോട്പുച്ഛം തോണി
മാനസികപരിണാമം ഇല്ലാതെ മനുഷ്യ പരിണാമാമോ ?
സാമ്പത്തിക ഭദ്രത ഉള്ള വന്ടെ മന;ശാസ്ത്രം
പാപ്പരയവരുടെ മന;ശാസ്ത്രം
പ്രേമനൈരശ്യം ബാധിച്ചവണ്ടേ മന;ശാസ്ത്രം ,
വിശപ്പിന്ടെ , കാമാതിണ്ടേ പരിഹാസതിന്ടെ,വേദനയുടെ മന;ശാസ്ത്രം
ഇവിടെ ഇതാ പ്രത്യേക തരം മന;ശാസ്ത്രം
യുദ്ധ ഭൂമിയില്‍ സര്‍വതും നഷ്ടപെട്ടവന് ഭാര്യ്യും പതിനാല് കാരിയായ മകളും പട്ടാളതിന്ടെ ക്രൂരമായ ബലാല് കാരത്തിന് വിധേയമാക്കി കശാപ്പ് ചെയ്യപ്പെട്ടു ,പിതാവിന്ടെ അഴകി ദ്രവിച്ചു മൃതശരീരം ദിവസങ്ങളോളം കഴുകന് മാര്‍ക്ക് ആഹാരമായി
യുവത്വതിണ്ടേ തീഷ്ണത കൊണ്ട് അലംകൃതമായ സഹോദരന്ടെ ശരീര ഭാഗങ്ങള്‍ ചിന്നി ചിതരി ,പിതൃ സഹോദരന്ടെ നാക്ക് മുറിച്ചു മാറ്റി ,
പിതമാഹണ്ടേ കൈകാലുകള്‍ ഹോമിക്കപെട്ടു.
നഷ്ടം എന്ന വാക്കിന് നഷ്ട്ടതിണ്ടേ തീവ്രതയെ ആവാഹിക്കാനുള്ള പ്രാപ്തി ഉണ്ടോ?
പതിനാല് വര്‍ഷം മുമ്പ് ബിസിനസുമായി യു ഏ യില്‍ എത്തിയ ഇറാഖി പൌരന് ഖല്ഫാന് അലിയെ കുറിച്ച് നാസര്‍ ബര്ദാന് എന്ന ഫലസ്തിന് യുവാവില്‍ നിന്നും ഡോക്ടര്‍ഉഷ കുമാരി ഏറെ കുറേ മനസ്സില്‍ ആക്കിയിരുന്നു രണ്ടു മാസം മുമ്പ് ഇറാഖിലേക്ക് കുടുംബ തോടെ യാത്ര ചെയ്തു തിരിച്ചു വന്നത് ഏകനായി ,
വെറും കയ്യോടെ ,
മരവിച്ച മനസോടെ
ശൂന്യമായ ഹൃതയതോടെ
ആരോടും ഒന്നും ഉരിയാടാതെ ദിവസങ്ങളോളം പള്ളികളില്‍ താമസിച്ചു
ഓര്‍മകളുടെ പല്ലുകള്‍ പോലും കൊഴിഞ് പോയി
അവശേഷിക്കുന്ന ഏക സഹോദരന് "ചാവേറായി " മാറി എന്ന സത്യം അറിയുന്നതോടെ ഹൃതയാഘതം അയാളെ ആശുപത്രിയില്‍ കൊണ്ടെത്തിച്ചു
സര്‍വതും നഷ്ടപെട്ടവണ്ടേ അവസാനത്തെ അഭയ കേന്ദ്രമാണോ "ചാവേറുകള്‍ " ചാവേറുകള്‍ ജനികുന്നതെണ്ട് കൊണ്ട് ?പഠന സാധ്യത ഉള്ള പുതിയ മേഖലയാണിത് ,പഠനവും തിസിസ്സും പൂര്‍ത്തിയായാല്‍ ഡോക്ടറേറ്റ് ഉറപ്പ്. ,ജീവന് നല്കാന് കഴിയാത്തവര്‍ക്ക് ജീവന്
നശിപിക്കാനും അധികാരമില്ല ,സൃഷ്ടിക്കാന്‍ കഴിയാത്തതിനെ നശിപിക്കരുത്
എന്നാല്‍ , സര്‍വതും നഷ്ടപെട്ടവന് ,വേദന മാത്രം കണ്ടു ശീലിച്ചവന് ,അവഗണന മാത്രം ഏറ്റു വാങ്ങിയവന് ,പ്രതീക്ഷയുടെ അവസാനത്തെ പുല്‍കൊടി പോലും നഷ്ടപെട്ടവന് തന്നെ മൊത്തത്തില്‍ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് നേരെ ഉയരുന്നു വരുന്ന വികാരത്തിന് മുന്നില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുള്ളവന്‍ ,അവസാനം മരണത്തില്‍ കാമുകിയെ ദര്‍ശിക്കുന്നു .
തന്നിലേ സത്തയെ ഇല്ലാതാക്കിയ വ്യവസ്ഥിതിട്ക്ക് നേരെയുള്ള ശക്തമായ പ്രധിഷേധം .
നീതി ശാസ്ത്രത്തെ ജയിലുകല്കുള്ളില്‍ താമസിപിച്ചിട്ടുനീതി ശാസ്ത്രത്തെ കുറിച്ച സംസാരിക്കുന്ന നീതി പീഡകാരെ കഴിയുന്നതും വകവരുത്തുക .സ്വന്തം ശ്വാസം നില്കുന്നതിനു മുമ്പ്അന്ത്യ ശ്വാസത്തിന് തന്ടെ മനസിനെ രൂപ പെടുത്തിയ കൊടും കാട്ടാളന് മാരെ കഴിയുന്നതും വകവരുത്തുക
ചാവേറുകളുടെ മന;ശാസ്ത്രം ഇതാണോ?ഉറച്ച വിശ്വാസി ചാവേര്‍ ആവുമോ?
ഡോക്ടര്‍ ഉഷാ കുമാരിക്ക് തന്ടെ മനസിന്ടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നി.
മറ്റുള്ളവരുടെ വേദനയുടെ വികാരത്തെ സ്വ വികാരതിലെക് സന്നിവേശിപ്പികുമ്പോള്‍ ഉണ്ടാവുന്ന അനിയന്ദ്രിതമായ വികാരതിന്ടെ നിര്‍ഗലനം,ഈ കുത്തൊഴുക്കില്‍ വേദനയും വിഷാദവും ഉയര്‍ത്തുന്ന ഭാവത്തില്‍ നിന്നുണ്ടാവുന്ന നിര് വികാരത.
ഉഷാ കുമാരിയുടെ കണ്ണില്‍ നിന്നും ഏതാനും കണ്ണീര് കണങ്ങള്‍ മുന്നില്‍ നിരത്തി വെച്ച തളികയില്‍ നിറഞ്ഹു നില്കുന്ന ഹൃദയത്തിലേക്ക് വീണു
പെട്ടെന്ന് അതൊരു പ്രവാഹമായി .അനിയന്ദ്രിദമായ വികാരതിന്ടെ അണ പൊട്ടി ഒഴുക്ക്
ഉഷാ കുമാരി ഇറാഖിയുടെ വേദനയുടെ ബിംബം ആവുകയാണ് ഇവിടെ .തന് പഠിച്ച മന:ശാസ്ത്ര സിദ്ധാന്ദങ്ങളും പ്രായോഗികതയും
വെച്ച് ചികിത്സ നടത്തുന്ന താന്‍ നിസ്സഹായനാണെന്ന് ഡോക്ടര്‍തിരിച്ചറിയുന്നു
ആകാശത്തില്‍ ബോംബുകള്‍ വര്‍ഷിച്ചു,ഭൂമിയില്‍ നിന്നും വെടി ഉണ്ടകള്‍ ഉതിര്‍ത് മനസിന്ടെ ബാലന്‍സ് നഷ്ടപെട്ടഒരു സമൂഹത്തെ കൊന്നു തീര്‍കുന്ന കൊടും ക്രൂരരായ ലോകപട്ടാള മേധാവികള്‍ ,പുതിയ ഒരു മന:ശാസ്ത്ര സിദ്ധാണ്ടാന്തിനുരൂപം നല്‍കുമോ?
നീതിയുടെ കയ്കലുകള്‍ വെട്ടി മാറ്റി ,കണ്ണുകള്‍ ചൂഴ്ന്നെടുത് ,നീതിയുടെ പുനര്‍ ജന്മത്തെ കുറിച്ച് ഗീര്‍വാണം മുഴകുന്ന കൊടും ക്രൂരരെ , ലോക കാട്ടാളന് മാരെ എത്ര മനുഷ്യ ജീവനുകളാണ് നിങ്ങള്‍ ഉറുംബിനെ കൊല്ലുന്ന ലാഘവത്തോടെ കൊന്നു തീര്കുന്നത് ?മന:ശാസ്ത്ര വിദഗ്താര്‍ പോലും മോനോരോഗികളായി മാറുന്ന മനസുകളുടെ മനസ് കാണാന്‍
നിങ്ങളുടെ കണ്ണുകള്‍ക്ക് കഴിയുമോ ?ഇവരുടെ വേദനയുടെ ശബ്ദം കേള്‍ക്കാന്‍ നിങ്ങളുടെ കര്‍ണ്ണങ്ങള്‍ തുറന്നു വെക്കുമോ?

Wednesday, 20 July 2011
കാത്തിരിപ്പിനൊടുവില്‍ -- കഥ
നോക്കൂ ഈ കണ്ണുകളിലേക്ക് ..........
അവളുടേ ശബ്ദം അനാരോഗ്യം ബാധിച്ചതാണ് അയാള്‍ അവളുടേ കണ്ണുകളിലേക് നോക്കി.
അവള് അയാളുടെ കണ്ണുകളിലേക്കും
എത്ര നേരം ? എത്ര നേരം ?
ചുറ്റും സമുദ്രം .കണ്ണുനീര് തുള്ളികള്‍ അട്ടഹസിക്കുന്നു .പൊട്ടി ചിരിക്കുന്നു .അറ്റമില്ലാതെ സംസാരിക്കുന്നു
സക്കീ ............എന്ത് പറയുന്നു...........................
എന്ത് പറയാന്‍ .........
ഒന്നുമില്ല , ഒന്നും..............
അവളുടെ കണ്ണുനീരിണ്ടേ അര്‍ഥം എന്താണ് ?കണ്ണു നീര് പുരട്ടി മറകുള്ളില്‍ മറയുന്ന വാക്കുകളുടെ
വ്യാപ്തി എന്താണ് ?
ഒന്നുമില്ലായ്മയില്‍ നിന്നും വാക്കുകള്‍ ഉണ്ടാവുക് . ആവക്കുകള്‍ക്ക് സംസര്മുണ്ടാവുക് , സംസാരങ്ങള്‍ക്ക് ശബ്ധമില്ലതിരിക്കുക .സംസാരിക്കാന്‍ ഭാഷ വേണമെന്ന് പറഞ്ഹത് ആരാ?വാക്കുകള്‍ക്ക് വികാരത്തെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയുമോ? പ്രകടിപ്പിക്കാന്‍ കഴിയുമോ?
"ഗള്‍ഫില്‍ പോയി വലിയ ആളായാല്‍ എന്നെ മറക്കുമോ"
ഗള്‍ഫില്‍ പോയാല്‍ വലിയ അളവുമെന്നു ആരാ പടിപിച്ചത് ? വലിയ ആളായാല്‍ ബന്ദങ്ങളില്‍ മായം ചേര്‍ക്കണമെന്ന വൃത്തി കേട്ട തത്വ ശാസ്ത്രം ആരുടേ സൃഷ്ടിയാണ് ?
ഇത്തരം ചോദ്യങ്ങല്കുള്ള ഉത്തം പത്താം തരം വരേ പഠിച്ച സകീനയുടെ കൈവശം ഉണ്ടാവില്ല
അവള്‍ക് സ്നേഹിക്കാന്‍ മത്രമേ അറിയൂ ."പച്ചയായ സ്നേഹം "
ഇല്ല സകീ മറകില്ല ഒരിക്കലും
ആ മറുവടി ഹൃതയത്തില്‍ നിന്നും പുറത്ത് വന്നതാണ് ........
ഇന്നലേകല്‍ മരിക്കുന്നു .ഇന്നുകള്‍ ജന്മമെടുകുന്നു ഇന്നലെയില്‍ നിന്നും ഇന്നിലെകുള്ള യാത്രയില്‍
കാലം ചിത്ര പണികള്‍ തീര്കുന്നു ,
വികാരങ്ങളില്‍ ,കഴ്ച്ചപടുകളില്‍ ,ബന്ധങ്ങളില്‍, ,
സര്‍വത്ര മാറ്റങ്ങള്‍ പ്രകട മാവുന്നു
ജോലി തേടിയുള്ള നെട്ടോട്ടം.മുട്ടിയിട്ടും തുറക്കപെടാത്ത വാതിലുകള്‍ ,
ജോലി തേടുന്നവണ്ടേ ക്ഷേമാന്യേഷണത്തിന് ആര്‍ക്കു സമയം ?
മനസ് മരവിച്ചു , ഓര്‍മ്മകള്‍ക്ക് പെട്ടെന്ന് വര്ടക്യം പിടിപെട്ടു .വികാരതിന്ടെ ഒഴുക്ക് നഷ്ടപെട്ടു
ജീവിതത്തിന്ടെ ബോഗികല്‍ ഘടിപ്പിക്ക പെട്ട പല ചങ്ങലകളും പോട്ടിക്കപെട്ടു .
നീണ്ട നാലു വര്ഷറെ പ്രവാസ ജീവിതം ."കണ്ഹിരകുരു "മാത്രം സമ്മാനിച്ച ജീവിതത്തില്‍ പലതും മറന്നു
സകീന ,,,നീ എവിടേ? മനസ്പതറി , മനസ് പരതി............
നാലു വര്‍ഷത്തേ കയ്പേറിയ ജീവിത അനുഭവത്തില്‍ നിന്നുമുള്ള ഇടവേള . നാട്ടിലേക്കുള്ള ആദ്യ യാത്ര
അവള് കത്തിരികുന്നുണ്ടാവുമോ? നല് വര്‍ഷത്തേ മാറ്റങ്ങള്‍.............
രണ്ടു മനസ്സുകള്‍ താലോലിച്ച പ്രണയം അകന്നിരുന്നാല്‍ മരിച്ചു പോവുമോ?
മനസ്സില്‍ വീണ്ട്ടും പനനീര് പൂകള് വിടര്‍ന്നു ,ഉറങ്ങി കിടന്ന വികാരതിന്ടെ മുഖത് തണുത്ത കാറ്റും
വെള്ളവും വന്നു വീണു
സക്കീ,,,,,, ഞാന്‍ നിന്നെ പ്രേമിക്കുന്നു ,ഒരു പാട് ,,, ഒരു പാട് .
മഴ പോലെ .പുഴ പോലെ ,മേഘം പോലെ കാറ്റ് പോലേ,,,,,,,,,,പഷേ നീ എവിടേ ? എവിടെ?
വീടിലെത്തി നേരെ പോയത് സക്കിയെ അന്യേഷിച്ചു
സക്കീ.................സക്കീ...................
ഓല മേന്ഹ തലകുത്തി നില്കുന്ന വീട്ടില്‍ നിന്നും അവള് പുറത്തേക്ക് വന്നു
കൂടെ നാലു മാസം പ്രായമായ പിഞ്ചു കുട്ടിയും
അവള് അയാളേ നോക്കി.
അയാള്‍ അവളേയും
ഇവിടേ വാക്കുകള്‍ക്ക് എന്ടര്‍ത്ഥം ?
കണ്ണു നീര് തുള്ളികള്‍ സംസാരിച്ചു
എന്താണത് ? എന്താണത് ?

Tuesday, 19 July 2011
കിറ്കിറ്ത്യം ഹസ്സന് ഹാജി-കഥ
"എനിക്ക് നൂറ്റംബത് ദിര്‍ഹം കടം വേണം !
അടുത്ത മാസം പതിനഞ്ചാം തിയ്യതി തിരിച്ചു തരും
നമ്മുടെ സഹ മുറിയന്‍ മാരില്‍ അബ്ദുല്‍ ജബ്ബാര്‍ , ശുകൂര്‍ ഒഴിച്ച് ആര്‍ക്കും നല്കി സഹായിക്കാം ,കാരണം
അവര്‍ക്ക് രണ്ടു പേര്‍ക്കും നൂര്‍ രൂപ വീതം കൊടുക്കാനുണ്ട്."
... അട്ടിയിട്ട കട്ടിലിന്ടെ രണ്ടാം നിലയില്‍ നിന്നും കമ്പിളി പുതപ്പ് തലയില്‍ നിന്നും മാറ്റി കിറുകൃത്യം ഹസ്സന് ഹാജി സര്‍വരും കേള്‍ക്കെ പറഞ്ഞു
താഴേ നിലയിലുള്ള സഹമുറിയന്മാര് തല പുറത്തിട്ടു മുകളിലേക് നോക്കി......
"നിങ്ങള്‍ക്ക് അറിയുന്നത് പോലെ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ .. സര്‍വതും നല്ല അടുപത്തിലാണ് ഇവരെ പ്രീതി പെടുത്താന്‍ മാസാമാസം ഇരുനൂര് ദിര്‍ഹം വേണം
ശമ്പളമായി കിട്ടുന്ന ആയിരത്തി മുന്നൂറ്റി അമ്പതു ദിര്‍ഹമില്‍ നിന്നും സാധാരണ മാറ്റി വെക്കാറുണ്ട്. ഇത്തവണ പറ്റിയില്ല ...
കുടുംബ ബജറ്റില്‍ ചില താളപിഴകള് !!"
ഹസ്സന് ഹാജി മുറിയിലെ തലമുതിര്‍ന്ന അന്തെ വാസിയാണ്. ഉളളത് വെട്ടി തുറന്നു പറയും .കാര്യങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കും . വാക്ക് മാറ്റി ശീലമില്ല. പൈസ കടം വാങ്ങിതിരിച്ചു നല്‍കിയില്ല എന്ന ചീത്ത പേര് ചരിത്രത്തില്‍ ഇല്ല
ഹസ്സന് ഹാജി ക്ക് സഹ മുറിയന്‍ പേരിന്റെ കൂടെ ഒരു "കിറ്കിറ്ത്യം" എന്ന സ്ഥാന പേര് കൂടി നല്കി
ഹസ്സന് ഹാജി കിറ്കിറ്ത്യം ഇരുപത്തഞ്ചു വര്‍ഷമായി പ്രവാസിയാണ് . .ചില്ലറകാരനയിരുനില്ല. ബിനിനസ് കാരനായിരുന്നു. നാലു ഗ്രോസറീകല്‍ .മൂന്ന് കഫ്റ്റെറീയ ,.രണ്ടു തുണികടകള്‍ !!!
ഇതൊക്കെ സ്വന്തം ഉണ്ടായിരുന്നു
പണം വളരാന്‍ തുടങ്ങിയപ്പോള്‍ ഹസ്സന് ഹാജിയുടെ ആവശ്യവും വളര്‍ന്നു , റിയല്‍ എസ്റ്റേറ്റ്മാര്‍കറ്റില്‍ പണം നിഷേപിക്കാന്‍ സാമ്പത്തിക "ഉപദേഷ്ടാക്കള്‍" പ്രചോദനം നല്കി
പലതും വെട്ടി പിടിക്കാനുള്ള മോഹം , നിഷേപങ്ങള്‍ കൃത്യമായിരുന്നു എല്ലാ പണമിടപാടും കിറുകൃത്യം ആയിരുന്നു.
ഉദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല
"ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് " കൊട്നു രക്ഷപ്പെടാം,അന്ന് ഹസ്സന് ഹാജിയെ ഒരു പാട് സ്നേഹിക്കുന്ന ബാങ്ക് പ്രധിനിധികള്‍ ഉപദേശിച്ചു , തേനില്‍ പുരട്ടിയക്കുകള്‍ ... അവഗണിക്കാന്‍ ഹസ്സന് ഹാജിക്ക് കഴിഞ്ഹില്ല
വടക്ക് നിന്ന് കിഴകൊട്ടും കിഴക്ക് നിന്ന് വടക്കോട്ടും അഹോരാത്രം ഓടിയിട്ടും ഉദ്ദേശിച്ചത്ര പണം വളര്നില്ല .
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് തലകുത്തി വീണു... ബാങ്കുകള്‍ ഹസ്സന് ഹാജിയെ ഭീഷണി പെടുത്താന്‍ തുടങ്ങി - രാത്രി ഉറക്കത്തില്‍ യു എ ഇ ജയിലുകള്‍ സ്വപ്നം കണ്ടു തടവറകളില്‍ നിന്നും ആരൊക്കെയോ പൊട്ടിചിരിക്കുന്നു
ഒടുക്കം ഹസ്സന് ഹാജി കടുത്ത ഒരു തീരുമാനമെടുത്തു, ഉറപുള്ള തീരുമാനം ...
ആസ്തികള്‍ മുഴുവന്‍ വിറ്റു.വീടും പറമ്പും വിറ്റു , ചെറിയ ഒരു വീട് വെച്ച് ജീവിത ബജറ്റുകള്‍ മാറ്റി എഴുതി ...........
ഇതൊക്കെ പഴയ കഥകള്‍
ഇന്ന് ഹസ്സന് ഹാജി പൂജ്യം ആണ് വെറും വട്ട പൂജ്യം. ഇപ്പോഴത്തെ പ്രശനം നൂറ്റംബത് ദിര്‍ഹം ആണ്
ആരും ഒന്നും പറയുന്നില്ല...
ഹസ്സന് ഹാജി വീണ്ടു തന്റെ ദയനീയ മുഖം കൂടുതല്‍ പുറത്തേക്കിട്ടു
"ഇല്ലേ ആരുടേ അടുത്തും?"
വലതു വശത്തെ കട്ട്ലിന്ടെ മുകളില്‍ നിന്നും മീശ മുളച്ചു തുടങ്ങിയ ആശാരി ചന്ദ്രന്ടെ മകന് സുദീഷ് പറഞ്ഞു
"ഉണ്ട് ഹാജിയാരെ ....
മാസത്തെശമ്പള വകയില്‍ നാനൂര് ദിര്‍ഹം ബാക്കി ഉണ്ട് , തീര്‍ത്തും എടുത്തോളൂ "
അടുത്ത മാസം തിരിച്ചു തന്നാല്‍ മതി
പുതിയ തലമുറയിലും മഹാമനസ്കര്‍ ഉണ്ടെന്നു ഹാജിയാര് സ്വയം പറഞ്ഞു
"നാളേ മതി" ഹാജിയാര് പുതപ്പിനുളിലെക്ക് തല വലിക്കാന്‍ തുടങ്ങുപ്പോള്‍ മൊബൈല്‍ ഫോണ്‍ ഒന്ന് ഗര്‍ജിച്ചു !!
ഹാജിയാര് ശരിക്കും ഞെട്ടി . മറുവശത് മോളായിരുന്നു
"ഉമ്മാക്ക് തീരെ തീരേ സുഖമില്ല.ഇന്ന് ഡോക്ടറുടെ അടുത്ത് പോയിരുന്നു.രണ്ടു വൃക്കകളും തകരാറിലാണ് ഡായല്യ്സിസ് ചെയ്യണം , ചിലപ്പോള്‍ ഒപറേഷന് വേണ്ടി വരും .
ബാപ്പ ഇന്ന് തന്നേ അന്‍പതിനായിരം രൂപ അയക്കണം .............."
"എന്താ ഹാജിയാരെ ??" സഹമുറിയന്മാര് കാര്യം തിരക്കി
ഹസ്സന് ഹാജി ഒന്നും പറയുന്നില്ല, കണ്ണില്‍ നിന്നും രണ്ടു ചോര തുള്ളികള്‍ പുറത്തു വന്നു

Monday, 18 July 2011
ക്രൂരന് മാരായ പോലീസുകാര്‍
പോലിസ് കസ്റ്റഡിയില്‍ പ്രതികളും പ്രതികളെന്ന് ആരോപികപെട്ടവരും കൊലചെയ്യപെടുനന്ത് പുത്തരിയല്ല ശമ്പളവും കിമ്പളവും കൈപറ്റി സര്‍കാര്‍ നല്കുന്ന യുണിഫോം ധരിച്ചു തോന്നിവാസങ്ങള്‍ ക് കൂട്ട് നില്കുന്ന പോലീസുകാരെ നിലക്ക് നിര്‍ത്താന്‍ അധികാരികള്‍ക്ക് കഴിയില്ലേ? കസ്റ്റഡി മര്‍ദ്ദനം , പരിഹാസം ,ആഭാസങ്ങള്‍ ,ഭീഷണി പെടുത്തല്‍ ഇതൊക്കെയാണ് പൊലിസ് ഡുട്ടി എന്ന് തെളിയിച്ചു കൊണ്ടരികുന്ന ക്രൂരന് മാരായ പോലീസുകാര്‍ ഏതൊരു സമൂഹത്തിനെയും ശാപമല്ലേ?
Sunday, 17 July 2011
അവന് നിദ്രയിലാണ് !!!!!! കഥ-
..ഉറങ്ങുകയായിരുന്ന എന്ന്നെ തട്ടി ഉണര്‍ത്തി അവന് പറഞു
സുഹൃത്ത്- മനസ് വേദനിക്കുന്നു , പതറുന്നു !എത്തും പിടിയും കിട്ടുന്നില്ല ,
വേദനയുടെ സമുദ്രങ്ങള്‍ അലയടിച്ചു വരുന്നു,,,,,,
എനിക്ക് സംസാരിക്കണം ഒരു പാട് ,,,,,ഒരു പാട്
ഞാന്പറഞ്ഞു സ്വാഗതം .... സഹോദരാ സ്വാഗതം
ലോകത്ത് വേദന അനുഭവിക്കുന്ന ആദ്യത്തേയോ അവസാനതെയോ വ്യക്തി താനല്ല
വേദന വെട്ടി എടുത്ത കുഴികള്‍ക്ക് മുകളില്‍ മണ്ണിടാന്‍ പഠിക്കുക
ഇന്നലയുടെ നിരാശകളീ മണ്ണില്‍ കുഴിച്ചു മൂടുക
നിരാശകള്‍ നമ്മെ പിന്നോട്ട വലിക്കും
വേദനയുടേ മുകളില്‍ വീണ്ടുമൊരു "ബുര്‍ജ് ഖലീഫാ" യ്ക്ക് പ്രചോദനം നല്‍കുന്നവരാണ് ഭൂരിപഷം . മറക്കുക പലതും അതാണ് ജീവിതം.................................
നേരം വെളുക്കുവോളം ഞങ്ങള്‍ സംസാരിച്ചു
നന്ദി സഹോദരാ നന്ദി ,ഒരു പാട് .അവന്ചിരിച്ചു ,,,,,,മനോഹരമായി ചിരിച്ചു
പൊട്ടിയ പല്ലിനിടയിലൂടെ ഏതാനും കടന്നലുകള്‍ പറന്ന് പോവുന്നത് ഞാന്‍കണ്ടു
ഇന്നലേ വൈകീട്ട് വീണ്ടും ഞാന്‍ അവനേ കാണാന്‍ പോയി
ഉറങ്ങാനുള്ള തയ്യാര്‍ എടുപ്പിലായിരുന്നു അവന്
സുഹുര്തെ എനിക്ക് അല്‍പ്പം സംസരികക്നുണ്ടയിരുന്നു.... ഞാന്പറഞു
പാതി തുറന്ന കണ്ണുകളോടെ അവന് ഇപ്രകാരം
മറുപടി നല്കി
ദയവ ചെയ്തു ശല്യം ചെയ്യരുത് എനിക്ക് ഉറങ്ങണം ,,,,,ഇപ്പോള്പോവൂ....
ശരിയാണ് അവനു ഉറങ്ങുകയാണ് ......തെറ്റുകാരന്‍ ഞാന്അല്ലെ?
ഉറക്ക് പ്രധാനപെട്ടതല്ലേ?
ഒന്നും പറയാതെ ഞാന്‍ വന്ന വഴിയേ മടങ്ങി

Thursday, 14 July 2011
കീരിയും പാമ്പും ഓര്‍മയായി--കഥ
കീരിയും പാമ്പും വീണ്ടും കണ്ടു മുട്ടി
രണ്ടു പേരും പരസ്പരം പുഞ്ചിരിച്ചു , പുതിയ ഒരു തലമുറ
യ്ക്കായ് നാം ശ്രമിക്കുക എല്ലാം മറക്കുക. പൊറുക്കുക ,,
നാം ഒന്നാവുക ,ഒരു പുതു സന്ദേശം ലോകത്തിനു നല്‍കുക
പരസ്പരം ചര്‍ച്ച ചെയ്തെടുത്ത തീരുമാനം , ഉറച്ച തീരുമാനം, വെറും മനുഷ്യരുടെ തീരുമാനമല്ല
ആരും അറിയാതെ നേരം പുലരാന്‍ നേരം
അവര്‍ കിഴക്കേ വളപ്പിന് പറമ്പില്‍ ഒത്തു കൂടി, ഏകാന്ത നിമിഷങ്ങള്‍
പരസ്പരം ചുംബനങ്ങള്‍
എല്ലാം മറന്നു
പുതിയ ചരിത്രം
പുതിയതലമുറ
പുതിയ ലക്ഷ്യം,
രംഗം കണ്ടു നില്‍ക്കുകയായിരുന്നു അയാള്‍.............
ഹാഹാ ,,,,,,ശത്രുക്കള്‍ തമ്മിലും സ്നേഹമോ , ശത്രുക്കള്‍ തമ്മിലും ലോഹ്യമോ.സഹിച്ചില്ല ,പ്രതികരിക്കണം ,
ആവേശം കൂടി ,,,,,,,,,, ഉരുളന്‍ കല്ലെടുത്ത് ,
ഉന്നം തെറ്റിയില്ല
പറന്നകലുന്ന പ്രാണന് നോക്കി അയാള്‍ പൊട്ടി ചിരിച്ചു

Wednesday, 6 July 2011
Tuesday, 5 July 2011
Monday, 4 July 2011
ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്-വിസ ക്യാന്‍സല്‍ ആണ് പക്ഷേ...............................
ഇടക്കാട്ടില്‍ കതീശുമ്മ ഓര്‍മ്മയായി,,,,,,,,,,,
ചന്ദ്രിക പത്രത്തില്‍ "വിസ ക്യാന്‍സല്‍ ആണ് പക്ഷെ ,,,,,,,,"എന്നാ പേരില്‍ ഞാന്‍ ഒരു കഥ എഴുതിയിരുന്നു
ഇടക്കാട്ടില്‍ കദീശുമ്മ ഒരു കഥാപാത്രമായിരുന്നു
കതീശുമ്മ മരണത്തോട് വിട പറഞ്ഹു.... അള്ളാഹു മഗ്ഫിരത് നല്കട്ടെ......ആമീന്‍
ചെവി കൊടുത്താല്‍ ,,,,,,നമുക്ക് പിന്നിലും മരണത്തിന്ടെ കാലോച്ചാല്‍ കേള്‍ക്കാം ,,,,,,,,,,,,,,,,
കാലൊച്ചകളുടെ ശബ്ദം കൂടി കൂടി വരുന്നു,,,,,,,,,,,,,,,,,,,,എവിടം വരേ ഓടി രക്ഷപെടാം ,,,,,,,,,?
ഓടുന്ന കാലുകളുടെ ചലനം നില്ക്കുമ്പോള്,,,,,,,
ഉയര്‍ത്തുന്ന വിരലുകള്‍ ബന്ധനത്തില്‍ ആവുമ്പോള്‍ ,,,,,,,,,,,,,
തര്‍ക്കിക്കുന്ന നാവുകളുടെ സ്പന്ദനം ഇല്ലാതാവുമ്പോള്‍, ,,,,,,
വികാരം ഉയര്‍ത്തുന്ന മനസുകള്‍ ,,,
ആശയങ്ങള്‍ സൃഷ്ടികുന്ന തലച്ചോറുകള്‍ ,,,,,,,,,,,,,,,,,,,,,,,എല്ലാം നിശ്ചലം
നിശ്ചലമായ മേനി, മണ്ണിനടിയിലേക്ക് ,,,,,
മണ്ണിന്ടെ പുറത്ത് പാദം വെച്ച് , ഓര്‍മകളും , കണ്ണീരുകളും അയവിറക്കുമ്പോള്‍ ,,,,,,
സ്മശാനതിന്ടെ മൂകത പറയുന്നുണ്ടാവും ................
കാത്തിരിക്കുക,,,,,,,,,,,,,,,പുറത്തുള്ള പാദം അകത്തേക്ക് വരാന്‍ ,,,,,,,,,,,,,സമയമാവുന്നു

Subscribe To
Popular Posts
-
പുരുഷനെന്ന രൂപത്തെ ഞാന്‍ ഭയകുന്നു പുരുഷ സമൂഹത്തെ വെറുകുന്നു വൃത്തി കെട്ട കണ്ടാമൃഗങ്ങള്‍ , നൊന്തു പെറ്റ ഗര്‍ഭ പത്രം പോലും കുത്തി കീറുന്ന വ...
-
നാളെ പതിനഞ്ച് ആണ് .റാതീബും ഉണ്ടാവും വരാതിരിക്കരുത് .ബിയാത്തു വിനടെ പേരില്‍ നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ . ശരിയാ മരിച്ചവര്‍ക്ക് ...
-
ബോംബും അയാളും ... സ്റ്റീലും പ്ലാസ്റ്റികും വിഷാദ രോഗം നിമിത്തം ശരീരം ശുഷ്ക്കിച്ച കുറേ പൊടികളും ജീവൻ വെച്ചു അയാളെ ഒന്ന് തുറിച്ച...
-
തു ടര്‍ച്ചയായ ഒഴിവു ദിവസങ്ങള്‍ , ചാനലുകളെ സഹിച്ചിരിക്കുക പ്രയാസം ,,,,,, പറയൂ വല്ലതും ,,,, ഒന്നാമന് - ഒടുവില്‍ ഗദ്ദാഫി ലിബിയയില്‍ ...
-
ദൈവം ഏകനാണ് , ഏകനായ ദൈവത്തിലെകുള്ള വഴി പലതാനെന്നു ചില ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു "ഏകമ് സത് വിപ്ര ബഹുതാ വതന്ടി" സത്യം ഒന്ന് മാ...
-
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ വാവോലിന് ഷാജിക്ക് ഇനി മൂന്ന് മക്കള്‍ മാത്രം ,കാരണം പതിനാല് കാരനായ തന്ടെ ഒരു മകനെ അയാള്‍ ഇന്നലേ രാത്രി കൊ...
-
"എനിക്ക് നൂറ്റംബത് ദിര്‍ഹം കടം വേണം ! അടുത്ത മാസം പതിനഞ്ചാം തിയ്യതി തിരിച്ചു തരും നമ്മുടെ സഹ മുറിയന്‍ മാരില്‍ അബ്ദുല്‍ ജബ്ബാര്‍ , ശുകൂര...
-
വിശകുന്നു ചെറിയ മീന്‍കുഞ്ഞങ്ങള്‍ തള്ള മീനിനോട് പരാതി പെട്ടു ജന്മം നല്കിയ സ്ഥിതിക്ക് ജീവിക്കാനുള്ള വഴിയും പഠിപ്പിക്കുക. കുഞ്ഞങ്ങള് ബഹളം ...
-
ഇന്ന് ഹര്‍ത്താലാണ് പെട്രോളിന് തീ പിടിച്ചു ,, കേന്ദ്ര സര്‍ക്കാര്‍ തുലയട്ടെ ഇതാ ഇത് നിര്‍ദേശം കട തുറക്കരുത് .വാഹനം ഓടരുത് ഇരു ചക്ര വാഹവനവു...