Saturday, 26 November 2011

വിദ്വേഷം ആശുപത്രി കിടക്കയില്‍



സ്നേഹവും വിദ്വേഷവും വീണ്ടും ഒരു നാള്‍ കണ്ടു മുട്ടി
സ്നേഹം ചിരിച്ചു ,നന്നായി പുഞ്ചിരിച്ചു , വിദ്വേഷം പ്രതികരിച്ചില്ല
സ്നേഹം ചോദിച്ചു
ഏന്തിനു നീ ഹൃത്തടത്തില്‍ കയറി ഇരുന്നു കൂര്‍ക്കം വലിക്കുന്നു ?,വികാരത്തില്‍ അമര്‍ന്നിരുന്നു ആക്രോശം മുഴകുന്നു ?
കണ്ണുനീരിലും ,വേദനയിലും പകയുടെ കോലം കെട്ടി നൃത്തം ചെയ്യുന്നു ?
കലങ്ങിയ കണ്ണ് കൊണ്ട് എന്ത് നേടി നീ ? .വിറകുന്ന മൂക്ക് കൊണ്ട് നിനക്ക് എന്ത് ആശ്വാസം ലഭിച്ചു ?
വിദ്വേഷം പ്രതികരിക്കാന്‍ തുടങ്ങി
കണ്ണ് ചുവന്നു . നാസിക വിടര്‍ന്നു , കൈകള്‍ ഉയര്‍ന്നു , ,,,,,സ്നേഹത്തിന്ടെ നേരെ അട്ടഹസിച്ചു
കൊല്ലും , നിന്നെ ഞാന്‍ കൊല്ലും , ഇന്ന് ഞാന്‍ നിന്നെ വക വരുത്തും
സ്നേഹം വീണ്ടും പുഞ്ചിരിച്ചു ,,,,,,,
പെട്ടെന്ന് എന്തോ സംഭവിച്ചത് പോലെ വിദ്വേഷം തറയിലേക് താഴ്ന്നു വീണു .വൈദ്യന്‍ മാരുടെ സംഘം ഓടി എത്തി
പരിശോധന ശക്തമാക്കി .,രക്ത സമ്മര്‍ദം കൂടിയതാണ് ,
എങ്ങിനെ എങ്കിലും ജീവന്‍ രക്ഷിക്കണം .ആവശ്യം ശക്തമായി
ആരൊക്കെയോ താങ്ങി എടുത്തു ആശു പറ്റി കിടക്കയിലേക് കൊണ്ട് പോവുന്നത് സ്നേഹം വേദനയോടെ നോക്കി നിന്നു

5 comments:

ഒരു ദുബായിക്കാരന്‍ said...

സ്നേഹമാണഖില സാരമീ ഊഴിയില്‍ ....ആശംസകള്‍

khaadu.. said...

ആശംസകള്‍...

അഷ്‌റഫ്‌ സല്‍വ said...
This comment has been removed by the author.
അഷ്‌റഫ്‌ സല്‍വ said...

sasneham.. ashamsakal

മാനത്ത് കണ്ണി //maanathukanni said...

ചുമ്മാതെ അങ്ങ് പരഞ്ഞുപോകുകയാണോ ?
പറഞ്ഞതില്‍ ഒട്ടു കാര്യമുണ്ട് .
പറയാതെപോകുന്നത് ഉചിതമല്ല .
സ്നേഹിക്കാന്‍ പദ്ധിക്കണം മനുഷ്യന്‍ ..
ദ്വേഷം നന്നല്ല .

Popular Posts