Thursday, 13 October 2011

കഴുക കണ്ണുകള്‍ ,,,,,,,,,,!!!!


പുരുഷനെന്ന രൂപത്തെ ഞാന്‍ ഭയകുന്നു
പുരുഷ സമൂഹത്തെ വെറുകുന്നു
വൃത്തി കെട്ട കണ്ടാമൃഗങ്ങള്‍ ,
നൊന്തു പെറ്റ ഗര്‍ഭ പത്രം പോലും കുത്തി കീറുന്ന വര്‍ഗ്ഗം .
ആകാശവും ഭൂമിയും , സൃഷ്‌ടിച്ച ദൈവം തമ്പുരാനെ പുരുഷ പിശാചില്‍ നിന്നും പരിരക്ഷിക്കണേ,,,,,,,,,,,,,,,,,,,,,,,,,,
പറയുമ്പോള്‍ കണ്ണ് നീര്‍ ഉണ്ടായിരുന്നോ അവളില്‍
അയാള്‍ അവളെ നോക്കി കുറെ നേരം നിന്നു
നിര്‍വികാരതയാണ്‌ പ്രകടമായി തോന്നുന്ന വികാരം ,
അലസമായി പാറി നടക്കുന്ന വൃത്തി കേട്ടതായി തോന്നുന്ന മുടികള്‍
ശുഷ്കിച്ച ശരീരം ,പുരുഷനെ വശീകരിക്കുന്നതായി ഒന്നും അവളുടെ ശരീരത്തില്‍ ഇല്ല
ഇരുണ്ട നിറം , ഒട്ടിയ കവിളുകള്‍ ,ഇസ്തിരി ഇടാത്ത വളരെ പഴക്കം തോന്നിക്കുന്ന ചുരിദാര്‍ .
നിറം മങ്ങിയ എന്തോ ആഭരണം കാതുകളില്‍ കാണാം .
അനുഭവങ്ങളാണ് പലപ്പോഴും കാഴ്ചപാടുകള്‍ ആവുന്നത് ,
പുരുഷനെ കുറിച്ച് ഇത്രയും മോശമായ കാഴ്ച്ചപാടിന്ടെ ഉറവിടം എവിടെയാണ് ?
അജ്മാന്‍ കോര്‍ണിഷി ലൂടെ യുള്ള അയാളുടെ പതിവ് നടത്തതിനിടയിലാണ് ,കാറ്റിനോട് പരിഭവം പറയുന്ന അവള്‍ ശ്രദ്ധയില്‍ പെട്ടെത്
പേരെന്താ ? പിന്നില്‍ നിന്നും ഭാര്യ ചോദിച്ചു
പുരുഷനെ കുറിച്ച് ഇത്രയും മോശ മായ അഭിപ്രയം പ്രകടിപിച്ചതിലുള്ള നീരസം അവളില്‍ പ്രകടമായിരുന്നു
ഗീത ലക്ഷ്മി
അജ്മാനില്‍ എത്തിയിട്ട് കുറേ കാലമായോ?
മൂന്ന് വര്ഷം
എന്ത് ചെയ്യുന്നു ?
സ്ഥിരം തൊഴില്‍ ഇല്ല , പല വീടുകളിലായി വീട് വേല ചെയ്യും ...........
അയാളുടെ ഭാര്യ നീട്ടി ഒന്ന് മൂളി ,,,,,,,,,"ഹൌസ് മൈഡ്" എന്തോ ഒരു പരിഹാസം ആ മൂളലില്‍ ഉണ്ടായിരുന്നോ?
എന്ത് കൊണ്ടോ അയാളുടെ കണ്ണുകള്‍ അവളില്‍ നിന്നും മായുന്നില്ല
ഭര്‍ത്താവ് മറ്റൊരു പെണ്ണിനെ തുറിച്ചു നോക്കുകയോ ?
ഉദ്ദേശം എന്തായാലും അനുവദിക്കാന്‍ കഴിയില്ല. അവളിലെ" പെണ്ണത്തം"
നിവര്ന്നെഴുനേറ്റു.പരിഹാസവും ശകാരവും അയാളുടെ മേല്‍ ആവുവോളം "സ്പ്രേ "ചെയ്തു
പക്ഷെ അയാള്‍ പിന്മാറാന്‍ തയ്യാറായില്ല ,തന്ടെ സഹോദരി മാരുടെ രൂപങ്ങള്‍ മുന്നില്‍ പ്രത്യക്ഷപെട്ടു .
വേദനകളെ മാത്രം പ്രസവിക്കുന്ന ഒരു പാവം പെണ്‍കുട്ടി ,കണ്ടാല്‍ അറിയാം
കൂടിയാല്‍ ഇരുപത്തിരണ്ടു അതില്‍ കൂടതല്‍ പ്രായം കാണില്ല ,
എവിടെയാ താമസം ,?
അജ്മാന്‍ ലുലു സെന്റെരിന്‍ അടുത്താ
അവരുടെ താമസ സ്ഥലത്തിനടുത്ത് തന്നെയാണ് അവള്‍ താമസിക്കുന്ന വില്ല എന്ന് മനസിലായി
വീട്ടില്‍ എത്തിയിട്ടും അവളുടെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല ,
തൊട്ടടുത്ത ദിവസം ഭാര്യയെയും കൂട്ടി അവളുടെ വില്ലയിലേക്ക് ചെന്നു,
നാലു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ആ മുറിയില്‍ അവര്‍ പത്തു പേര്‍ താമസിക്കുന്നു
അവരെ കണ്ട തോടെ ഓരോരുത്തരായി, തല പുറതെകിട്ടു കാര്യം തിരക്കി
ഗീത ലക്ഷ്മി യെ കാണണം ,ഭാര്യ ആവശ്യപെട്ടു
അവള്‍ പുറത്തു വന്നു , ഒന്ന് ചിരിച്ചു .
പൊട്ടിയ പല്ലുകള്‍ക്കിടയിലൂടെ രണ്ടു തേനിച് കള്‍ പറന്നു പോയി
ഇന്ന് ജോലിക്ക് പോയില്ലേ ? അയാള്‍ ചോദിച്ചു
എല്ലാ ദിവസങ്ങളിലും ജോലി ഉണ്ടാവാറില്ല , ജോലി ഉണ്ടെങ്കില്‍ പൈസ കിട്ടും അത്ര തന്നെ
എങ്കില്‍ ഞങ്ങളുടെ വീട്ടില്‍ വരൂ ഇന്ന് .ഭാര്യ ആവശ്യപെട്ടു , അവള്‍ എതിര് പറഞ്ഹില്ല
ആ സൌഹൃതം ,നന്നായി വളര്‍ന്നു,, ചില്ലകളും , കായ്കളും ഉണ്ടായി
വികാരങ്ങള്‍ തളം കെട്ടി നില്കൂന്ന മനസ്സില്‍ നിന്നും അവള്‍ ജീവിതടിണ്ടേ
കറുത്തിരുണ്ട കാലത്തേക്ക് അവരെ കൂട്ടി കൊണ്ട് പോയി,
ഇതാ ഇത് അവളുടെ ചരിതം
മദ്യപാനിയായ അച്ഛന്‍ . വേദനകള്‍ അനുസ്യുതം സേവിക്കാന്‍ വിധി ക്കപെട്ട അമ്മ . ഒരു സഹോദരന്‍ ,
ഇളയ രണ്ടു സഹോതരിമാര്‍
ഇതായിരുന്നു കുടുംബ ഘടന . അച്ഛന്‍ സ്വന്തമായി ഒന്നും നേടിയില്ല , നേടിയതോക്കേ കുടിച്ചു തീര്‍ത്തു .
മുത്തച്ഛന്‍ പണക്കരനയിരുന്നു. അവകാശമായി അച്ഛന് വരേണ്ട സ്വത്തുകള്‍ തട്ടി എടുക്കാന്‍ , മദ്യ ലഹരിയില്‍ ആയ അച്ഛനെ
രേഖ കളില്‍ ഒപ്പ് വെപ്പിച്ചതിനു ശേഷം മരണത്തിന്ടെ വായിലെക്ക് തള്ളിയിട്ടു .വ്യക്തമായി പറഞ്ഹല്‍ സ്വത്തിനു വേണ്ടി അച്ഛനെ കൊന്നു !,ഒരേ രക്ത ബന്ധമുള്ളവര്‍ അച്ഛന്ടെ മരണം കൊലപാതകമാണെന്ന് മനസിലാക്കിയ സഹോദരന്‍ പ്രതികരതിനോരുങ്ങി മരണം വാഹനാപകടതിണ്ടേ രൂപത്തില്‍ സഹോതരനെയും തട്ടി എടുത്തു
,അത് മറ്റൊരു കൊലപാതകം !!
അമ്മയുടെ മനസിനെ കൂട്ടി യോച്ചിപിച്ച നൂലുകള്‍ പൊട്ടി ,സമനില തെറ്റിയ അമ്മ , ഇളയ രണ്ടു സഹോദരിമാര്‍
എന്ത് ചെയ്യും ,ചിന്തകള്‍ അപ്പുപ്പന്‍ താടി പോലെ പാറി നടന്നു ,,
മലയാള സാഹിത്യത്തില്‍ ബിരുദ പഠനത്തിനു പ്രവേശനം നേടി ഒരാഴ്ച കഴിന്ഹു കാണും ?
,ഇനി എന്ത് ? കരയാന്‍ അവളുടെ കണ്ണില്‍ കണ്ണുനീര്‍ ഇല്ലായിരുന്നു ?
അപ്പോഴാണ് അമ്മാമന്‍ ( അമ്മയുടെ സഹോതരനായി വരും ) യു എ ഇ ല്‍ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞഉസമീപികുന്നത്
ആഴ കടലില്‍ വീണപ്പോള്‍ ലഭിക്കുന്ന പിടി വള്ളി,,ജീവിതം കടുത്ത പരീക്ഷണമാണ് പലപ്പോഴും നേരിടുക ,,ജീവിക്കണം മരിക്കുവോളം ,മനസിന്‌ ആരോഗ്യം വരന്‍ തുടങ്ങി ,ഉറച്ച തീരുമാനം
അമ്മാവന്‍ വിസ ശരിയാക്കി!
ദുരിധ സാഗരതിലെക്കുള്ള വിമാന മായിരുന്നു അത് ,ഇവിടം വരെ ജീവിതം" ക്ലീന്‍ " ആണ് ,
കറുകറുത്ത ഇരുട്ട് ജിവിതത്തെ തുറിച്ചു നോക്കാന്‍ തുടങ്ങിയത് ഇവിടെ വെച്ചാണ്‌ ,,അവള്‍ ഒന്ന് തേങ്ങി .
ജീവിചിരികുന്നില്ല എന്നാല്‍ മരിച്ചിട്ടുമില്ല ,ജിവിതത്തിനും , മരണത്തിനുമിടയില്‍,,ജിവിതമെന്നും മരണമെന്നും ,,,,,,
പറയാന്‍ കഴിയാത്ത അവസ്ഥ ,,അവിടെയാണ് എത്തിപെട്ടത് ,
എയര്‍പോര്‍ട്ടില്‍ അമ്മാവന്‍ ഇല്ല ,
അമ്മാവന്‍ ഒരു വാഹനാപകത്തില്‍ പെട്ടെന്നും പകരം എന്നെ അയച്ചതാണ്
ഒരാള്‍ പരിചയപെടുത്തി ,,അമ്മാവന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയാല്‍ വിളിക്കാന്‍ പറഞ്ച നമ്പരില്‍ നിന്നും അയാളുടെ ശബ്ദം
കാര്‍ പുറത്ത് കാത്തിരികുന്നുണ്ട് ,,
അപരിചിതമായ ലോകം ,!,അപരിചിതരായ മനുഷ്യര്‍ .ആരും ആരെയും ശ്രദ്ടികുന്നില്ല , ജീവിക്കാനുള്ള ഓട്ട മത്സരം
കാര്‍ പായാന്‍ തുടങ്ങി ,,ലക്ഷ്യ സ്ഥാനത്തേക്.
എത്തിപെട്ടത് ഷാര്‍ജ റോള കടുത് ഒരു ഫ്ലാറ്റില്‍ ,
,തന്നെ പോലെ കുറെ പെണ്‍കുട്ടികള്‍ !.യാന്ത്രികമായ സംസാരങ്ങള്‍ , ആ സത്യം അറിഞ്ഹപ്പോള്‍ ശരിക്കും ,,,ഞാന്‍ ഇല്ലാതായി , എന്നിലെ ഞാന്‍ മരികുന്നത് പോലെ.....,,
അമ്മാവന്‍ എന്നെ വില്‍ക്കുകയയിരുന്നത്രേ .കന്യകയ്ക്ക് "മാംസ വില്പന കേന്ദ്രത്തില്‍ നല്ല വിലയാനത്രേ
അനുഭവമുള്ള നല്ല വ്യപരിയാണ്‌ അമ്മാവന്‍ .എനിക്കുള്ള വില എയര്‍ പോര്‍ട്ടില്‍ ഞാന്‍എത്തുന്നതോടെ ,അമ്മാവന്ടെ
ബാങ്ക് ബാലന്സിലെക് മാറ്റ പെട്ടിരുന്നു .
ആ ബാങ്ക് ബാലന്‍സ് അമ്മാവന്ടെ മകളുടെ കന്യാചര്‍മം പൊട്ടി കുന്നവന് നല്‍കാനുള്ളതാണ്
സ്വന്തം മകള്‍ക്ക് ഇഷ്ടാനുസരണം സ്വര്‍ണം നല്കി പുരുഷന്‍ കണ്ടു പിടിച്ചു കൊടുത്തിട്ടുണ്ട്‌ അയാള്‍ ,നിയോഗമാവം ,അവള്‍ പിന്നീട ആത്മഹത്യ ചെയ്തു
.പഷേ അയാള്‍ ഒരിക്കല്‍ പോലും എന്റെ മുന്നില്‍ പ്രത്യക്ഷ പെട്ടിട്ടില്ല ,,,,,,,,

കാമ വ്യാപാര കേന്ദ്രം അഥവാ വേശ്യാലയം ,പുരുഷന്ടെ കാമ പൂരണ ശമന കേന്ദ്രം ...."ലോകമൊരു തറവാട് '
ശരിയാണ് പാകിസ്ഥാനികള്‍, ഇന്ത്യകാര്‍ ,,ബംഗ്ലാദേശികള്‍ ,ഈജിപ്റ്റ്‌ കാര്‍ ,, ,ഉപഭോക്തകളുടെ നീണ്ട നിര
ഒന്ന് നിലവിളികാന്‍ പോലും സ്വതത്രമില്ലാതെ നാലു ചുവരുകള്‍ക്കിടയില്‍ നിഷ്കരുണം ഹോമിക്കപെടുന്ന എത്ര എത്ര
നിരപരാതികളായ പെണ്‍കുട്ടികള്‍ ,,,,,,,,,,,,
,ഇത്തരം വ്യാപാരികളുടെയും , സ്ത്രീപീഡകാരുടെയും , ലിംഗം മുറിച്ചു മാറ്റണം
ഗീത ലക്ഷ്മി നന്നായി കിതയ്കുന്നുണ്ടായിരുന്നു,,രണ്ടു വര്ഷം ,ആ കാരാഗ്രഹത്തില്‍ ,,രണ്ടായിരം വര്‍ഷത്തെ പീഡനങ്ങള്‍ ,,,
ഒടുക്കം രണ്ടു വര്‍ഷത്തിനു ശേഷം ,,,രക്തസ്രവം , സ്വകാര്യ ക്ലിനികില്‍ കൊണ്ടെത്തിച്ചു എന്നെ ,,,
നന്നായ് പാലും വളവും നല്‍കുന്ന പശുവായിരുന്നു ഞാന്‍അവര്‍ക്ക് , അത് കൊണ്ടാവാം ചികിത്സക്കായി എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചത്
ശക്തമായ കരങ്ങളാണ് അവരുടേത് , കരാള കരങ്ങളില്‍ നിന്നും രക്ഷ പെടുക എളുപ്പമല്ല ,
പണത്തെ മാത്രം സ്നേഹിക്കുന്ന മനുഷ്യ രൂപങ്ങള്‍ ഉണ്ടാവുമ്പോള്‍ ,,,എന്നെ പോലുള്ളവരുടെ ശബ്ദം ആര് കേള്‍ക്കാന്‍
പക്ഷെ ,അവിടെ ദൈവം എന്നോട് കനിവ് കാട്ടി ,
ആരും അറിയാതെ ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങി ഓടി
എത്തി പെട്ടത് മനസില്‍ മില്യണ്‍ സമ്പാദ്യം ഉള്ള , എന്നാല്‍ കയ്യില്‍ കാര്യമായി ഒന്നും ഇല്ലാത്ത , കുറെ പച്ചയായ
സ്ത്രീകളുടെ ഇടയിലേക്ക് ,അവര്‍ എന്നെ സംരക്ഷിച്ചു ,,,ദൈവത്തിനു നന്ദി ,!
,ജീവിത്തില്‍ ഒരിക്കലും മുമ്പ് കണ്ടിട്ടില്ലാത്ത , ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത ,ആരെന്നു ഞാന്‍തന്നെ അറിയാത്ത ഒരാളുടെ ബീജം രക്തതിന്ടെ രൂപത്തില്‍ ഹോസ്പിറ്റലില്‍ നിന്നും ഇല്ലാതായി ,

ഇനി പറയു ,,,ഞാന്‍ എന്ത് പറയണം പുരുഷനെ കുറിച്ച്
എന്താണ് ഈ പെണ്‍കുട്ടിയോട് പറയേണ്ടത് ? എന്തശ്വാസ വാക്കുകള്‍ പ്രസക്തി ഉണ്ട് ഇവിടേ ?
കുട്ടി ,,നീ ഞങ്ങളുടെ കൂടെ കഴിയുക ഭാര്യ പറഞ്ചു ,,ദൈവത്തിന്ടെ കോടതിയില്‍ നമുക്ക് വിചാരണ കാണാം
അതിലപ്പുറം ഒന്നും കഴിയില്ല ,എല്ലാ കണ്ണുകളും സാഗരങ്ങളായി വേദനകളുടെ മഴ ,വികാരങ്ങളുടെ മഴ ,,,,
എന്ത് കൊണ്ടോ അവള്‍ അവരുടെ ക്ഷണം സ്വീകരിച്ചില്ല ,, അവള്‍ അവളുടെ മുറിയിലേക്ക് മടങ്ങി
അയാള്‍ അവളെ ആശ്വസിപിച്ചു ,,,കുട്ടി നിനക്ക് ഒരു സഹോദരനും , ചേടത്തിയും ഇവിടെ ഉണ്ടെന്നു കരുതുക
ഞങ്ങങ്ങളില്‍ ഒരാളാണ് നീ എന്ന് , എന്ത് വേണമെങ്കിലും പറയുക ,,അതിലപ്പുറം എന്താണ് അയാള്‍ക് പറയാന്‍ കഴിയുക
കാലം വീണ്ടും പരഭാവമിലല്തെ കടന്നു പോയി
***************
ഇന്ന് കാലത്ത് അയാള്‍ എന്നെ ഫോണ്‍ ചെയ്തു പറഞ്ചു ,,ബഷീര്‍ ഗീത ലക്ഷ്മിയെ സി ഐ ഡി പിടിച്ചു ,,,,,,,
ചാടി പോയെന്നു പരാതി ഉണ്ടായിരുന്നത്രേ ,, നോ എന്‍ട്രി അടിച്ചു നാട്ടിലേക്ക് കയറ്റുമെന്ന അറിഞ്ഹത് ,,,,,,,
ഇപ്പോള്‍ അവിടെയാണെന്ന് ഒരു വിവരവുമില്ല ,അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു ,,,,,,,,
എവിടെ അവള്‍ ,,,അവള്‍ ,,മനസ്സില്‍ നിന്നും ,,,,കണ്ണ് നീര്‍ തുള്ളികള്‍ പുറത്തേക്ക് വന്നു പലതും സംസാരിക്കാന്‍ തുടങ്ങി

33 comments:

ഫാരി സുല്‍ത്താന said...

കാലം എത്ര പുരോഗമിച്ചാലും പെണ്ണിന് പുല്ലു വില..!
ജീവിതം നരകിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ട പെണ്ണിന്റെ വേദന തുറന്നു കാട്ടി..നന്ദി !

ആചാര്യന്‍ said...

വളരെ നല്ലൊരു കുറിപ്പ് അനുഭവം ആണ് എങ്കില്‍ അത് ഭയങ്കരം തന്നെ...ഇങ്ങനെ എത്രയോ ആളുകള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഉണ്ട് എന്നുള്ളത് സത്യവും ആശംസകള്‍ ...

Jefu Jailaf said...

ഹൃദയത്തെ സ്പര്‍ശിക്കുന്ന അനുഭവക്കുറിപ്പ്. എങ്കിലും എഴുതി തീര്‍ക്കുവാന്‍ വല്ലാത്ത ഒരു ധൃതി കാണിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അര്‍ഥം മാറുന്ന അക്ഷരത്തെറ്റുകള്‍ , ചിലയിടങ്ങളില്‍ ഒരു കൂടിചേരായ്മയും. പക്ഷെ ഒടുവില്‍ ഒരു നല്ല മനസ്സില്‍ന്റെ ഭാവം കാണാന്‍ കഴിയുന്നു.. ആശംസകള്‍..

saheer said...

vedhanikkan vidhikkapetta
janmangal ,,,

Nalla kuripp

jaya said...

മനസിനെ തൊട്ടുണര്‍ത്തുന്ന വല്ലാത്ത കഥ
വേദന തോനുന്നു

ambili said...

kollam nannayittundu.... ithupole ethrayo alukal pattikkapedunnu...

ഷബീര്‍ - തിരിച്ചിലാന്‍ said...

എത്രയോ ജീവിതങ്ങള്‍ ഇതുപോലെ കുടുസുമുറികളില്‍ മലര്‍ന്ന് കിടന്ന് ഹോമിക്കപ്പെടുന്നു. വിശ്വാസയോഗ്യമല്ലാത്ത ആര്തന്നെ വിസ തന്നാലും ഓടിക്കേറി വരാന്‍ നില്‍ക്കരുത്. വലകളില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുക ദുഷകരം.

നന്നായെഴുതി.. ആശംസകള്‍

SAJ JED said...

Eni Arkum ee Gathi Varathirikatte....

ANSAR NILMBUR said...

മുതലാളിയുടെ സന്തതി എരപ്പാളി യെന്നും എരപ്പാളിയുടെ സന്തതി തൊഴിലാളിയെന്നും പറയുന്നത് എത്ര ശരി...

Arunlal Mathew || ലുട്ടുമോന്‍ said...

ഒരു കണ്ണീര്‍ തുള്ളി കൂടി...

Absar Mohamed said...

ഹൃദയ സ്പര്‍ശിയായി എഴുതി...
ആശംസകള്‍...

Ismail said...

panathinappuram , parunthum parakilla ,,,,,,,,ellarkkum venom panam ,,,,,,,,,,jeevithamee naadakam

Rasjod said...

കാമം മൂലം ,,,കാമിനി മൂലം ,,,,,,,,,,,,
വേദനകള്‍ ,,,,,,,,,,,,,,,

razak said...

ലോകം എത്ര പുരോഗമിച്ചാലും ,,,,,,,,,,,
സ്ത്രീ എന്നും ചൂഷണം ചെയ്യപെടുന്നു ,,,,,,,,,എവിടെയും

vazhipokkan said...

theethinnunnna jeevitham

ajmani said...

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍
കയ്യും കണക്കുമില്ലാതെയാണ് അധികരിച്ചിരിക്കുന്നത്,
അതില്‍ ഭൂരിഭാഗവും അവരുടെ അടുത്തവരില്‍ നിന്നുമാണ് എന്നത് നമ്മെ ചിന്തിപ്പിക്കുകയും ,വേദനിപ്പിക്കുകയും ചെയ്യുന്നു,
കുരുന്നിലെ മുതല്‍ kunjungal vettayaadappedunnu ennath sankadakaramaanu..
..
ezhutthinu nandi

രമേശ്‌ അരൂര്‍ said...

അനുഭവം തീവ്രമായി എഴുതി ..അക്ഷര പിശകുകള്‍ തുടക്കം മുതലുണ്ട്‌ ..അത് പരിഹരിക്കുമല്ലോ ..:)

Salooja said...

manasil thulachu kayarunna vakkuka
aashamsaka

Ak Raheem said...

കല്ലും മുള്ളും ,,,,,,,ജീവിത യാത്ര
ഇരുണ്ട വഴികള്‍ ,,,,,,,,വഴികാട്ടാന്‍ ആരുമില്ല ,,,,,,,,,വേദന തോനുന്നു ,,,,,,,
നല്ല എഴുത്ത് ,,,,,,,,

jayalakshimi said...

നല്ല ശൈലി ബഷീര്‍ ,,,,,,,,,,,,ഇഷ്ടപെടു
തുടരുക

Jiju said...

Basher Avatharan Shaili nannayi ishtapettu ,,,,,,,,,,

Anonymous said...

Excellent blog.........keep writing :))

ബഷീര്‍ ജീലാനി said...

നന്ദി നന്ദി ,,,നന്ദി ..........
നല്ല വാക്കുകള്‍ , കൊണ്ട് പ്രോത്സാഹനം നല്‍കിയവര്‍ ,,,,,,,,
തെറ്റുകള്‍ ചുണ്ടി കാണിച്ചവര്‍ ,,,,,,,,,,,,, എല്ലാവര്ക്കും എല്ലാവര്ക്കും
നെല്ലിക്ക )
ആചാര്യന്‍
Jefu Jailaf
saheer , jaya ambili
ഷബീര്‍ - തിരിച്ചിലാന്‍
Sajjed
ansar ali
Arunlal Mathew || ലുട്ടുമോന്‍
Absar Mohamed
രമേശ്‌ അരൂര്‍ said...
ajmani said... etc,,,,,,,,,

shahjahan said...

വളരെ ഹൃദയസ്പര്‍ശിയായി ഈ അവതരണം..അഭിനന്ദനങ്ങള്‍.

ബഷീര്‍ ജീലാനി said...

Thanks,,nanmandan sir
,,,

Abdul majeed koyilandy said...

പെണ്ണ് എന്നും ഉപഭോഗ സംസ്കരതിന്ടെ ഇരകളാണ്
ഫെമിനിസ്റ്റ് സംഘടനകള്‍ വളരുന്നു ,പക്ഷെ ,,,ഇവര്കൊന്നും ഒന്നും ചെയ്യാന്‍ കഴിയില്ല
സ്ത്രീ പീഡനം നല്‍ക്കു നാള്‍ കൂടി വരുന്നു ,,,,,,,,,,,,,
മനസിനെ സ്പര്‍ശിക്കുന്ന കഥ ബഷീര്‍

Arunlal Mathew || ലുട്ടുമോന്‍ said...

ഒന്ന് നിലവിളികാന്‍ പോലും സ്വതത്രമില്ലാതെ നാലു ചുവരുകള്‍ക്കിടയില്‍ നിഷ്കരുണം ഹോമിക്കപെടുന്ന എത്ര എത്ര
നിരപരാതികളായ പെണ്‍കുട്ടികള്‍ ,,,,,,,,,,,,
,ഇത്തരം വ്യാപാരികളുടെയും , സ്ത്രീപീഡകാരുടെയും , ലിംഗം മുറിച്ചു മാറ്റണം..

ദൈവമെ കേരളം... സര്‍ക്കാരിനു വികലാംഘാ പെന്‍ഷന്‍ ഇനത്തില്‍ കുറെ ചിലവാവും...

നാമൂസ് said...

ഇരകള്ക്കൊരു വിരയുടെ പോലും വിലകല്‍പ്പിക്കാത്ത മൃഗങ്ങള്‍.ക്കിടയില്‍ നിന്നും, നീതിക്കായ് ദൈവ വിലാസം തേടുന്ന ഇരകള്‍.. ഹാ കഷ്ടം..!!

TPShukooR said...

ജീവിതത്തിലെ കയ്പ്പ് നിറഞ്ഞ ആഴങ്ങളിലേക്കുളള ഒരു ചുഴിഞ്ഞു നോട്ടം. നൊമ്പരപ്പെടുത്തുന്ന അവതരണം. അക്ഷരത്തെറ്റുകള്‍ കല്ലുകടി ആയിരുന്നില്ലെങ്കില്‍ വളരെ നല്ല പോസ്റ്റ്‌ ആയേനെ.

ഫൈസല്‍ ബാബു said...

ഗള്‍ഫില്‍ ജീവിതം ഹോമിക്കപ്പെടുന്ന ഇങ്ങിനെ എത്ര ഗീതാ ലക്ഷമി മാര്‍ ,പലരും പറഞ്ഞപോലെ തീവ്രമായ അനുഭവം വരികളില്‍ കൂടി ..

ajith said...

ഫൈസല്‍ ബാബു ഫേസ് ബുക്ക് ഗ്രൂപ്പില്‍ പരിചയപ്പെടുത്തിയതുകൊണ്ടാണിങ്ങോട്ട് വന്നത്. ആദ്യമായാണിവിടെ

തീവ്രമായ അനുഭവവിവരണം

Shahida Abdul Jaleel said...

സ്ത്രീ പീഡനം നല്‍ക്കു നാള്‍ കൂടി വരുന്നു
മനസിനെ സ്പര്‍ശിക്കുന്ന കഥ ബഷീര്‍

RichOnline7 said...

ഭംഗിയായി ... തുടരുക

Popular Posts