Saturday, 3 September 2011

സഹ മുറിയന്‍ മാരുടെ ചര്‍ച്ചകള്‍ തുടരുകയാണ് .................തുടര്‍ച്ചയായ ഒഴിവു ദിവസങ്ങള്‍ ,
ചാനലുകളെ സഹിച്ചിരിക്കുക പ്രയാസം ,,,,,, പറയൂ വല്ലതും ,,,,

ഒന്നാമന്‍ - ഒടുവില്‍ ഗദ്ദാഫി ലിബിയയില്‍ നിന്നും പാലായനം ചെയ്യും .പിടിച്ചു നില്‍ക്കുക എളുപ്പമല്ല .....
ലോക കാര്യങ്ങളേ കുറിച്ച് സ്വന്തം അഭിപ്രായങ്ങള്‍ എന്നും തുറന്നു പറയാറുള്ള ഒന്നാമന്‍ ചര്‍ച്ചക് തിരികൊളുത്തി
രണ്ടാമന്‍ -അന്നഹസരെയുടെ സമരത്തെ കുറിച്ച് രണ്ടു വാക്ക് പറയാതെ, ലിബിയയുടെ കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ എനിക്ക് യോജിപ്പില്ല
ലിബിയ , സിറിയ , ഇതൊന്നും നമ്മുടേ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അല്ല , അതുകൊണ്ട് ഇന്ത്യ മഹാരാജ്യവുമായി ബന്ധപെട്ട ചര്‍ച്ചകള്‍ ആവാം -
രണ്ടാമണ്ടേ നിര്‍ദേശം ഒന്നാമന് അത്ര രസിച്ചില്ല , അതിന്ടെ പേരില്‍ രണ്ടുപേരും തമ്മില്‍ ചില വഴക്കുകള്‍ ഉണ്ടായി
ലോകവിവരമില്ലാത്ത നാറി- ഒന്നാമന്‍ പരിഹസിച്ചു
നാറി നിന്ടെ തന്ത രണ്ടാമന്‍ തിരിച്ചടിച്ചു
അന്താ രാഷ്ട്ര വിഷയങ്ങള്‍ കുടുംബത്തില്‍ കൂട്ടി ചേര്‍ക്കരുത് - ഒന്നാമന്‍ മുന്നരീപ്‌ നല്‍കി
വഴക് തീവ്രമായി , രണ്ടു പേരും അന്നാഹസരയെയും , ഗദ്ദാഫിയെയും ആവും വിതം തെറി വിളിച്ചു .
അവസാനം , ഗദ്ദാഫി യുടെ ,അന്നാ ഹസാരെയുടെ യും സ്ഥാനത് അച്ഛനും അമ്മയും സ്ഥാനം പിടിച്ചു
കയ്യാം കളിയില്‍ അടുതെതിയപ്പോള്‍ മൂന്നാമാന്‍ - ഇടപെട്ടു

മൂന്നാമാന്‍ : വിഡ്ഢിത്വം .പമ്പര വിഡ്ഢിത്വം. മനുഷ്യന്‍ അല്ലെങ്കില്‍ തന്നെ സഹികെട്ടിരിക്കുകയാ , അതിന്ടെ ഇടയിലാണ് ഗദ്ദാഫിയും ,ഹസാരെയും !തരാനുള്ള പൈസയും തന്നു എത്രയും പെട്ടെന്ന് റൂം കാലിയാക്കുക , ഞാന്‍മറ്റു വല്ലോരെയും അന്വേഷിച്ചു കൊള്ളാം.... തരാനുള്ള "മെസ്സ്" വകയിലുള്ള ബാക്കിയും പെട്ടെന്ന് തരണം .ശല്യം ചെയ്യരുത് ,പ്ലീസ്‌,,,,,,,,,,
അതുവരെ മുറി വൃത്തിയക്കുകയായിരുന്നു നാലാമന്‍ ഇടപെട്ടു
നാലാമന്‍ : നമ്മള്‍ സഹോദരങ്ങളെ പോലെകഴിയെണ്ടാവരല്ലേ? നാടും വീടും വിട്ടു ഇവിടേ വന്നവരാണ്
ആര്‍ക്കൊക്കെയോ വേണ്ടി കലഹിക്കുന്നു. സ്വന്തം കാര്യം മറക്കുന്നു, അനാവശ്യമായി ശത്രുക്കളെ ഉണ്ടാക്കുന്നു .ആരും എവിടെയും പോവുന്നില്ല, പുതിയ മെമ്പര്‍ മാരെ അന്യെഷിക്കനോന്നും പോവേണ്ട . ഒന്നാമന്‍ ജോലി ലഭിച്ച ഉടനെ തന്നെ റൂം , മെസ്സ്, കണക്കുകള്‍ തീര്‍ക്കാം , ഇനി മുതല്‍
വിവാദ കോലാഹലങ്ങള്‍ , , ഇല്ല .തെറിവിളികള്‍ ഇല്ല .കയ്യാംകളികള്‍ ഇല്ല .ഉറപ്പിന്‍മേല്‍ കാര്യങ്ങള്‍ തീര്‍ത്തു .
പിന്നെ മ്ലാനത ,ആരും ഒന്നും പറയുന്നില്ല.
അത് വരേ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ നഷ്ട സ്വപ്നങ്ങളുടെ കണക്കുകള്‍ എണ്ണിതിട്ട പെടുത്തുകയായിരുന്ന വിസിറ്റ് വിസയില്‍ വന്നു ജോലി അന്യെഷികുന്ന മൂന്ന് കുട്ടികളുടെ അച്ഛനയന്‍ അഞ്ചാമന്‍ ഭാഷിച്ചു !
"ഇതെന്താ ,മരണ വീട് പോലെ , ഇങ്ങനെ മിണ്ടാടിരുന്നാല്‍ ഇവിടേ ഒരു മരണവീട് ആവും,
ഇഷ്ടപെട്ട വിഷയം വല്ലതും പറയൂ
നമുക്ക് പ്രേമത്തെ കുറിച്ച് പറയാം ,"
ആര്‍ക്കും എതിര്‍ അഭിപ്രായം ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നു
പ്രേമ വിവാഹത്തെ കുറിച്ച് പറയാം
പെണ്‍ മനസിനെ കുറിച്ച് പറയാം,
സര്‍വ്വര്‍ക്കും സമ്മതം ,,,,,
പെണ്ണിനെ കുറിച്ച് നിനക്കെന്തറിയാം ?ഒന്നാമന്‍ ചോദിച്ചു
പനനീര്‍ പൂവ് പോലെയാണ് , പെണ്‍മനസ് വളരെ" സോഫ്റ്റ്‌" ആയിട്ടെ സംസാരിക്കാവൂ,,
തൊട്ടാ വാടിയാണ്‌ പെണ്ണുങ്ങള്‍ ,രണ്ടാമന്‍ , അഭിപ്രായപെട്ടു
മൂര്‍ഖന്‍ പാമ്പുകളുടെ മാളങ്ങളാണ് പെണ്‍മനസ്സ്.മൂന്നാമന്ടെ തൊണ്ട ഇടറി ,
പെണ്‍വര്‍ഗത്തെ ഞാന്‍വെറുക്കുന്നു ,ശക്തിയായി വെറുകുന്നു,,,,,
മൂന്നമന്ടെ കണ്ണനു നീര്‍ തുള്ളികള്‍ തറയില്‍ രണ്ടു തുള്ളി വീണു ..............
ആര്‍ക്കും ഒന്നും മനസിലായില്ല ...നീ നിരാശ കാമുകനാണോ ? നാലാമന്‍ ചോദിച്ചു ,
ആശ മരിച്ചു പോയി,,
നിരാശയും മരിച്ചു പോയി,,
കാര്യം പറയൂ,, സര്‍വ്വരും മൂന്നാമന് പിന്തുണ പ്രഖ്യപിച്ച് ,
നിങ്ങള്‍ ക്ക് അറിയാവുന്നതല്ലേ . ഞാന്‍മൂന്ന് വര്‍ഷമായി പ്രവാസിയാണ് ,,,,,നാട്ടില്‍ പോവാന്‍ മോഹം ഉണ്ട് .പ്രശ്നങ്ങള്‍നട്ടെല്ലുകള്‍ ഓടികുന്നത് കൊണ്ടാണ് പോവാന്‍ കഴിയാത്തത് . ഞാന്‍ വിവാഹിതനാണ് .
നിങ്ങള്‍ക്ക് അറിയാവുന്ന സത്യം.
കല്യാണത്തിന് ശേഷം സ്നേഹം പശുവിന്‍ നെയ്യില്‍ പുരട്ടി അവള്‍ക്ക് ഒരു പാട് ഞാന്‍ കൊടുതിടുണ്ട്
ബ്യൂട്ടി പാര്‍ലറില്‍ വേണ്ട വിഭവങ്ങള്‍ വീട്ടില്‍ ഒരുക്കി വെച്ചിട്ടുണ്ട്
വില പിടിപുള്ള മൊബൈല്‍ , ഇന്റര്‍നെറ്റ്‌ സൗകര്യം എല്ലം അവള്‍ക്കായി സ്വന്തം എന്റെ വകയാണ്
"ഓര്മ ചുംബനങ്ങള്‍ " നല്‍കിയിട്ടുണ്ട് ,,,,
അവളെക്കാള്‍ സുന്ദരിയായിട്ടു ഭൂമിയില്‍ മറ്റാരെയുംഞാന്‍ കണ്ടിടില്ലെന്നു അവളുടെ തലയില്‍ തൊട്ടു പ്രഖ്യാപിച്ചിട്ടുണ്ട് .
ചില രാത്രികളില്‍ ഞങ്ങള്‍ ഉറങ്ങാതെ നക്ഷത്രങ്ങളെ കുറിച്ചും , നക്ഷത്രങ്ങളുടെ പുഞ്ചിരിയെ കുറിച്ചും ചര്‍ച്ചചെയ്തിട്ടുണ്ട്
പാവാട നിലത്തു വീണ നിലാവിന്ടെ നഗ്നത നോക്കി ഞങ്ങള്‍ കളിയാക്കിയിട്ടുണ്ട്
എന്നിട്ട് ,,,,,,,,,,,,,,,,,,, സഹമുറിയന്‍ മാര്‍ അക്ഷമരായി കാതിരികുകയാണ്
അവള്‍ മറ്റൊരാളുടെ കൂടെ കിടപ്പറ പങ്കിടുന്ന വിവരം എന്നെ അറിയിച്ചത് അയല്‍വാസിയായ ലക്ഷ്മിയാണ്‌ ,,,,,,,
അവളുമായി ചങ്ങാത്തം ഇല്ലായിരുന്നെങ്കില്‍ ,,രഹസ്യം രഹസ്യമായി എന്നും നില നില്‍ക്കുമായിരുന്നു
അതെ കുറിച്ച് ചോദിച്ചപ്പോള്‍ ,, മിന്നലും ഇടിവെട്ടും ആയിരുന്നു,പിന്നെ ഭൂകമ്പവും
പുരുഷന്‍മാരെ മൊത്തത്തില്‍ ഹൃതയമില്ലാത്തവരാണെന്ന് അവള്‍ തുറന്നടിച്ചു . എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണ് .കൂടുതല്‍ സംസാരിച്ചാല്‍ പീഡന കേസ് ഫയല്‍ ചെയ്യുമെന്ന് മുന്നരീപ് തന്നിട്ടുണ്ട് .മനസ് ശൂന്യ മാവുകയാണ് , ചിന്തകള്‍ വരണ്ടു പോവുന്നു ,,അയാള്‍ കരയുകയാണ്,,,
ആരും ഒന്നും മിണ്ടിയില്ല,,,തല്‍ക്കാലം ചര്‍ച്ച ഇവിടേ നില്‍ക്കട്ടെ , സര്‍വര്‍ക്കും സമ്മതം ,
അതിനു മുമ്പ് ,അവളുടെയും ലക്ഷ്മിയുടെയും മൊബൈല്‍ നമ്പര്‍ പറയൂ,,,നമുക്ക് ചര്‍ച്ച ചെയ്യാം ... അവരില്‍ നിന്നും രണ്ടു പേര്‍ ഈ ആവശ്യം ഉന്നയിച്ചു ,,,,അയാള്‍ ഒന്നും മിണ്ടിയില്ല ,,,,
ഒന്ന് നോക്കുക മാത്രം ചെയ്തു
അപ്പോഴും കണ്ണ് നീര്‍ തുള്ളികള്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു

22 comments:

Anonymous said...

Pravasikalude neeram pokku

Anonymous said...

അര്‍ത്ഥം ഇല്ലാത്ത ,,,,,നേരം പോക്കുകള്‍ മാത്രം ആണോ പ്രവാസീ ????

jasiljk said...

ചില രാത്രികളില്‍ ഞങ്ങള്‍ ഉറങ്ങാതെ നക്ഷത്രങ്ങളെ കുറിച്ചും , നക്ഷത്രങ്ങളുടെ പുഞ്ചിരിയെ കുറിച്ചും ചര്‍ച്ചചെയ്തിട്ടുണ്ട്
പാവാട നിലത്തു വീണ നിലാവിന്ടെ നഗ്നത നോക്കി ഞങ്ങള്‍ കളിയാക്കിയിട്ടുണ്ട് --
Nalla prayogam ,,,,,,,,,,,
aashamsakal

Subash,,,,,,, said...

Athendinaaa mobile no:...... Basheer bhai

Javaz said...

inginee endokke paranhu theerkkanundu paravasikku

shakeer said...

ഭാഷക്ക് നല്ല ശൈലി ഉണ്ട് ,,,,,,,,,,,,ആശംസകള്‍

Haris said...

സ്ത്രീ കളിലുമുണ്ട് ,,,, പുരുഷനെ സൂചി മുനയില്‍ നിര്തുന്നവര്‍ ,,,,,,അല്ലെ ?

rafeeq said...

pennerumbittal,,,,,,,,,,,,,,

Anonymous said...

Libiyayil ninnum pennileku atra doorma kanum ,,,,,,,,,,

shakeel said...

avatharan neethi ,,,,,kollam ,,,,,,,\
katha illenkilum,,,,,,,,

shajahan said...

pennorumbitaaal,,,,,,,,,,

റശീദ് പുന്നശ്ശേരി said...

കഥ ക്ലൈമാക്സിനു മുന്നേ തീര്‍ന്നത് പോലെ
തുടരുക . ഭാവുകങ്ങള്‍

Jefu Jailaf said...

നന്നായി അവതരിപ്പിച്ചു.. ആശംസകൾ..

ബഷീര്‍ ജീലാനി said...

thanks jefu,,,,,,,,

ബഷീര്‍ ജീലാനി said...

Thanks,,,,,Rashid punnashei

ബഷീര്‍ ജീലാനി said...

thanks,,,,,,shajahan , jasil,,,,,,,,,all friends, hope ur commant and inspiration ,,,,again ,,,,,,,,

deepam said...

kurachu koodi paranju nirthaamaayirunnu nannayittundu

ബഷീര്‍ ജീലാനി said...

Thanks,,,,,,

ഷബ്ന said...

ishtapettu, thudaruka...ishtapettu, thudaruka...

ബഷീര്‍ ജീലാനി said...

Thanks,,,,,,,Shabna

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>ബ്യൂട്ടി പാര്‍ലറില്‍ വേണ്ട വിഭവങ്ങള്‍ വീട്ടില്‍ ഒരുക്കി വെച്ചിട്ടുണ്ട് <

അതെന്ത് വിഭവങ്ങള്‍


ചര്‍ച്ച കൊള്ളാം :) ആ ലക്ഷ്മിയുമായുള്ള ബന്ധം ഇല്ലായിരുന്നെങ്കില്‍ വഞ്ചന അറിയില്ലായിരുന്നു ഈ വഞ്ചകന്‍ അല്ലേ :)

ബഷീര്‍ ജീലാനി said...

Thanks

Popular Posts