Thursday 4 August 2011

മകന്‍ തോറ്റു , കൂടെ അച്ഛനും പക്ഷെ മദ്യം വിജയിച്ചു !!



കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ വാവോലിന്‍ ഷാജിക്ക് ഇനി മൂന്ന് മക്കള്‍ മാത്രം ,കാരണം പതിനാല് കാരനായ തന്ടെ ഒരു മകനെ അയാള്‍ ഇന്നലേ രാത്രി കൊലപെടുത്തി ,
കൊലപെടുത്തിയ രീതി ഇതാ ഇങ്ങിനെ
ക്രൂരമായ മര്‍ദ്ദനം ,ശക്തമായ മര്‍ദ്ദനം ,ആവേശ തിമിര്‍പ്പിലുള്ള മര്‍ദ്ദനം
തല പിടിച്ചു ചുവരില്‍ ഇടിച്ചു മകന്‍ തറയില്‍ വീണു ,ശേഷം കാലു കൊണ്ട് ചവിട്ടി അരിശം തീരുവോളം ചവിട്ടി
ശരീരം മുഴുവനും ബലിഷ്ടമായ കാലുകള്‍ ആക്രമണം നടത്തി
മിണ്ടാ പ്രാണിയായി മാറിയ മകനെ പുറത്തേക്കു വലിച്ചിഴച്ചു വെള്ളത്തില്‍ മുക്കി ,എലിയെ കൊല്ലുന്ന ലാഘവത്തോടെ അയാള്‍ കാര്യം നിര്‍വഹിച്ചു
സ്വന്തം ബീജത്തില്‍ പിറന്ന മകനേ ഭൂമിയില്‍ നിന്നും ഇല്ലായ്മ ചെയ്തു പൊട്ടി ചിരിച്ചു ഈ രാക്ഷസന്‍ .
രാക്ഷസനായി മാറി അച്ഛന്‍ ഷാജി
മദ്യ ലഹരി അയാളെ ശരിക്കും മൃഗമാക്കി മാറ്റി .വീണ്ടും മദ്യ ലഹരിയില്‍ ലയിക്കാന്‍ മകന്‍ സ്വയം സമ്പാദിച്ച ഇരുനുര്‍ രൂപ കൊടുക്കാത്തതാണ് അയാളെ ചോടിപിച്ചത് , മകനോ മദ്യമോ വലുത് ,? എന്ത് പറയാന്‍ , മദ്യംതന്നെ .....!!!
"' കള്ളോളം നല്ലൊരു വസ്തു ഭൂലോകതില്ലെട ചാമ
ഉള്ളോളം പള്ളേല്‍ ചെന്നാല്‍ ഭൂലോകം തിരികിട തിത്തെയ് "
പ്രതിയെ തളിപറമ്പ് പോലീസ് കസ്ടടിയില്‍ എടുത്തു ,അധികാരികള്‍ക്ക് ഇതിലപ്പുറം എന്ടുചെയ്യാന്‍ കഴിയും ?
പുതിയ മദ്യനയവും ചര്‍ച്ചകളും സജീവമാണ് , അതോടൊപ്പം പൊലിയുന്ന ജീവിതങ്ങളും

മദ്യം ഒന്നാം പ്രതിയും ഷാജി രണ്ടാം പ്രതിയുമാനിവിടെ
"ഇനിഎനിക്ക് വയ്യ "എന്നു പറഞ്ഞ ജീവിതത്തിനായി കേണ പതിനാല് കാരണ്ടേ കണ്ണിരും വികാരവും കാണാന്‍ കഴിയാതെ പോയത് മനുഷ്യന്‍ മൃഗമായി മാറിയത് കൊണ്ടല്ലേ ?ഈ മൃഗമുണ്ടയത് മദ്യത്തില്‍ നിന്നല്ലേ?
കുടുംബ ബന്ധങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന മദ്യം ,
മനുഷ്യനെ രക്ഷസനകുന്ന മദ്യം ,
മനുഷ്യരിലെ മൃഗത്തെ പുറത്തു കൊണ്ട് വരുന്നമദ്യം
അമ്മയെയും സഹോദരിയും ,തിരിച്ചറിയാത്ത മദ്യം
മദ്യം തിന്മയുടെ താക്കോലാണെന്ന് പ്രവാചകന്‍ മുഹമ്മദ്‌ നബി ( സ)പറഞ്ഞതെത്ര സത്യം

4 comments:

Jefu Jailaf said...

വഴിയോരങ്ങളില്‍ കിടക്കുന്ന മദ്യപാനിയെ 5 സ്റ്റാര്‍ ബാറുകളില്‍ നിന്നും ഇറങ്ങി വരുന്നവര്‍ നീരസത്തൊദെ നോക്കുന്ന അവസ്ഥ സുപരിചിതം. താഴെ തട്ടിലുള്ളവന്‍ കുടിക്കുന്നത് സമൂഹത്തിനെ മാന്യതയ്ക്ക് യോജിക്കത്ത്തതും വിലകൂടിയ മദ്യങ്ങള്‍ പാര്‍ട്ടികളുടെ മാന്യത അളക്കുന്നതും ആകുമ്പോള്‍ മദ്യപാനികള്‍ എന്നാ ഒന്നിനെ മാന്യരെന്നും അല്ലാത്തവരെന്നും രണ്ടായി തരം തിരിക്കപ്പെടുന്നു. കിരീടം ഇലാത്ത രാജാക്കന്മാരായി മദ്യ മാഫിയകള്‍ വാഴുന്നു.

Anonymous said...

Madaya mahphiakalullatra swaadinam arkkanu samoohathil ulalth

ANSAR NILMBUR said...

അബുദ്ദര്ദാ(റ) നിന്ന്: മുഹമ്മദ്‌ നബി (സ) പറഞ്ഞു: "മദ്യപാനി സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല." [ഇബ്നുമാജ]

ഷാജു അത്താണിക്കല്‍ said...

പുതിയ തലമുറയയെങ്കിലും മാറ്റിയെടുത്താല്‍ നാളെ നമ്മുടെ മറ്റു കുടുംബങ്ങളെങ്കിലും രക്ഷപെടും

Popular Posts