Saturday, 24 March 2012

ഉയര്‍ത്തപ്പെട്ട ആത്മാക്കളും , ,പിന്നെ ഞാനും .........


നാളെ പതിനഞ്ച് ആണ് .റാതീബും ഉണ്ടാവും വരാതിരിക്കരുത് .ബിയാത്തു വിനടെ പേരില്‍ നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ .
ശരിയാ മരിച്ചവര്‍ക്ക് വേണ്ടി ജീവിക്കിരികുന്നവര്‍ക്ക് മറ്റെണ്ട് ചെയ്യാന്‍ കഴിയും

ഭോജനമല്ലേ വിഷയം , പുള്ളി വരാതിരികുമോ? വെറ്റില അടക്ക ചേര്‍ത്ത് ചുവപ്പിച്ച പല്ലുകള്‍ കാട്ടി മോയ്തിന്ക്ക പരിഹാസ രൂപത്തില്‍ ചോദിച്ചു ?

ബിരിയാണി തന്നെയാവട്ടെ അതാ ഒരു സുഖം ,മുണ്ട് മടക്കി കുത്തി ,ഡിസൈന്‍ ചെയ്ത" ട്രൌസര്‍ "പുറത്തു കാട്ടി വലിയെടത് പോക്കര്‍ തന്ടെ നയം പ്രസ്താവിച്ചു .

പോത്തിറച്ചിയ നല്ലത് , കോഴി ഇറച്ചിക്ക് മന്ത് രോഗമെന്ന പുതിയ കണ്ടു പിടുത്തം . ആട്ടിര്ച്ചിക്ക് വിലയും കൂടുതലാ!!

തോര്‍ത്ത്‌ മുണ്ട് തലയില്‍ കെട്ടി ലുങ്കി കൊണ്ട് നാണം മറച്ചു ,കുപ്പായവുമായി അപൂര്‍വമായി മാത്രം ചങ്ങാത്തം കാണിക്കാറുള്ള തെക്കേടത് കാദര്‍ ചെവിയില്‍ ഒട്ടിപിടിച്ച ദിനേശ് ബീഡി ഒന്ന് പുകയിച്ചു , ചര്‍ച്ചയില്‍ സജീവമായി

ബിയ്യതുച്ച മരിച്ചിട്ട് പതിനാല്‍ നാള്‍ കഴിഞ്ഞു . മുലയില്‍ അര്‍ബുദം ആയിരുന്നു , അവസാനം ഒരു മുല മുറിച്ചു മാറ്റി , ഒരു മുലയുമായി പാതി ജീവനോടെ മാസങ്ങളോളം ജീവിച്ചു ,

ഭൂമിയേയും ജീവനെയും ബന്ധിപിക്കുന്ന ചരടുകള്‍ നേരത്തെ അറ്റ് പോയിരുന്നു
മരണം നാട്ടില്‍ വലിയ ചര്‍ച്ച വിഷയമായില്ല , "ഇന്ന് നീ നാളെ ഞാന്‍ " ഇത് പ്രകൃതി നിയമം ജനിച്ചത് തന്നെ മരിക്കാന്‍ വേണ്ടിയല്ലേ ? ജീവിതം തന്നെ ഒനുസ്യൂതമായ ഒരു മരണമല്ലേ?

ബിയ്യതുച്ച എന്റെ അയല്‍വാസിയാണ് . ഭര്‍ത്താവില്ല, കുട്ടികള്‍ ഇല്ല, സ്നേഹം നല്കാന്‍ ആരുമില്ല ,ഒരുതരം ഒറ്റപ്പെടലിണ്ടേ മാനസിക വിഭ്രാന്തിയില്‍ ആയിരുന്നു .രണ്ടു തവണ വിവാഹിതയായിരുന്നു .ഗര്‍ഭം ധരിക്കാന്‍ ഗര്‍ഭ പാത്രം അനുയോജ്യമല്ലെന്ന് കണ്ടു പിടിച്ചതോടെ ഒന്നാമന്‍ ചവച്ചു തുപ്പി .

ജീവിതം സായാഹ്നത്തില്‍ എത്തിയ ഒരു പാവം മനുഷ്യനായിരുന്നു രണ്ടാമത്തെ ഭര്‍ത്താവു , അദ്ധേഹത്തെ ദൈവം തമ്പുരാന്‍ തിരിച്ചു വിളിച്ചു , പ്രതീക്ഷകള്‍ മറവു ചെയ്തു ,സ്വപ്‌നങ്ങള്‍ കഷണങ്ങളാക്കി ബിയ്യതുച്ച സ്വന്തം വീട്ടില്‍ തിരിച്ചെത്തി

ഉപ്പയും , ഉമ്മയും നേരത്തെ മരിച്ചു പോയിരുന്നു ,
മറ്റുള്ള മുഖങ്ങളില്‍ നിന്നും ചിരികള്‍ മാഞ്ഞു പോയി, സ്വന്തം വീട്ടില്‍ അന്യയായി തീര്‍ന്നു ബിയ്യതുച്ച
എന്നാല്‍ ആരോടും പരാതികള്‍ പറഞ്ഞില്ല,

പ്രവാസിയായ ഞാന്‍ നാട്ടില്‍ എത്തുമ്പോള്‍ പരിസരങ്ങളില്‍ ഉള്ള ഏതെങ്കിലും വീട്ടില്‍ ബിയ്യതുച്ചയെ കാണും
ഏപ്പോഴ വന്നത് ? ഞങ്ങളെയൊക്കെ മറന്നോ ? ചിരിച്ചു കൊണ്ട് ചോദിക്കും .മനസ്സില്‍ നിറയേ തീകനലുകള്‍ വാരികൂട്ടിയിട്ടത് ആ ചിരിയിലും കാണാം . കുറച്ചു നേരം സംസാരിക്കും . വിശേഷങ്ങള്‍ പറയും , ചിലപ്പോള്‍ കണ്ണുകള്‍ നിറയും
,
"അല്ലഹുവല്ലേ വലുത് , എല്ലാം ശരിയാവും ബിയ്യതുച്ച , ഞങ്ങളൊക്കെ ഇവിടേ ഇല്ലേ, , വല്ലതും വേണമെങ്കില്‍ പറയണം" ,,,,,,ഞാന്‍ ആശ്വസിപിക്കാന്‍ ശ്രമിക്കും ,, ബിയ്യതുച്ച സന്തോഷത്തോടെ ഒന്ന് ചിരിക്കും

കാലം മുന്നരീപുകള്‍ നല്‍കി കറങ്ങി കൊണ്ടിരുന്നു ,
മനസിനെ തുന്നിയ നൂലുകള്‍ പൊട്ടി കൊണ്ടിരുന്നു , ബിയ്യതുച്ച വീണ്ടും ഒറ്റ പെടുകയാണ്
സ്വന്തം വീട്ടില്‍ മുതിര്‍ന്നവര്‍ ബിയ്യതുച്ചയുമായി കൂടുതല്‍ സംസാരിച്ചില്ല, വേണ്ടത്ര ഭക്ഷണം നലികിയില്ല ,

പ്രവാസിയായ ഞാന്‍ വിഷയം അറിയുമ്പോഴേക്കും ഒരുപ്പാട് വൈകിയിരുന്നു,,പരിസരങ്ങളിലുള്ള വീടുകള്‍ മുഴുവന്‍ വിശപ്പടക്കാന്‍ കയറി ഇറങ്ങേണ്ടി വന്നു അറുപത് കഴിഞ്ഞ ആ പാവം സ്ത്രീ, മനസിന്ടെ നൂലുകള്‍ പൊട്ടിയതോടെ , വാക്കുകളുടെ നിയന്ത്രണം നഷ്ടപെട്ടു!!
ഭക്ഷണം ആവശ്യപെട്ടു പരിസരത്തെ മുട്ടിയ വാതിലുകള്‍ പലതും തുറന്നില,
സ്വന്തം വീട്ടില്‍ അന്യ യായി തീര്‍ന്ന ബിയ്യതുച്ച ക്ക് മുന്നില്‍ അയല്‍വാസികളുടെ പല വാതിലുകളും അടയപെട്ടു
ചിലര്‍ ആട്ടി ഓടിച്ചു
ഒടുക്കം ഒരു നാള്‍ ബിയ്യതുച്ച ക്ക് കട്ടിലില്‍ നിന്നും എണീക്കാന്‍ പറ്റിയില്ല, വീട്ടുകാര്‍ പരിഹസിച്ചു , കുറ്റപെടുത്തി, ഒന്നും പറയാതെ ആ പാവം കിടന്ന കട്ടിലിനോട് പരിഭവം പറഞ്ഞു ,,കിടപ്പ് തുടര്‍ന്ന് മറ്റു ബന്ധുക്കളും സന്ദര്‍ശനത്തിനെത്തി.
ഡോക്ടറെ കാണാന്‍ തീരുമാനിച്ചു , അപ്പോഴേക്കും സമയം ഒരു പാട് വൈകി പോയിരുന്നു

ബിയ്യതുച്ചയുടെ ,കയ്യിലും, കാതിലുമുള്ള ആഭരണങ്ങള്‍ വിറ്റു ചികിത്സ തുടങ്ങി , മുലയില്‍ കാന്‍സര്‍ ആണ് ഡോക്ടര്‍ മാര്‍ തീര്‍പ്പ് കല്പിച്ചു
ഒരു മുല മുറിച്ചു മാറ്റി..,മാസങ്ങള്‍ കഴിഞ്ഞു ,
ഒടുക്കം ഒരു ദിവസം ആരോടും സമ്മതം ചോദിക്കാതെ അവര്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി,

ശരീരത്തില്‍ നിന്നും ജീവന്‍ടെ തുടിപ്പുകള്‍ ഉയര്‍ത്ത പെട്ടു,കൃത്രിമമായ കുറേ നിലവിളികള്‍ വീടിന്ടെ ഉള്ളില്‍ നിന്നും ഉയരുന്നു വന്നു .
മൂന്ന് വെള്ള തുണിയില്‍ പൊതിഞ്ഞ ആത്മാവ് നഷ്ടപെട്ട രൂപം മുന്നില്‍ കണ്ടപ്പോള്‍ എന്റെ ആത്മാവ് ആ ശരീരത്തിലേക്ക് ആവാഹിക്ക പെടുമോ എന്ന് ഞാന്‍ ഭയപെട്ടു .

ആറ് കാലുകള്‍ ഉള്ള മയ്യിത്ത് കട്ടില്‍ , ഒരു ഭാഗം എന്റെ ചുവലില്‍, വെച്ചു , നാട്ടില്‍ എത്തിയതിനു ശേഷമുള്ള, രണ്ടാമത്തെ മരണ വീട്
ആരും കേള്‍ക്കാതെ മയ്യിത്ത്‌ കട്ടിലിനെ നോക്കി പറഞ്ഞു ,

ശരീരത്തില്‍ നിന്നും വേര്‍പെട്ട ആത്മാവേ ,മയ്യിത്ത് കട്ടിലിനെ ചുറ്റി പറ്റിനീ പാറി നടകുന്നുണ്ടാവം ,നിനക്ക് കഴിയുമായിരുന്നെങ്കില്‍ ,ആ ശരീരത്തിലേക്ക് ഒന്ന് കൂടി കടന്ന , ഇതാ ഞാന്‍ മരിച്ചിട്ടില്ല എന്ന് പറഞ്ഞെങ്കില്‍ ,ഞാന്‍ പറയുമായിരുന്നു ,ബിയ്യതുച്ചയുടെ സംരക്ഷണം ഇനി ഞാനാണ്‌
മരിച്ചു മയ്യിത്ത്‌ കട്ടിലില്‍ നിന്നും ജീവന്‍ തിരിച്ചു വരുമോ?

വിഡ്ഢി,,,പമ്പര വിഡ്ഢി - മയ്യിത്ത്‌ കട്ടിലില്‍ നിന്നും പല്ലുകള്‍ നീട്ടി , മുടികള്‍ വളര്‍ത്തി , നിവര്‍ന്ന ഒരു രൂപം എന്റെ നേര്‍ക്ക് വരുന്നതായി എനിക്ക് തോനി.....ഞാന്‍ കണ്ണുകള്‍ അടച്ചു

പള്ളി പറമ്പില്‍ ഒരു പാട് അട്ടഹസികുന്ന " റൂഹുകള്‍" പറന്നു നടകുന്നതയില്‍ എനിക്ക് തോന്നി
കല്ലുകള്‍ പതിച്ച പള്ളി പറമ്പിലെ വീട്ടിലേക്കു ബിയ്യതുച്ചയെ ഇറക്കി വെക്കുമ്പോള്‍ ,ഞാന്‍ ആ കുഴി മാടം നോക്കി കുറേ നേരം നിന്നു
ചടങ്ങുകള്‍ കഴിഞ്ഞു , ഇനി വല്ലതും കഴിക്കാം ,ആരോ ഒരാള്‍ ഉച്ചത്തില്‍ പറഞ്ഞു

കഴിക്കാം ,,,,,, കഴിക്കാം
അവധി അവസാനിച്ചു , വീണ്ടും ദുബായിലേക്ക് പോരുന്നതിണ്ടേ തലേന്നാള്‍ ,രാത്രി പതിനൊന്നു മണി കഴിഞ്ഞു കാണും
ബൈക്കുമായി സ്മശാനതിന്ടെ അരികിലൂടെ വരുമ്പോള്‍ എനിക്ക് തോനി ഒന്ന് കൂടി ആ "കബര്‍ " കണ്ടിട് പോവാം
ഇരുട്ടിണ്ടെ കുപ്പായത്തിനുള്ളില്‍ ,ഞാന്‍ ആത്മാക്കളുടെ അരികിലേക്ക് ചെന്നു, പൊട്ടി ചിരികളും അട്ടഹാസങ്ങളും
ഒരു വാവല്‍ ഒന്ന് കരഞ്ഞു ,
മനസിന്ടെ ബാലസ് തെറ്റിയാല്‍ ഉയര്തപെട്ട" റൂഹുകള്‍ "ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിലേക്ക് ആവാഹിക്കപെടുമത്രേ

"അസ്സലാമു അല്യ്ക്കും ദാറുല്‍ കുബൂര്‍,,, ഞാന്‍ ആരെയും ശല്യം ചെയ്യാന്‍ വന്നതല്ല, എനിക്ക് ബിയ്യതുച്ചയുടെ വീടൊന്നു കാണണം
തടയരുത് , അല്ലെങ്കിലും നിങ്ങള്‍ക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല, ജീവിതകാലത് ചെയ്യാന്‍ കഴിയാത്തത മരിച്ചതിനു ശേഷം ചെയ്യാന്‍ കഴിയുമോ? ആത്മാക്കള്‍ ഒന്നും മിണ്ടിയില്ല, വീണ്ടും ഒരു വാവല്‍ പറന്നു മറ്റൊരു മരത്തില്‍ പോയി ഇരുന്നു എന്നെ നോക്കി
കുഴിമാടങ്ങളുടെ നിശബ്ദ തയില്‍ ഞാന്‍ ബിയ്യതുച്ചയുടെ "കബര്‍ "നോക്കി നിന്നു
, എന്താ ഇപ്പോഴൊരു വരവ്
ചിരിച്ചു കൊണ്ട് കുറേ ആത്മാക്കള്‍ ഉയര്‍ന്നു വന്നു
ഞാന്‍ ഒന്നും പറഞ്ഞില്ല,,കുറേ നേരം അവിടേ നിന്നു ,,പിന്നെ ഒന്നും പറയാതെ തിരിച്ചു നടന്നു .

Popular Posts