
"എന്തുകൊണ്ട് ഇത്തരം കുപ്പായങ്ങള്‍ മാറ്റി കൂടാ?"
ശ്രീമതി വലിയൊരു മഹാസത്യം കണ്ടെത്തിയതിനു ശേഷമുള്ള വിളംബരം കണക്കെയാണ് അത് ചോദിച്ചത്
കുപ്പായതെ കുറിച്ച എനിക്ക് വ്യക്തമായ കാഴ്ച പാടുകള്‍ ഉണ്ടെങ്കിലും , പലപ്പോഴും ഞാന്‍ അത് പ്രകടിപിക്കാറില്ല
മാറ്റത്തെ കുറിച്ചുള്ള ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട്ട് കാലം കുറേ ആയി , എന്തുകൊണ്ടോ ഇന്ന് വരെ എന്റെ ചിന്തയെ പ്രായോഗിഗതയിലെക്ക് കൊണ്ടെത്തിക്കാന്‍ എനിക്ക് കഴിഞ്ഹിട്ടില്ല.
ഇപ്പോള്‍ ശ്രീമതിക്കും എനിക്കും ഇടയില്‍ സമവായം വന്ന സ്ഥിതിക്ക് കുപ്പായം മാറ്റാന്‍ താനേ ഞാന്‍ തീരുമാനിച്ചു
നഗരത്തില്‍ അറിയപെടുന്ന കുപ്പായങ്ങള്‍ മാത്രം വില്കുന്ന കടയുടെ മുന്നില്‍ ഞങ്ങള്‍ എത്തി
"ഇത് കുപ്പായങ്ങള്‍ മാത്രം വില്ക്കപെടുന്ന കടയാണല്ലോ ? "അറിയാമായിരുന്നിട്ടും ഞാന്‍ ഒരാവര്‍ത്തി ചോദിച്ചു
അതെ സര്
അയാള്‍ വിനയാന്വിതനായി .
ഏത് തരാം കുപ്പായവും ഇവിടേ സുലഭം
കറുപ്പ് , വെളുപ്പ ,മഞ്ഞ ,ഓറഞ്ച് .., ചുവപ്പ്, കാവി ,, പച്ച,,,,,,,,നിറങ്ങളിലുള്ളവ
ചിത്ര പണികൊണ്ടു അലംകൃതമായാവ
പോക്കറ്റുകള്‍ , ചെറുതും വലുത് മായാവ
ആയിരം മുതല്‍ പതിനായിരം വരേ ആരും കാണാതെ സുക്ഷിക്കാന്‍ കഴിയുന്നവ....!!.
ഇത് നോക്കൂ സര്
ഒറ്റ നോട്ടത്തില്‍ കളര്‍ ചുവപ്പാണ് ," ലേറ്റസ്റ്റ് വെര്ഷന് "ആണ് .ഇത് സ്ഥിരമായി ധരിക്കുകയാണെങ്കില്‍
നിറം മാറി കാവി,മഞ്ഞ തുടങ്ങിയ നിറം ആയി രൂപാന്തര പെടും
വിലയും വളരെ കുറവ് ,മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ പലതരം ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്
കുപ്രസിദ്ധരായ , ക്ഷമിക്കണം സുപ്രസിധ്ധാരായ പലരെയും കമ്പനി ഉപയോകപെടുതുന്നുണ്ട് ,യുവകളി നിന്നും മാറി
പ്രായമുള്ളവരാണ് മാര്‍ക്കറ്റ് റിസേര്‍ച് വിഭാഗതിന്ടെ കടിഞ്ഞാണ്‍ പിടികുന്നത് ........
തുടര്‍ന്ന് ഖദര്‍ മാത്രം വില്കപെടുന്ന ഭാഗത്തേക്ക് ഞങ്ങള്‍ ആനയികപെട്ടു
ക്ഷമിക്കണം സര്,,,,,,,"ഗാന്ധിജി ടച്ച് ഖദര്‍ " സ്റ്റോക്ക് തീര്‍ന്നു പോയി ,ഇപ്പോള്‍ ഇതിന്ടെ വരവ് കുറവാണു ,ആവശ്യക്കാരും വിരളം !ഡ്യൂപ്ലിക്കേറ്റ് ധാരാളം ഇറങ്ങുന്നത് കൊണ്ട് വിശ്വാസ്യതയും കുറവ് ,,,,,,,,,
നോക്കൂ സര്
ഇത് പ്രത്യേക തരം ഖദര്‍ ആണ് , വിദേശ നിര്‍മിതമാണ് ഇതിന്ടെ നൂലുകള്‍ .ഇത് ധരികുന്നവര്ക്ക് പ്രത്യേക തരം മന:കരുത്ത് ഉണ്ടാവും എന്നാണു നിര്‍മാതാക്കളുടെ അവകാശ വാദം .വാക്കുകള്‍ പ്രയോകികുന്നതിനു ലൈസന്‍സ് അവശമില്ല എന്നാതോന്നലുണ്ടാക്കാന് ഇതിന്ടെ ഉപയോഗം കൊണ്ട് സാദ്യമവും .ഇതിന്ടെ പ്രദാന പ്രത്യേകത പ്രത്യേകതരം കീശയാണ് .കീശ വീര്താലും ഒറ്റ നോട്ടത്തില്‍
ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല .ഈ അടുത്ത കാലത്തായി ഇത് നന്നായി വില്പന നടകുന്നുണ്ട് .മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ കഴിയുമെന്ന് തോനുന്നില്ലെങ്കിലും അന്യേഷിച്ചു വരുന്നവര്ടെ എണ്ണം കൂടിയിട്ടുണ്ട്
വില്പന കാരന് കുപ്പയ മഹാ ചരിതം സവിസ്തരം തുടര്‍ന്ന് കൊണ്ടിരുന്നു ,,,എല്ലാം ഒന്നിനൊന്നു മെച്ചം ,ഞാന്‍ ശ്രീമതിയുടെ മുഖതെക്ക് നോക്കി അവളും "കണ്ഫ്യുഷനിലാണ്"
സത്യം പറയാലോ.......ഈ പറഞ്ഹവയില് നിന്ന് ഒന്ന് പോലും സെലക്ട് ചെയ്യാന്‍ എന്നെ കൊണ്ട് ,കഴിയുന്നില്ല . ശ്രീമതിയുടെ ചിന്തയും മറിച്ചല്ല
പ്രിയ വായന കാരെ കുപ്പയാതെ കുറിച്ച് ചെറിയ ഒരു വിചിന്ദനം നടത്തി ഒന്ന് സഹായിക്കൂ
4 comments:
കുപ്പായ പുരാണം വായിച്ചു...ശൈലിയില്‍ ആകര്‍ഷണീയതയുണ്ട് .. കഥയുണ്ടോ എന്ന് ഒന്നൂടെ ആലോചിക്കണം... അക്ഷരത്തെറ്റുകള്‍ ( കുറവെന്നു ഒരിക്കലും ഞാന്‍ പറയില്ല) ഉള്ള രസം കൊന്നു കൊല വിളിക്കുന്നുമുണ്ട്.... കാര്യമായി ശ്രദ്ധിക്കൂ ജീലാനിജീ.....
തല്ക്കാലം എടുക്കണ്ട എന്ന് തീരുമാനിക്കാം അല്ലെ ബഷീര്‍ ഭായ് ..
Nice one to read.
കുപ്പായം ഇടാതെ നടക്കുക അല്ലെങ്കില്‍ ആ പ്രതേക തരാം ഖദര്‍ ഇടുക
Post a Comment