"എനിക്ക് നൂറ്റംബത് ദിര്‍ഹം കടം വേണം !
അടുത്ത മാസം പതിനഞ്ചാം തിയ്യതി തിരിച്ചു തരും
നമ്മുടെ സഹ മുറിയന്‍ മാരില്‍ അബ്ദുല്‍ ജബ്ബാര്‍ , ശുകൂര്‍ ഒഴിച്ച് ആര്‍ക്കും നല്കി സഹായിക്കാം ,കാരണം
അവര്‍ക്ക് രണ്ടു പേര്‍ക്കും നൂര്‍ രൂപ വീതം കൊടുക്കാനുണ്ട്."
... അട്ടിയിട്ട കട്ടിലിന്ടെ രണ്ടാം നിലയില്‍ നിന്നും കമ്പിളി പുതപ്പ് തലയില്‍ നിന്നും മാറ്റി കിറുകൃത്യം ഹസ്സന് ഹാജി സര്‍വരും കേള്‍ക്കെ പറഞ്ഞു
താഴേ നിലയിലുള്ള സഹമുറിയന്മാര് തല പുറത്തിട്ടു മുകളിലേക് നോക്കി......
"നിങ്ങള്‍ക്ക് അറിയുന്നത് പോലെ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ .. സര്‍വതും നല്ല അടുപത്തിലാണ് ഇവരെ പ്രീതി പെടുത്താന്‍ മാസാമാസം ഇരുനൂര് ദിര്‍ഹം വേണം
ശമ്പളമായി കിട്ടുന്ന ആയിരത്തി മുന്നൂറ്റി അമ്പതു ദിര്‍ഹമില്‍ നിന്നും സാധാരണ മാറ്റി വെക്കാറുണ്ട്. ഇത്തവണ പറ്റിയില്ല ...
കുടുംബ ബജറ്റില്‍ ചില താളപിഴകള് !!"
ഹസ്സന് ഹാജി മുറിയിലെ തലമുതിര്‍ന്ന അന്തെ വാസിയാണ്. ഉളളത് വെട്ടി തുറന്നു പറയും .കാര്യങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കും . വാക്ക് മാറ്റി ശീലമില്ല. പൈസ കടം വാങ്ങിതിരിച്ചു നല്‍കിയില്ല എന്ന ചീത്ത പേര് ചരിത്രത്തില്‍ ഇല്ല
ഹസ്സന് ഹാജി ക്ക് സഹ മുറിയന്‍ പേരിന്റെ കൂടെ ഒരു "കിറ്കിറ്ത്യം" എന്ന സ്ഥാന പേര് കൂടി നല്കി
ഹസ്സന് ഹാജി കിറ്കിറ്ത്യം ഇരുപത്തഞ്ചു വര്‍ഷമായി പ്രവാസിയാണ് . .ചില്ലറകാരനയിരുനില്ല. ബിനിനസ് കാരനായിരുന്നു. നാലു ഗ്രോസറീകല്‍ .മൂന്ന് കഫ്റ്റെറീയ ,.രണ്ടു തുണികടകള്‍ !!!
ഇതൊക്കെ സ്വന്തം ഉണ്ടായിരുന്നു
പണം വളരാന്‍ തുടങ്ങിയപ്പോള്‍ ഹസ്സന് ഹാജിയുടെ ആവശ്യവും വളര്‍ന്നു , റിയല്‍ എസ്റ്റേറ്റ്മാര്‍കറ്റില്‍ പണം നിഷേപിക്കാന്‍ സാമ്പത്തിക "ഉപദേഷ്ടാക്കള്‍" പ്രചോദനം നല്കി
പലതും വെട്ടി പിടിക്കാനുള്ള മോഹം , നിഷേപങ്ങള്‍ കൃത്യമായിരുന്നു എല്ലാ പണമിടപാടും കിറുകൃത്യം ആയിരുന്നു.
ഉദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നില്ല
"ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് " കൊട്നു രക്ഷപ്പെടാം,അന്ന് ഹസ്സന് ഹാജിയെ ഒരു പാട് സ്നേഹിക്കുന്ന ബാങ്ക് പ്രധിനിധികള്‍ ഉപദേശിച്ചു , തേനില്‍ പുരട്ടിയക്കുകള്‍ ... അവഗണിക്കാന്‍ ഹസ്സന് ഹാജിക്ക് കഴിഞ്ഹില്ല
വടക്ക് നിന്ന് കിഴകൊട്ടും കിഴക്ക് നിന്ന് വടക്കോട്ടും അഹോരാത്രം ഓടിയിട്ടും ഉദ്ദേശിച്ചത്ര പണം വളര്നില്ല .
റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് തലകുത്തി വീണു... ബാങ്കുകള്‍ ഹസ്സന് ഹാജിയെ ഭീഷണി പെടുത്താന്‍ തുടങ്ങി - രാത്രി ഉറക്കത്തില്‍ യു എ ഇ ജയിലുകള്‍ സ്വപ്നം കണ്ടു തടവറകളില്‍ നിന്നും ആരൊക്കെയോ പൊട്ടിചിരിക്കുന്നു
ഒടുക്കം ഹസ്സന് ഹാജി കടുത്ത ഒരു തീരുമാനമെടുത്തു, ഉറപുള്ള തീരുമാനം ...
ആസ്തികള്‍ മുഴുവന്‍ വിറ്റു.വീടും പറമ്പും വിറ്റു , ചെറിയ ഒരു വീട് വെച്ച് ജീവിത ബജറ്റുകള്‍ മാറ്റി എഴുതി ...........
ഇതൊക്കെ പഴയ കഥകള്‍
ഇന്ന് ഹസ്സന് ഹാജി പൂജ്യം ആണ് വെറും വട്ട പൂജ്യം. ഇപ്പോഴത്തെ പ്രശനം നൂറ്റംബത് ദിര്‍ഹം ആണ്
ആരും ഒന്നും പറയുന്നില്ല...
ഹസ്സന് ഹാജി വീണ്ടു തന്റെ ദയനീയ മുഖം കൂടുതല്‍ പുറത്തേക്കിട്ടു
"ഇല്ലേ ആരുടേ അടുത്തും?"
വലതു വശത്തെ കട്ട്ലിന്ടെ മുകളില്‍ നിന്നും മീശ മുളച്ചു തുടങ്ങിയ ആശാരി ചന്ദ്രന്ടെ മകന് സുദീഷ് പറഞ്ഞു
"ഉണ്ട് ഹാജിയാരെ ....
മാസത്തെശമ്പള വകയില്‍ നാനൂര് ദിര്‍ഹം ബാക്കി ഉണ്ട് , തീര്‍ത്തും എടുത്തോളൂ "
അടുത്ത മാസം തിരിച്ചു തന്നാല്‍ മതി
പുതിയ തലമുറയിലും മഹാമനസ്കര്‍ ഉണ്ടെന്നു ഹാജിയാര് സ്വയം പറഞ്ഞു
"നാളേ മതി" ഹാജിയാര് പുതപ്പിനുളിലെക്ക് തല വലിക്കാന്‍ തുടങ്ങുപ്പോള്‍ മൊബൈല്‍ ഫോണ്‍ ഒന്ന് ഗര്‍ജിച്ചു !!
ഹാജിയാര് ശരിക്കും ഞെട്ടി . മറുവശത് മോളായിരുന്നു
"ഉമ്മാക്ക് തീരെ തീരേ സുഖമില്ല.ഇന്ന് ഡോക്ടറുടെ അടുത്ത് പോയിരുന്നു.രണ്ടു വൃക്കകളും തകരാറിലാണ് ഡായല്യ്സിസ് ചെയ്യണം , ചിലപ്പോള്‍ ഒപറേഷന് വേണ്ടി വരും .
ബാപ്പ ഇന്ന് തന്നേ അന്‍പതിനായിരം രൂപ അയക്കണം .............."
"എന്താ ഹാജിയാരെ ??" സഹമുറിയന്മാര് കാര്യം തിരക്കി
ഹസ്സന് ഹാജി ഒന്നും പറയുന്നില്ല, കണ്ണില്‍ നിന്നും രണ്ടു ചോര തുള്ളികള്‍ പുറത്തു വന്നു
Subscribe To
Popular Posts
-
പുരുഷനെന്ന രൂപത്തെ ഞാന്‍ ഭയകുന്നു പുരുഷ സമൂഹത്തെ വെറുകുന്നു വൃത്തി കെട്ട കണ്ടാമൃഗങ്ങള്‍ , നൊന്തു പെറ്റ ഗര്‍ഭ പത്രം പോലും കുത്തി കീറുന്ന വ...
-
നാളെ പതിനഞ്ച് ആണ് .റാതീബും ഉണ്ടാവും വരാതിരിക്കരുത് .ബിയാത്തു വിനടെ പേരില്‍ നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ . ശരിയാ മരിച്ചവര്‍ക്ക് ...
-
തു ടര്‍ച്ചയായ ഒഴിവു ദിവസങ്ങള്‍ , ചാനലുകളെ സഹിച്ചിരിക്കുക പ്രയാസം ,,,,,, പറയൂ വല്ലതും ,,,, ഒന്നാമന് - ഒടുവില്‍ ഗദ്ദാഫി ലിബിയയില്‍ ...
-
ബോംബും അയാളും ... സ്റ്റീലും പ്ലാസ്റ്റികും വിഷാദ രോഗം നിമിത്തം ശരീരം ശുഷ്ക്കിച്ച കുറേ പൊടികളും ജീവൻ വെച്ചു അയാളെ ഒന്ന് തുറിച്ച...
-
ദൈവം ഏകനാണ് , ഏകനായ ദൈവത്തിലെകുള്ള വഴി പലതാനെന്നു ചില ദര്‍ശനങ്ങള്‍ പ്രഖ്യാപിക്കുന്നു "ഏകമ് സത് വിപ്ര ബഹുതാ വതന്ടി" സത്യം ഒന്ന് മാ...
-
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ വാവോലിന് ഷാജിക്ക് ഇനി മൂന്ന് മക്കള്‍ മാത്രം ,കാരണം പതിനാല് കാരനായ തന്ടെ ഒരു മകനെ അയാള്‍ ഇന്നലേ രാത്രി കൊ...
-
"എനിക്ക് നൂറ്റംബത് ദിര്‍ഹം കടം വേണം ! അടുത്ത മാസം പതിനഞ്ചാം തിയ്യതി തിരിച്ചു തരും നമ്മുടെ സഹ മുറിയന്‍ മാരില്‍ അബ്ദുല്‍ ജബ്ബാര്‍ , ശുകൂര...
-
ഇന്ന് ഹര്‍ത്താലാണ് പെട്രോളിന് തീ പിടിച്ചു ,, കേന്ദ്ര സര്‍ക്കാര്‍ തുലയട്ടെ ഇതാ ഇത് നിര്‍ദേശം കട തുറക്കരുത് .വാഹനം ഓടരുത് ഇരു ചക്ര വാഹവനവു...
-
വിശകുന്നു ചെറിയ മീന്‍കുഞ്ഞങ്ങള്‍ തള്ള മീനിനോട് പരാതി പെട്ടു ജന്മം നല്കിയ സ്ഥിതിക്ക് ജീവിക്കാനുള്ള വഴിയും പഠിപ്പിക്കുക. കുഞ്ഞങ്ങള് ബഹളം ...
6 comments:
kollam basheer .. palarudeyum anubhava kadha...
ഇനിയും ഈ ഹാജിയരും പ്രശനങ്ങളും എത്ര കാലം
പ്രവാസം ഒരു മറാല
ശരിയാണു സുഹ്രുത്തെ,,,പ്രവാസിയുടെ പ്രശ്നങ്ങള്‍ ഒരിക്കലും തീരില്ല,,, എല്ലാം ഒരഡ്ജസ്റ്റ്മെന്റില്‍ പോകും,,, നന്നായി എഴുതി,,, ഭാവുകങ്ങള്‍,,,
പ്രവാസി ഇതൊക്കെ തന്നെയാ നാട്ടിലെ നബറില്‍ നിന്ന് കോള്‍ വരുന്നത് ഒന്നുങ്കില്‍ കാശ് ആവശ്യപെട്ട് അല്ലെങ്കില്‍ മരണ വാര്‍ത്ത അറിയിച്ചു പേടിയ രണ്ടാണെങ്കിലും
പ്രവാസികള്‍ ഉള്ളിടത്ത് പ്രയാസികളും കൂടും എന്തേ...അതെന്നെ
പ്രവാസി +പ്രയാസം =പ്രവാസിയുടെ നൊമ്പരം അത് ചെപ്പിലടച്ച മുത്തുപോലെയാണ് !നമ്മുടെ നമ്മളിലുള്ള കഥാപാത്രത്തെ പോലെ തോന്നി എനിക്കിഷ്ട്ടായീ,ആശംസകള്‍..
Post a Comment